കടുത്ത പനി അനുഭവപ്പെട്ടു, തൊണ്ടയിൽ ചില്ലു വിഴുങ്ങിയത് പോലെയുള്ള തോന്നൽ; കൊറോണയോട് പൊരുതുന്ന യുവതി പറയുന്നു

By Web TeamFirst Published Mar 19, 2020, 4:36 PM IST
Highlights

ഫോട്ടോ​ഗ്രാഫറായി ജോലി ചെയ്യുന്ന മാൻഡിയ്ക്ക് ഒരു മകളുണ്ട്. കഴിഞ്ഞാഴ്ച്ച മാൻഡിയുടെ മകൾ സ്കൂളിൽനിന്നു പനിയുമായാണ് വീട്ടിൽ എത്തിയത്. ഒരു പക്ഷേ അവിടെ നിന്നാകാം ഈ വൈറസ് ബാധിച്ചതെന്ന് മാൻഡി പറയുന്നു. 

46കാരിയായ മാൻഡി ചാരിടണ്‍ ഇപ്പോൾ കൊറോണ വെെറസിനോട് പൊരുതുകയാണ്. തുടക്കത്തിൽ കനത്ത പനി അനുഭവപ്പെട്ടുവെന്നും ശരീരം മുഴുവൻ ചുട്ട് പൊള്ളുന്നത് പോലെ തോന്നിയെന്നും മാൻഡി പറയുന്നു. വെള്ളിയാഴ്ച വൈകുന്നേരമാണ് മാൻഡിയെ യുകെയിലെ ന്യൂകാസിലിലെ റോയൽ വിക്ടോറിയ ഇൻഫേമറിയിൽ പ്രവേശിപ്പിച്ചത്. 

കടുത്ത ചൂടോടെ പനി ഉണ്ടാവുകയും ചില്ല് വിഴുങ്ങിയതുപോലെയുമുള്ള അവസ്ഥയായിരുന്നു. മാൻഡി ഇപ്പോൾ വീട്ടിൽ സെൽഫ് ഐസലേഷനിൽ കഴിയുകയാണ്. ഈയാഴ്ച അവസാനം വരെ പാരസെറ്റമോൾ കഴിക്കണം. മണിക്കൂറുകൾ കഴിഞ്ഞപ്പോൾ ശരീരത്തിൽ ചൂട് കൂടുന്നുണ്ടായിരുന്നു. ആദ്യമൊക്കെ തൊണ്ടയിൽ ചില്ലു വിഴുങ്ങിയതു പോലെയുള്ള തോന്നലായിരുന്നു.- മാൻഡി പറഞ്ഞു. 

ശരീരതാപനില 37.9 ഉം പിന്നീട് 39 ഉം ഡിഗ്രി സെൽഷ്യസായിരുന്നു. ബുദ്ധിമുട്ടിക്കുന്ന വരണ്ട ചുമയും ഉണ്ടായിരുന്നു. ഇടയ്ക്കിടയ്ക്ക് പനി വരാറുണ്ട്. എന്നാൽ ഇങ്ങനെ വരുന്നത് ഇത് ആദ്യമായിട്ടാണ്. ശരിക്കും തീയിൽപ്പെട്ട അനുഭവമായിരുന്നു. ആശുപത്രിയിലെത്തിയപ്പോൾ വീട്ടിൽ പോയി സ്വയം ഐസലേഷനിലാകാൻ ഞാൻ തയാറായിരുന്നു. വാഹനം ലഭ്യമാകുന്നതുവരെയോ സുഹൃത്ത് വരുന്നതുവരെയോ കാത്തിരിക്കാൻ ആശുപത്രി അധികൃതർ ആവശ്യപ്പെട്ടു. ഈ സമയം ആകെ പരിഭ്രാന്തിയിലായിരുന്നു. സ്വന്തം ആരോഗ്യം പോലും അപകടത്തിലാക്കി എന്നെ വീട്ടിൽ എത്തിച്ച ആ സുഹൃത്തിനോട് കടപ്പെട്ടിരിക്കുന്നുവെന്ന് മാൻഡി പറഞ്ഞു. 

ഫോട്ടോ​ഗ്രാഫറായി ജോലി ചെയ്യുന്ന മാൻഡിയ്ക്ക് ഒരു മകളുണ്ട്. കഴിഞ്ഞാഴ്ച്ച മാൻഡിയുടെ മകൾ സ്കൂളിൽനിന്നു പനിയുമായാണ് വീട്ടിൽ എത്തിയത്. ഒരു പക്ഷേ അവിടെ നിന്നാകാം ഈ വൈറസ് ബാധിച്ചതെന്ന് മാൻഡി പറയുന്നു. ആശുപത്രിയിൽ കഴിഞ്ഞിരുന്നപ്പോൾ തലയിണയായി ആശുപത്രിക്കുപ്പായം ഉപയോഗിക്കേണ്ടി വന്നു. കാരണം അവിടെ തലയിണകൾ തീർന്നു പോയിരുന്നുവെന്ന് അവർ പറയുന്നു.

 മാൻഡി മക്കളും ഇപ്പോൾ വീട്ടിൽ സ്വയം ഐസലേഷനിൽ കഴിയുകയാണ്. എല്ലാ കാര്യങ്ങളും സ്വയം ചെയ്യാനാകുമെന്നതാണ് ഏക ആശ്വാസവും. കൊറോണയുടെ ഭീതിയിലാണ് ലോകം. യുകെയിൽ ഇപ്പോൾ 55,000 പേരാണ് രോഗബാധിതർ. ചൊവ്വാഴ്ച മാത്രം 24 മണിക്കൂർ കൊണ്ട് 407 പേർക്കാണ് രോഗം ബാധിച്ചത്.

click me!