ഗർഭിണികൾ ഈന്തപ്പഴം കഴിക്കണമെന്ന് പറയുന്നതിന്റെ കാരണം...

By Web TeamFirst Published Jul 11, 2020, 1:55 PM IST
Highlights

ഗർഭകാലത്ത് ഈന്തപ്പഴം കഴിക്കുന്നതിൽ യാതൊരു പ്രശ്നവും ഇല്ലെന്നാണ് ന്യൂട്രീഷനിസ്റ്റായ Moloko Mehlape പറയുന്നത്. കാരണം, ഈന്തപ്പഴം കഴിക്കുന്നത് പ്രസവാനന്തര രക്തസ്രാവം കുറയ്ക്കാൻ സഹായിക്കുമെന്ന് അവർ പറയുന്നു.

ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരവും അതേ സമയം ആശങ്കകള്‍ നിറഞ്ഞതുമായ കാലമാണ് ഗര്‍ഭകാലം. അമ്മ കഴിക്കുന്ന ഭക്ഷണത്തിലൂടെയാണ് കുഞ്ഞിന്റെ ആരോഗ്യവും സംരക്ഷിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ ​ഗർഭകാലത്ത് ഭക്ഷണ കാര്യത്തില്‍ അല്‍പം ശ്രദ്ധ കൊടുക്കേണ്ടത് വളരെ അത്യാവശ്യമാണ്. ​ഗർഭകാലത്ത് ഈന്തപ്പഴം കഴിക്കാമോ എന്നതിന്റെ കുറിച്ച് പലർക്കും സംശയമുണ്ടാകും. ​

ഗർഭകാലത്ത് ഈന്തപ്പഴം കഴിക്കുന്നതിൽ യാതൊരു പ്രശ്നവും ഇല്ലെന്നാണ് ന്യൂട്രീഷനിസ്റ്റായ Moloko Mehlape പറയുന്നത്. കാരണം, ഈന്തപ്പഴം കഴിക്കുന്നത് പ്രസവാനന്തര രക്തസ്രാവം കുറയ്ക്കാൻ സഹായിക്കുമെന്ന് മൊളോക്കോ പറയുന്നു. ​ഗർഭകാലത്ത് ഈന്തപ്പഴം കഴിച്ചാലുള്ള ചില ആരോ​ഗ്യ​ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം. 

മലബന്ധം തടയാം...

ഗര്‍ഭിണികളെ അലട്ടുന്ന ഒരു പ്രശ്‌നമാണ് മലബന്ധം. ഈന്തപ്പഴത്തിൽ നാരുകളുടെ സമൃദ്ധമായ ഉറവിടങ്ങളായതിനാൽ അവ ദഹനവ്യവസ്ഥയെ ആരോഗ്യകരമായി നിലനിർത്തുകയും ഗർഭധാരണവുമായി ബന്ധപ്പെട്ട മലബന്ധം ഒഴിവാക്കാൻ സഹായിക്കുകയും ചെയ്യുന്നു. 

കുഞ്ഞിന്റെ ആരോ​ഗ്യത്തിന്... 

അമിനോ ആസിഡുകള്‍ കൊണ്ട് സമ്പുഷ്ടമാണ് ഈന്തപ്പഴം. ഇതിലുള്ള പ്രോട്ടീന്‍ ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയെ വളരെയധികം സഹായിക്കുന്നു. ജനിതക വ്യതിയാനങ്ങള്‍ കൊണ്ട് ജനിക്കുന്ന കുട്ടികള്‍ക്ക് പരിഹാരം കാണാനും ഈന്തപ്പഴം കഴിക്കുന്നതിലൂടെ കഴിയുന്നു. ഇതിലുള്ള ഫോളേറ്റ് ആണ് കുട്ടികളിലെ തലച്ചോറിന്റെ വളര്‍ച്ചയ്ക്കും ജനിതക പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ വളരെ മികച്ചതാണ് ഈന്തപ്പഴമെന്ന് ന്യൂട്രീഷനിസ്റ്റ് മൊളോക്കോ പറയുന്നു.

വിളർച്ച തടയാം...

ഈന്തപ്പഴത്തിൽ ഇരുമ്പ് ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ഗർഭകാലത്തെ വിളർച്ച തടയാൻ സഹായിക്കും. ഇരുമ്പ് ശരീരത്തിൽ ഹീമോഗ്ലോബിൻ നിലനിർത്തുകയും കുഞ്ഞിന്റെ പ്രതിരോധശേഷി ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

രക്തസമ്മർദ്ദത്തെ നിയന്ത്രിക്കുന്നു...

ഈന്തപ്പഴം രക്തത്തിലെ പഞ്ചസാരയെയും രക്തസമ്മർദ്ദത്തെയും നിയന്ത്രിക്കുന്നു. ഗർഭാവസ്ഥയിലെ മഗ്നീഷ്യം കുറവ് വിട്ടുമാറാത്ത രക്താതിമർദ്ദം, അകാല പ്രസവം എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കും.

ഉറക്കം കുറവാണോ? കാത്തിരിക്കുന്നത് എട്ട് ആരോഗ്യ പ്രശ്നങ്ങള്‍...
 

click me!