മകളുടെ മുഖം ആദ്യമായി വെളിപ്പെടുത്തി ബിപാഷ ബസു; വൈറലായി ചിത്രങ്ങള്‍...

Published : Apr 06, 2023, 08:12 AM IST
മകളുടെ മുഖം ആദ്യമായി വെളിപ്പെടുത്തി ബിപാഷ ബസു; വൈറലായി ചിത്രങ്ങള്‍...

Synopsis

മകള്‍ക്കൊപ്പമുള്ള നിരവധി ചിത്രങ്ങള്‍  ബിപാഷ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കാറുണ്ട്. എന്നാല്‍ ഇതിലെല്ലാം മകളുടെ മുഖം താരം മറച്ചുവച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ ആദ്യമായി മകളുടെ മുഖം ക്യാമറയ്ക്ക് മുന്നില്‍ വെളിപ്പെടുത്തിയിരിക്കുകയാണ് ബിപാഷയും കരണും. 

2022 നവംബര്‍ 11-നാണ് ബോളിവുഡ് താരങ്ങളായ ബിപാഷ ബസുവിനും കരണ്‍ സിങ് ഗ്രോവറിനും കുഞ്ഞ് പിറന്നത്. ഒരു പെണ്‍കുഞ്ഞ് പിറന്നുവെന്ന വാര്‍ത്ത ബിപാഷ തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചത്. ദേവി ബസു സിംഗ് ഗ്രോവര്‍ എന്നാണ് മകളുടെ പേര്. മകള്‍ക്കൊപ്പമുള്ള നിരവധി ചിത്രങ്ങള്‍  ബിപാഷ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കാറുണ്ട്. എന്നാല്‍ ഇതിലെല്ലാം മകളുടെ മുഖം താരം മറച്ചുവച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ ആദ്യമായി മകളുടെ മുഖം ക്യാമറയ്ക്ക് മുന്നില്‍ വെളിപ്പെടുത്തിയിരിക്കുകയാണ് ബിപാഷയും കരണും. 

ഇന്‍സ്റ്റഗ്രാമിലൂടെ ബിപാഷ തന്നെയാണ് ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവച്ചത്. നല്ല ചിരിച്ച മുഖവുമായിരിക്കുന്ന കുഞ്ഞ് ദേവിയെ ആണ് ചിത്രങ്ങളില്‍ കാണുന്നത്. നിരവധി പേരാണ് കുരുന്നിന്‍റെ ചിത്രങ്ങള്‍ക്ക് താഴെ കമന്‍റുകളുമായി രംഗത്തെത്തിയത്. ക്യൂട്ട് കുട്ടി എന്നും ബ്യൂട്ടിഫുള്‍ എന്നുമൊക്കെയാണ് ആരാധകരുടെ കമന്‍റ്. 

 

 'ദേവിയുടെ അമ്മ..അതാണ് എന്‍റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ റോള്‍' -  എന്നാണ് മുമ്പ്  മകള്‍ക്കൊപ്പമുള്ള ഒരു ചിത്രം പങ്കുവച്ച് ബിപാഷ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. മകള്‍ കുഞ്ഞുകാല്‍പാദം കൊണ്ട് കവിളില്‍ തൊടുന്ന ചിത്രമാണ് ബിപാഷ അന്ന് പങ്കുവച്ചത്. മകള്‍ ജനിച്ച് ഒരു മാസം പിന്നിട്ടതിന്റെ സന്തോഷത്തില്‍ കേക്ക് മുറിച്ച് ആഘോഷിച്ചതിന്‍റെ വീഡിയോയും ബിപാഷ മുമ്പ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. 'ദേവി ജനിച്ചിട്ട് ഒരു മാസം പൂര്‍ത്തിയായിരിക്കുന്നു. ദേവിയ്ക്ക് സ്‌നേഹവും അനുഗ്രഹവും ചൊരിഞ്ഞ എല്ലാവര്‍ക്കും നന്ദിയറിയിക്കുന്നു. ഞങ്ങള്‍ വളരെയധികം കടപ്പെട്ടിരിക്കുന്നു'- കേക്ക് മുറിക്കുന്ന വീഡിയോ പങ്കുവച്ച് ബിപാഷ കുറിച്ചു. വാനില കേക്കാണ് താരങ്ങള്‍ മകള്‍ക്കായി വാങ്ങിയത്.  പിങ്ക്, പര്‍പ്പിള്‍ നിറങ്ങളിലുള്ള ക്രീമുപയോഗിച്ചാണ് ഈ വാനില സ്‌പോഞ്ച് കേക്കിന്‍റെ മുകള്‍വശം തയ്യാറാക്കിയിരിക്കുന്നത്. നിരവധി പേരാണ് ദമ്പതികള്‍ക്ക് ആശംസ അറിയിച്ച് കമന്‍റുകള്‍ ചെയ്തത്.

 

2015- ലാണ് ബിപാഷയും നടനായ കരണ്‍ സിംഗ് ഗ്രോവറും പരിചയപ്പെടുന്നത്. 'എലോണ്‍' എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചായിരുന്നു ഇത്. പിന്നീട് ഈ സൗഹൃദം പ്രണയമായി മാറുകയായിരുന്നു. 2016- ലാണ് കരണും ബിപാഷയും വിവാഹം ചെയ്യുന്നത്. നിറവയറില്‍ ഭര്‍ത്താവ് കരണിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചാണ് താരം ഗര്‍ഭിണിയാണെന്ന സന്തോഷം ആരാധകരെ അറിയിച്ചത്.  ജീവിതത്തില്‍ പുതിയ ഒരു ഘട്ടത്തിലേക്ക് കടക്കുകയാണെന്നും ഇതുവരെ കടന്നുവന്നതില്‍ വ്യത്യസ്തമായൊരു സമയത്തിലേക്കാണ് ഇനി യാത്രയെന്നുമെല്ലാം ബിപാഷ  കുറിപ്പിലൂടെ അന്ന് പങ്കുവച്ചിരുന്നു.

 

Also Read: ഈസ്റ്ററിന് തിളങ്ങാം പ്രിയപ്പെട്ട വൈറ്റ് ഔട്ട്ഫിറ്റില്‍...

PREV
click me!

Recommended Stories

ബ്രേക്കപ്പ് ടു 'മിസ് സൗത്ത് ഇന്ത്യ ഫിറ്റ്‌നസ്'; വനിതാ ബോഡിബിൽഡിങ്ങില്‍ കേരളത്തിന്‍റെ മുഖമായി ശ്രീയ അയ്യര്‍
ജനപ്രിയ ആഭരണമായ മൂക്കൂത്തി 'അപകടകാരി', മൂക്കൂത്തി തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിച്ചില്ലേൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ