കുഞ്ഞ് ആണോ പെണ്ണോ? ഈ രഹസ്യം അറിയാവുന്നവര്‍ രണ്ടുപേര്‍ മാത്രം !

Published : Sep 18, 2019, 03:26 PM ISTUpdated : Sep 18, 2019, 03:30 PM IST
കുഞ്ഞ് ആണോ പെണ്ണോ? ഈ രഹസ്യം അറിയാവുന്നവര്‍ രണ്ടുപേര്‍ മാത്രം !

Synopsis

തങ്ങളുടെ കുഞ്ഞ് ആണോ പെണ്ണോ എന്ന് വെളിപ്പെടുത്താതെ മാതാപിതാക്കള്‍. ഇംഗ്ലണ്ടിലെ കെന്‍സണിലുള്ള ഹാബിറ്റും ഭര്‍ത്താവ് ജാക്ക് ജോണ്‍സുമാണ് 17 മാസം പ്രായമുള്ള കുഞ്ഞിന്‍റെ ലിംഗം ഏതാണെന്നത് രഹസ്യമാക്കി വെച്ചിരിക്കുന്നത്. 

തങ്ങളുടെ കുഞ്ഞ് ആണോ പെണ്ണോ എന്ന് വെളിപ്പെടുത്താതെ മാതാപിതാക്കള്‍. ഇംഗ്ലണ്ടിലെ കെന്‍സണിലുള്ള ഹാബിറ്റും ഭര്‍ത്താവ് ജാക്ക് ജോണ്‍സുമാണ് 17 മാസം പ്രായമുള്ള കുഞ്ഞിന്‍റെ ലിംഗം ഏതാണെന്നത് രഹസ്യമാക്കി വെച്ചിരിക്കുന്നത്. അവരുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും പോലും കുട്ടി ആണാണോ പെണ്ണാണോ എന്ന് അറിയില്ല. 

കുട്ടിയുടെ ലിംഗം വെളിപ്പെടുത്തുന്നതിലൂടെ ഉണ്ടാകുന്ന വേര്‍തിരിവുകള്‍, വിവേചനം എന്നിവ ഒഴിവാക്കാനാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തത് എന്ന് ഹാബിറ്റും ജാക്കും വ്യക്തമാക്കുന്നു.   ലിംഗ സമത്വമാണ് ഇതിലൂടെ തങ്ങള്‍ ലക്ഷ്യമിടുന്നതെന്നും ഇരുവരും പറഞ്ഞു. 

ഇത് കുഞ്ഞിന്‍റെ സത്വം ഇല്ലാതാക്കുകയല്ല പകരം അവരെ അവരായി വളരാനാണ് അനുവദിക്കുന്നതെന്നും മാതാപിതാക്കള്‍ പറഞ്ഞു. ഇപ്പോള്‍ കുഞ്ഞ് ഒരുതരത്തിലുമുള്ള വിവേചനവും നേരിടാതെ സന്തോഷത്തോടെയാണ് ജീവിക്കുന്നത്. ഭാവിയില്‍ ആണായി ജീവിക്കണോ പെണ്ണായി ജീവിക്കണോ എന്നത് കുഞ്ഞിന്‍റെ സ്വാതന്ത്ര്യം ആണെന്നും ഇവര്‍ ബിബിസിയോട് പറഞ്ഞു. കുട്ടിയുടെ മുത്തശ്ശനും മുത്തശ്ശിക്കും പോലും കുട്ടി ഏതു ലിംഗത്തില്‍ പെട്ടയാളാണ് എന്ന്  തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ലത്രേ. 

PREV
click me!

Recommended Stories

വിധി തളർത്തിയ അച്ഛന് തണലായി കുരുന്നുകൾ, കൊച്ചു വീട്ടിലെ ഇരുളകറ്റാൻ ഗൗരിയും ശരണ്യയും, പ്രകാശം പരത്തുന്ന അതിജീവനം
മറഞ്ഞത് പാരിസിന്റെ 'അരയന്നം': കത്രിക കൊണ്ട് ഫാഷൻ ചരിത്രം തിരുത്തിയ ജാക്വലിൻ ഡി റൈബ്സിന്റെ ജീവിതം