കൊവിഡ്​ നെഗറ്റീവായ യുവതി ജന്മം നൽകിയത്​ കൊവിഡ്​ ബാധിതയായ കുഞ്ഞിനെ; സംഭവം യുപിയിൽ

By Web TeamFirst Published May 28, 2021, 2:56 PM IST
Highlights

മേയ്​ 25 നാണ്​ യുവതി പെൺകുഞ്ഞിന്​ ജന്മം നൽകിയത്. പ്രസവിച്ച ഉടൻ നടത്തിയ പരിശോധനയിൽ കുഞ്ഞ്​ കൊവിഡ് പോസിറ്റീവാകുകയായിരുന്നു. 

കൊവിഡ് നെഗറ്റീവായ യുവതി ജന്മം നൽകിയത് കൊവിഡ് പോസിറ്റീവായ കുഞ്ഞിനെ. ഉത്തർപ്രദേശിലെ വാരണാസിയിലാണ് കൊവിഡ് ബാധിച്ച് കുഞ്ഞ് ജനിച്ചത്. മെയ് 24 ന് വാരണാസിയിലെ എസ്എസ് ആശുപത്രിയിലാണ് 26 കാരിയായ യുവതി കുഞ്ഞിന് ജന്മം നൽകിയത്. 

പ്രസവത്തിന് മുമ്പ് യുവതിയ്ക്ക് കൊവിഡ് പരിശോധന നടത്തിയിരുന്നുവെന്നും ‌അതിൽ കൊവിഡ് നെഗറ്റീവായിരുന്നു വെന്നും ഡോക്ടർമാർ പറഞ്ഞു. മേയ്​ 25 നാണ്​ യുവതി പെൺകുഞ്ഞിന്​ ജന്മം നൽകിയത്.

പ്രസവിച്ച ഉടൻ നടത്തിയ പരിശോധനയിൽ കുഞ്ഞ്​ പോസിറ്റീവാകുകയായിരുന്നു. അമ്മ​ നെഗറ്റീവ് ആവുകയും കുഞ്ഞ്​ പോ​സിറ്റീവായത് എങ്ങനെയെന്നുമുള്ള ആശയകുഴപ്പത്തിലാണ്​ ഡോക്ടർമാർ. രണ്ട് ദിവസത്തിന്​ ശേഷം അമ്മയെയും കുഞ്ഞിനെയും വീണ്ടും കൊവിഡ് പരിശോധനയ്ക്ക്​ വിധേയമാക്കുമെന്ന്​ അധികൃതർ പറഞ്ഞു.

ആർടിപിസിആന്റെ കൃത്യത 70 ശതമാനമാണ്​. അതിനാൽ തന്നെ പരിശോധനയിൽ അമ്മയുടെ രോഗബാധ കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ടാകില്ല. അത് കൊണ്ട് തന്നെ വീണ്ടും കൊവിഡ് പരിശോധന നടത്തുമെന്ന് ആശുപത്രി മെഡിക്കൽ സൂപ്രണ്ട്​ ​ഡോ. കെ.കെ. ഗുപ്​ത പറഞ്ഞു. അതേ സമയം അമ്മയ്ക്കും കുഞ്ഞിനും മറ്റ് ആരോഗ്യപ്രശ്​നങ്ങളൊന്നും ഇല്ലെന്നും ഡോക്ടർ പറഞ്ഞു. 

ടെസ്റ്റോസ്റ്റിറോണ്‍ കുറഞ്ഞ പുരുഷന്മാരില്‍ കൊവിഡ് 19 ഗുരുതരമായേക്കാമെന്ന് പുതിയ പഠനം

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!