ഒരു വെറെെറ്റി വിവാഹം; പാനിപൂരി കൊണ്ട് ആഭരണങ്ങൾ; വീഡിയോ കാണാം

Web Desk   | Asianet News
Published : Jul 08, 2021, 10:03 PM ISTUpdated : Jul 08, 2021, 10:08 PM IST
ഒരു വെറെെറ്റി വിവാഹം; പാനിപൂരി കൊണ്ട് ആഭരണങ്ങൾ; വീഡിയോ കാണാം

Synopsis

അക്ഷയയുടെ മേക്കപ്പ് ആർട്ടിസ്റ്റ് ഇൻസ്റ്റാഗ്രാമിലൂടെയാണ് വീഡിയോ പങ്കുവച്ചത്. പാനിപൂരി‌യോടുള്ള കടുത്ത പ്രണയമാണ് അക്ഷയയെ കൊണ്ട് ഇങ്ങനെ ചെയ്യിപ്പിച്ചത്.

വിവാഹം എങ്ങനെയൊക്കെ വ്യത്യസ്തമാക്കാമെന്ന് ചിന്തിക്കുന്നവരാണ് ഇന്ന് അധികവും. തന്റെ വിവാഹം അൽപം വ്യത്യസ്തമായി തന്നെ നടക്കണമെന്ന് വധു അക്ഷയ ആ​ഗ്രഹിച്ചു. അതിനായി അക്ഷയ ചെയ്തത് എന്താണെന്ന് അറിയേണ്ടേ...

വിവാഹത്തിന് തന്റെ ഇഷ്​ടപ്പെട്ട വിഭവമായ പാനിപൂരി കൊണ്ട് കിരീടവും മാലയുമൊക്കെ ധരിച്ചു. അക്ഷയയുടെ കഴുത്തിൽ പാനിപൂരി മാലയും തലയിൽ കിരീടവും അണിയുന്നത്​ വീഡിയോയിൽ കാണാം. 

അക്ഷയയുടെ മേക്കപ്പ് ആർട്ടിസ്റ്റ് ഇൻസ്റ്റാഗ്രാമിലൂടെയാണ് വീഡിയോ പങ്കുവച്ചത്. പാനിപൂരി‌യോടുള്ള കടുത്ത പ്രണയമാണ് അക്ഷയയെ കൊണ്ട് ഇങ്ങനെ ചെയ്യിപ്പിച്ചത്. ആ സ്നേഹം വിവാഹ ദിവസവും പ്രകടിപ്പിക്കാമെന്ന് വിചാരിക്കുകയായിരുന്നു. വരനോടും ബന്ധുക്കളോടും ഇക്കാര്യം പറഞ്ഞപ്പോൾ അവരും സമ്മതിച്ചു.

മേക്കപ്പ് ആർട്ടിസ്റ്റിനോട് കാര്യം പറഞ്ഞു. വസ്ത്രത്തിലോ ചർമ്മത്തിലോ ഒരു പാടുപോലും വീഴ്ത്താതെ അവർ അക്ഷയയുടെ ആഗ്രഹം സാധിച്ചു കൊടുക്കുകയായിരുന്നു. ഇത് നല്ലൊരു ആശയമാണെന്ന്  ചിലർ വീഡിയോയ്ക്ക് താഴേ കമന്റ് ചെയ്തതു. 

PREV
click me!

Recommended Stories

ബ്രേക്കപ്പ് ടു 'മിസ് സൗത്ത് ഇന്ത്യ ഫിറ്റ്‌നസ്'; വനിതാ ബോഡിബിൽഡിങ്ങില്‍ കേരളത്തിന്‍റെ മുഖമായി ശ്രീയ അയ്യര്‍
ജനപ്രിയ ആഭരണമായ മൂക്കൂത്തി 'അപകടകാരി', മൂക്കൂത്തി തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിച്ചില്ലേൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ