വിവാഹിതനായ പുരുഷനെ ഒരിക്കലും പ്രണയിക്കരുത്; അനുഭവം തുറന്നുപറഞ്ഞ് ബോളിവുഡ് നടി

Published : Mar 03, 2020, 05:03 PM ISTUpdated : Mar 03, 2020, 05:21 PM IST
വിവാഹിതനായ പുരുഷനെ ഒരിക്കലും പ്രണയിക്കരുത്; അനുഭവം തുറന്നുപറഞ്ഞ് ബോളിവുഡ് നടി

Synopsis

വിവാഹിതനായ പുരുഷനെ ഒരിക്കലും പ്രണയിക്കരുതെന്നും തന്റെ ജീവിത അനുഭവത്തിലൂടെയാണ് ഈക്കാര്യം പറയുന്നതെന്നും ബോളിവുഡ് നടി നീന ഗുപ്ത പറഞ്ഞു. 

ദില്ലി: വിവാഹിതനായ പുരുഷനുമായി ഒരിക്കലും പ്രണയത്തിലകപെടരുതെന്ന ഉപദേശവുമായി ബോളിവുഡ് നടി നീന ​ഗുപ്ത. സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിലാണ് താനിത് പറയുന്നതെന്നും സത്യം പറഞ്ഞാൽ ജീവിതത്തില്‍ ഒരിക്കലും വിവാഹിതനായ പുരുഷനെ പ്രണയിക്കരുതെന്നും നീന പറഞ്ഞു.

ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് തന്റെ ജീവിതാനുഭവം നീന ആരാധകരുമായി പങ്കുവച്ചത്. ഭാര്യയെ ഇപ്പോള്‍ ഇഷ്ടമല്ലെന്നും ഭാര്യയുമായി താന്‍ അകല്‍ച്ചയിലാണെന്നും അദ്ദേഹം നിങ്ങളോടു പറയും. ആ സമയത്ത് നിങ്ങൾക്ക് അദ്ദേഹത്തോട് പ്രണയം തോന്നും. പക്ഷെ അയാൾ വിവാഹിതനായിരിക്കും. അതിന് പിന്നാലെ നിങ്ങൾ ചോദിക്കും, പിന്നെ എന്തുകൊണ്ടാണ് നിങ്ങൾ പിരിഞ്ഞു താമസിക്കാത്തത് എന്ന്?. അപ്പോള്‍ അവര്‍ പറയും.

കുട്ടികള്‍ ഉളളതല്ലേ, എങ്ങനെ പിരിയും?. അതിനുശേഷം നിങ്ങൾ അവധിക്കാലത്ത് രഹസ്യമായി കാണുന്നത് പതിവാകും. അപ്പോഴൊക്കെയും അദ്ദേഹം നുണകള്‍ പറഞ്ഞ് ബുദ്ധിമുട്ടുകയാവും. ആ സമയത്തായിരിക്കും ഒരു രാത്രിയെങ്കിലും ഒരുമിച്ച് ജീവിക്കണമെന്ന ആഗ്രഹം തോന്നുന്നത്‌. അങ്ങനെ ഒരു ഹോട്ടലില്‍ പോയി മുറിയെടുക്കും. രാത്രി മുഴുവന്‍ ചെലവഴിക്കും. പിന്നെയും രാത്രികള്‍ അദ്ദേഹത്തോടൊപ്പം ചെലവഴിക്കണമെന്നു തോന്നും.

ഒടുവില്‍ അദ്ദേഹത്തെ വിവാഹം കഴിക്കണമെന്നും. ഭാര്യയെ ഉപേക്ഷിക്കാന്‍ നിങ്ങള്‍ അദ്ദേഹത്തെ നിര്‍ബന്ധിക്കും. അപ്പോഴൊക്കെയും അദ്ദേഹം പറയും. കാത്തിരിക്കൂ. ഞാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അതത്ര എളുപ്പമല്ല. ബാങ്ക് അക്കൗണ്ടുകളുണ്ട്, ലോണ്‍ എന്നിവയും നോക്കണം. അതോടെ നിങ്ങള്‍ക്ക് പേടിയാകും. എന്തു ചെയ്യണമെന്നറിയാതെയാകും.

കൂടുതല്‍ കുഴപ്പങ്ങളുണ്ടാകാതിരിക്കാന്‍ അദ്ദേഹവുമായി പിരിയാമെന്ന് നിങ്ങള്‍ തീരുമാനിക്കും. അദ്ദേഹത്തിന്റെ ചീത്തവിളികൂടി കേള്‍ക്കേണ്ടി വരും. അപ്പോള്‍ നിങ്ങള്‍ എന്തു ചെയ്യും?. അതുകൊണ്ടാണ് ഞാന്‍ പറഞ്ഞത്, നിങ്ങൾ അതില്‍ ചെന്നു പെടാതിരിക്കൂ. വിവാഹിതനായ പുരുഷനെ പ്രണയിക്കാതിരിക്കൂ. ഞാന്‍ എന്റെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് പറയുന്നത്- നീന വീഡിയോയിൽ പറഞ്ഞു.

"

താനിപ്പോൾ ഉത്തരാഖണ്ഡിലെ മുഗ്‌ടേശ്വറിലാണ് ഉള്ളതെന്നും നീന വീഡിയോയിലൂടെ പങ്കുവയ്ക്കുന്നുണ്ട്. 83, സൂര്യവംശി തുടങ്ങിയ ചിത്രങ്ങളാണ് നടിയുടേതായി പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍. എൺപതുകളില്‍ ചലച്ചിത്ര ലോകത്ത് തിളങ്ങിനിന്നിരുന്ന കാലത്ത് മുൻ വെസ്റ്റ് ഇന്തീസ് ക്രിക്കറ്റ് താരം വിവിയൻ റിച്ചാർഡുമായി നീന പ്രണയത്തിലായിരുന്നു. ഈ ബന്ധത്തിൽ പിറന്ന മകളാണ് ഡ‍ിസൈനർ മസബ ​ഗുപ്ത. 1989ൽ മകള്‍ പിറന്നതിനുശേഷം വിവിയൻ റിച്ചാർഡും നീനയും തമ്മില്‍ വേർപിരിയുകയും ഇരുവരും മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തിരുന്നു. വിവിയൻ റിച്ചാർഡ് മറിയത്തെയും നീന ചാറ്റേർഡ് അക്കൗണ്ടന്റായ വിവേക് മെഹ്റയേയുമാണ് വിവാഹം ചെയ്തതത്. 

PREV
click me!

Recommended Stories

ബ്രേക്കപ്പ് ടു 'മിസ് സൗത്ത് ഇന്ത്യ ഫിറ്റ്‌നസ്'; വനിതാ ബോഡിബിൽഡിങ്ങില്‍ കേരളത്തിന്‍റെ മുഖമായി ശ്രീയ അയ്യര്‍
ജനപ്രിയ ആഭരണമായ മൂക്കൂത്തി 'അപകടകാരി', മൂക്കൂത്തി തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിച്ചില്ലേൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ