അവസാനഘട്ടത്തിൽ 'വെളുത്ത സുന്ദരികൾ' മാത്രം; മിസ് ഇന്ത്യ സംഘാടകരെ വിമർശിച്ച് സോഷ്യൽമീഡിയ

Published : May 31, 2019, 10:27 PM IST
അവസാനഘട്ടത്തിൽ 'വെളുത്ത സുന്ദരികൾ' മാത്രം; മിസ് ഇന്ത്യ സംഘാടകരെ വിമർശിച്ച് സോഷ്യൽമീഡിയ

Synopsis

എന്നാൽ ഇന്ത്യയെ പോലെ വൈവിധ്യമാർന്നൊരു രാജ്യത്ത് വ്യത്യസ്ത നിറത്തിലും ഭം​ഗിയിലുമുള്ള യുവതികൾ ഉണ്ടായിട്ടും എങ്ങനെയാണ് ഒരേനിറത്തിലുള്ള യുവതികളെ തെരഞ്ഞെടുത്തതെന്നാണ് ആളുകൾ ചോദിക്കുന്നത്. 

ദില്ലി: ഫെമിന മിസ് ഇന്ത്യ -2019 മത്സരത്തിന്റെ അവസാനഘട്ടത്തിൽ നിറമുള്ളവരെ മാത്രം പങ്കെടുപ്പിച്ചെന്നാരോപിച്ച് സംഘാടകർക്കെതിരെ സോഷ്യൽമീഡിയയിൽ രൂക്ഷവിമർശനം. കാലാക്കാലങ്ങളായി പറഞ്ഞ് വരുന്ന സൗന്ദര്യത്തിന്റെ അളവ് കോലുകൾ നോക്കിയാണ് ഫെമിന മിസ് ഇന്ത്യ മത്സരത്തിൽ മത്സരാർത്ഥികളെ തെരഞ്ഞെടുത്തിരിക്കുന്നതെന്നാണ് സോഷ്യൽമീഡിയയിൽ ഉയരുന്ന പ്രധാന ആരോപണം.

കഴിഞ്ഞ ദിവസം മത്സരത്തിൽ പങ്കെടുക്കുന്നവരുടെ പട്ടിക സംഘാടകർ പുറത്തിറക്കിയിരുന്നു. ഒരേ നിറവും മുടിയും ശരീരവടിവുമുള്ള യുവതികളാണ് പരസ്യത്തിലുണ്ടായിരുന്നത്. എന്നാൽ ഇന്ത്യയെ പോലെ വൈവിധ്യമാർന്നൊരു രാജ്യത്ത് വ്യത്യസ്ത നിറത്തിലും ഭം​ഗിയിലുമുള്ള യുവതികൾ ഉണ്ടായിട്ടും എങ്ങനെയാണ് ഒരേനിറത്തിലുള്ള യുവതികളെ തെരഞ്ഞെടുത്തതെന്നാണ് ആളുകൾ ചോദിക്കുന്നത്.

അവരുടെ നിറവും മുടിയുമൊക്കെ ഒരുപോലെയാണ്. അതിനാൽ അവരുടെ നീളവും ഒരുപോലെയായിരിക്കുമെന്നാണ് ഒരു ട്വിറ്റർ ഉപയോക്താവ് മത്സരാർത്ഥികളെ പരിഹസിച്ച് പറഞ്ഞത്. എല്ലാവർക്കും ഒരേ ഹെയർ സ്റ്റൈലിൽ നീളം കൂടിയ മുടിയാണുള്ളത്. പെണ്ണുങ്ങളായാൽ നീളമുടി വേണമെന്ന് പറയുന്ന ലോജിക്ക് ആയിരിക്കാം അതിന് പിന്നിൽ, എന്നാണ് മറ്റൊരു ഉപയോക്താവ് പറയുന്നത്. എല്ലാവരും വെളുത്താണിരിക്കുന്നത്. ആരും തന്നെ ഇരുണ്ട നിറമുള്ളവരില്ല എന്നായിരുന്നു മറ്റൊരു ഉപയോക്താവ് പറ‍ഞ്ഞത്. 

PREV
click me!

Recommended Stories

ബ്രേക്കപ്പ് ടു 'മിസ് സൗത്ത് ഇന്ത്യ ഫിറ്റ്‌നസ്'; വനിതാ ബോഡിബിൽഡിങ്ങില്‍ കേരളത്തിന്‍റെ മുഖമായി ശ്രീയ അയ്യര്‍
ജനപ്രിയ ആഭരണമായ മൂക്കൂത്തി 'അപകടകാരി', മൂക്കൂത്തി തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിച്ചില്ലേൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ