മറയ്ക്കാൻ മാത്രം അസഭ്യമായിട്ട് എന്താണുള്ളത് ? സഭ്യത നിശ്ചയിക്കുന്നതാര്? വൈറലായി അധ്യാപികയുടെ കുറിപ്പ്...

Published : Dec 04, 2022, 05:11 PM ISTUpdated : Dec 04, 2022, 05:12 PM IST
മറയ്ക്കാൻ മാത്രം അസഭ്യമായിട്ട് എന്താണുള്ളത് ? സഭ്യത നിശ്ചയിക്കുന്നതാര്? വൈറലായി അധ്യാപികയുടെ കുറിപ്പ്...

Synopsis

ഈ വിഷയത്തില്‍ പല തരത്തിലുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്. ഇപ്പോൾ അത്തരത്തിൽ ശ്രദ്ധേയമായ കുറിപ്പുമായി എത്തുകയാണ് അധ്യാപിക കൂടിയായ അനില ജയരാമന്‍. 

മലപ്പുറത്ത് ലെഗിന്‍സ് ധരിച്ച് സ്കൂളില്‍ വന്നതിന് പ്രധാനാധ്യാപിക മോശമായി പെരുമാറിയെന്ന പരാതിയുമായൊരു അധ്യാപിക രംഗത്തെത്തിയ വാര്‍ത്ത നാം അറിഞ്ഞതാണ്. ഈ വിഷയത്തില്‍ പല തരത്തിലുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്. ഇപ്പോൾ അത്തരത്തിൽ ശ്രദ്ധേയമായ കുറിപ്പുമായി എത്തുകയാണ് അധ്യാപിക കൂടിയായ അനില ജയരാമന്‍. സഭ്യമായി വസ്ത്രം ധരിച്ച രണ്ട് അധ്യാപകർക്കു നടുവിൽ സഭ്യമല്ലാത്ത വസ്ത്രം ധരിച്ച അധ്യാപിക എന്ന മുഖവുരയോടെ ആണ് അധ്യാപികയുടെ കുറിപ്പ്. 

കുറിപ്പ് വായിക്കാം...

സഭ്യമായി വസ്ത്രം ധരിച്ച രണ്ട് അധ്യാപകർക്ക് നടുവിൽ സഭ്യമല്ലാത്ത വസ്ത്രം ധരിച്ച് ഇരിയ്ക്കുന്ന അധ്യാപിക! പ്രശ്നമാണ് ഭായ്... പ്രശ്നമാണ്. അധ്യാപകർക്ക് നടുവിൽ ഇരുന്നതാണ് പ്രശ്നം എന്ന് തെറ്റിദ്ധരിയ്ക്കരുത്... പ്ലീസ്...ഇതു പ്രശ്നം മറ്റേതാണ്...സഭ്യത!!!

സഭ്യമല്ലാത്ത വസ്ത്രം ധരിച്ച് അധ്യാപകർ സ്കൂളിൽ വരുന്നത് അനുവദനീയമല്ല! Shawl ഇടണം പോലും! മുതിർന്ന കുട്ടികളെ പഠിപ്പിയ്ക്കുമ്പോ shawl ഇട്ടു മറയ്ക്കണംന്ന്! മറയ്ക്കാൻ മാത്രം അസഭ്യമായിട്ട് എന്താണുള്ളത് ഒരു സ്ത്രീശരീരത്തിൽ? അല്ല, ആരാ ഈ സഭ്യതയും അസഭ്യതയും നിശ്ചയിയ്ക്കുന്നത്? 

ചന്തമുള്ളൊരു ചിരി കാണുമ്പോൾ ഉമ്മ വയ്ക്കണമെന്ന് എനിയ്ക്ക് തോന്നിയാൽ ആ ചിരി അസഭ്യമാണ്, മാസ്കിട്ട് മറയ്ക്കെന്ന് പറയാൻ പറ്റ്വോ? കുഴപ്പം എന്റെ ചിന്തയ്ക്കാണ്, ചന്തമുള്ള ചിരിയ്ക്കല്ല. കാഴ്ച മറയ്ക്കുന്നതിനേക്കാൾ എളുപ്പം ചിന്ത മാറ്റുന്നതാണ്. അതിനു സാധിയ്ക്കുന്നില്ലെങ്കിൽ  അരോചകമായി തോന്നുന്നിടത്ത് നിന്ന് കണ്ണെടുത്താൽ തീരാവുന്നതേയുള്ളൂ ഈ പ്രശ്നം! ലോകം ഒരുപാടിങ്ങു പോന്നിട്ടുണ്ട്, പൊട്ടകിണറ്റിൽ കിടന്ന് അലറാതെ കൂടെ പോന്നേയ്ക്കൂന്നേ...

സംസ്കാരസംരക്ഷകർക്ക് അറിയില്ലെങ്കിലും കുട്ടികൾക്ക് അതറിയാം, അതു കൊണ്ടു തന്നെ അവർക്കു മുന്നിൽ shawl ഇല്ലാതെ പോയി പഠിപ്പിയ്ക്കാൻ എനിയ്ക്കൊരു ബുദ്ധിമുട്ടും ഇല്ല. ശരീരത്തെ പ്രതി അനാവശ്യവ്യാകുലതകൾ ഉണ്ടാകാത്ത വിധം കുട്ടികളെ progressive ആയി നയിയ്ക്കുക എന്ന അധ്യാപകകടമയുടെ ഭാഗം മാത്രമാണിതും.

എനിയ്ക്കില്ലാത്ത പ്രശ്നം മുൻപ്രിൻസിപ്പലിനോ പ്രിൻസിപ്പൽ ഇൻ ചാർജിനോ ഉള്ളതായി തോന്നിയിട്ടില്ല, നമ്മുടെ പ്രിൻസിപ്പൽമാരൊക്കെ പ്രോഗ്രസ്സീവ് ആണേ... ആർക്കാ പിന്നെ പ്രശ്നം...?? PTA-ന്നോ MPTA-ന്നോ മറ്റോ കേൾക്കുന്നു.. പരോക്ഷപരാമർശം മാത്രം ആണെന്നിരിയ്ക്കെ,  ആരോപണമായോ ഉപദേശമായോ നിർദേശമായോ നേരിട്ട് കിട്ടാത്തത് കൊണ്ട് മിണ്ടാതിരിയ്ക്കാമെന്ന് വിചാരിച്ചതാണ്. അപ്പോഴാണ് തൊട്ടയൽപ്പക്കത്തു (മലപ്പുറം) നിന്ന് സമാനമോങ്ങൽ കേൾക്കുന്നത്! ഇനിയിപ്പോ മിണ്ടാതിരിയ്ക്കുന്നതെങ്ങനെ...? നാളെയോ മറ്റന്നാളോ ഈ മലപ്പുറത്തെയും പാലക്കാടിലെയും സ്കൂളുകളിലെ മുതിർന്ന കുട്ടികളെ ഇതേ കോലത്തിൽ വന്നു നിന്നു പഠിപ്പിയ്‌ക്കേണ്ടതല്ലേ...അതുകൊണ്ട് ഒരു മുഴം മുന്നേ നീട്ടി എറിഞ്ഞെന്നേയുള്ളൂ...

 

Also Read: 'ലെഗിന്‍സ് ധരിച്ച് സ്കൂളില്‍ വന്നതിന് പ്രധാനാധ്യാപിക മോശമായി പെരുമാറി' ഡിഇഒക്ക് അധ്യാപികയുടെ പരാതി

PREV
click me!

Recommended Stories

ജനപ്രിയ ആഭരണമായ മൂക്കൂത്തി 'അപകടകാരി', മൂക്കൂത്തി തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിച്ചില്ലേൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ
ഷീ പാഡ് പദ്ധതി: എല്ലാ സ്കൂളിലേക്കും വ്യാപിപ്പിക്കാൻ വനിതാ വികസന കോർപറേഷൻ