ഇവരെ കണ്ടാല്‍ എന്ത് പ്രായം തോന്നിക്കും? ഉത്തരം നിങ്ങളെ അമ്പരപ്പിക്കും

Published : Apr 27, 2019, 01:57 PM IST
ഇവരെ കണ്ടാല്‍ എന്ത് പ്രായം തോന്നിക്കും? ഉത്തരം നിങ്ങളെ അമ്പരപ്പിക്കും

Synopsis

ബിക്കിനിയും ധരിച്ച് ബീച്ചില്‍ കാറ്റും കൊണ്ട് നില്‍ക്കുന്ന ഇവരെ കണ്ടാല്‍ എന്ത് പ്രായം തോന്നിക്കും? 

ബിക്കിനിയും ധരിച്ച് ബീച്ചില്‍ കാറ്റും കൊണ്ട് നില്‍ക്കുന്ന ഇവരെ കണ്ടാല്‍ എന്ത് പ്രായം തോന്നിക്കും? തല പുകയ്ക്കണ്ട.  ഫിലോമിനാ വാരേയ്ക്ക് ഈ ഓക്ടോബറില്‍ 80 തികയും. നാല് കുട്ടികളുടെ അമ്മയായ ഫിലോമിനയുടെ ശരീരം യുവതികളെ പോലും തോല്‍പ്പിക്കുന്നതാണ്. ഈ പ്രായത്തിലും ബിക്കിനി ധരിക്കാന്‍ അവര്‍ക്ക് പറ്റുന്നുണ്ടെങ്കിലും അത്രയും ഉറപ്പും മനോഹരവുമാണ് അവരുടെ ശരീരം. അതിനൊരും കാരണവുമുണ്ട്. ഫിലോമിനയുടെ  ഡയറ്റ് തന്നെയാണ് അവരെ ഇത്രയും ചെറുപ്പമാക്കുന്നതും. 

70-20-10 ഡയറ്റാണ് ഫിലോമിന ഫോളോ ചെയ്യുന്നത്. പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, ചിക്കന്‍, മത്സ്യം  എന്നിവയാണ് പ്രധാന ഭക്ഷണം. അതില്‍ 70 ശതമാനം കലോറി ലഭിക്കുന്നത് പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍ എന്നിവയിലൂടെയാണ്. 20 ശതമാനം  പ്രോട്ടീണ്‍ ചിക്കന്‍, മത്സ്യം എന്നിവയിലൂടെ ലഭിക്കുന്നു. പത്ത് ശതമാനം  കൊഴുപ്പ് അടങ്ങിയ ഭക്ഷണം എന്നതാണ് ഫിലോമിനയുടെ ഡയറ്റ്. 

40 വയസ്സ് വരെയും ഞാന്‍ നടക്കാന്‍ പോകാറില്ലായിരുന്നു. എന്നാല്‍  എന്‍റെ മകള്‍ ഒരു കായികതാരമാണ്. മകളുടെ കൂടെ വെറുതേ നടക്കാന്‍ തുടങ്ങിയതാണ്- ഫിലോമിന പറയുന്നു. ദിവസവും മുടങ്ങതെ നടക്കുന്നുണ്ട്. ഇതൊക്കെയാണ് ഫിലോമിനയെ ചെറുപ്പമാക്കി നിര്‍ത്തുന്നത്. 


 

PREV
click me!

Recommended Stories

പതിവുനടത്തത്തിന് പോയ മുത്തശ്ശി രാത്രി വൈകിയും വീട് എത്തിയില്ല, ഒടുവിൽ മാലയിൽ ഘടിപ്പിച്ചിരുന്ന ജിപിഎസ് തുണച്ചു
മകളുടെ ആദ്യ ആർത്തവം ആചാരത്തോടെ ആഘോഷമാക്കി കുടുംബം; ഏറ്റെടുത്ത് സമൂഹമാധ്യമം