ഏയ്ഞ്ചല്‍ റിതി; ഭാവാഭിനയം കൊണ്ട് വൈറലായ ആ പെണ്‍കുട്ടി മലയാളിയല്ല

Published : Jun 07, 2021, 09:42 AM IST
ഏയ്ഞ്ചല്‍ റിതി; ഭാവാഭിനയം കൊണ്ട് വൈറലായ ആ പെണ്‍കുട്ടി മലയാളിയല്ല

Synopsis

 മലര്‍കളെ മലര്‍കളെ എന്ന ഗാനത്തിന് ഈ കൊച്ചുമിടുക്കി നടത്തിയ ഭാവാഭിനയം തകര്‍ത്തതിന് പിന്നാലെ വാട്ട്സ് ആപ്പ് സ്റ്റാറ്റസിലും ഈ കുഞ്ഞിന്‍റെ മുഖം നിറയുകയാണ്. കാഴ്ചയില്‍ മലയാളിയെന്ന് തോന്നുമെങ്കിലും ഈ കൊച്ചുമിടുക്കി മലയാളിയല്ലെന്നാണ് സമൂഹമാധ്യമങ്ങള്‍ വിശദമാക്കുന്നത്.

പുരികവും ചുണ്ടും വരെ ഉപയോഗിച്ച് വിസ്മയിപ്പിക്കുന്ന പ്രകടനം നടത്തിയ പെണ്‍കുഞ്ഞിന്‍റെ പിന്നാലെയാണ് സമൂഹമാധ്യമങ്ങള്‍. വാലിട്ട് കണ്ണെഴുതി വെറൈറ്റി പൊട്ടും തൊട്ട് സിറ്റി സ്ലംസ് എന്ന ആല്‍ബത്തിലെ റണ്‍ റണ്‍ ഐ ആം ഗോണ ഗെറ്റ് ഇറ്റ് എന്ന ഗാനത്തിന് കൂടെ പാടുന്ന പെണ്‍കുട്ടിയുടെ വീഡിയോ ഗിന്നസ് പക്രു അടക്കമുള്ളവര്‍ പങ്കുവച്ചിരുന്നു.

 

മലര്‍കളെ മലര്‍കളെ എന്ന ഗാനത്തിന് ഈ കൊച്ചുമിടുക്കി നടത്തിയ ഭാവാഭിനയം തകര്‍ത്തതിന് പിന്നാലെ വാട്ട്സ് ആപ്പ് സ്റ്റാറ്റസിലും ഈ കുഞ്ഞിന്‍റെ മുഖം നിറയുകയാണ്. കാഴ്ചയില്‍ മലയാളിയെന്ന് തോന്നുമെങ്കിലും കൊല്‍ക്കത്ത സ്വദേശിനിയായ അഞ്ച് വയസുകാരിയായ ഏയ്ഞ്ചല്‍ റിതിയാണ് വൈറല്‍ വീഡിയോകളിലെ സൂപ്പര്‍ താരം.

 

മകളുടെ കഴിവുകള്‍ ചെറുപ്പത്തിലേ തിരിച്ചറിഞ്ഞതുകൊണ്ടാണ് യുട്യൂബിലും ഇന്‍സ്റ്റഗ്രാമിലും ടിക്ക് ടോക്കിലും മകളുടെ പേരില്‍ അക്കൌണ്ട് തുറന്നത്. പൊലീസിലാണ് റിതിയുടെ അമ്മ ജോലി ചെയ്യുന്നത്.  ഇന്‍സ്റ്റഗ്രാമില്‍ റിതിയെ പിന്തുടരുന്നത് അന്‍പതിനായിരത്തിലധികം ആളുകളാണ് പിന്തുടരുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 
 

PREV
click me!

Recommended Stories

ബ്രേക്കപ്പ് ടു 'മിസ് സൗത്ത് ഇന്ത്യ ഫിറ്റ്‌നസ്'; വനിതാ ബോഡിബിൽഡിങ്ങില്‍ കേരളത്തിന്‍റെ മുഖമായി ശ്രീയ അയ്യര്‍
ജനപ്രിയ ആഭരണമായ മൂക്കൂത്തി 'അപകടകാരി', മൂക്കൂത്തി തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിച്ചില്ലേൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ