'ഒരുപാട് നന്ദിയുണ്ട്...'; വൃക്ക നല്‍കിയ അടുത്ത സുഹൃത്തിന് നന്ദി പറഞ്ഞ് ഗായിക സെലീന ഗോമസ്

Web Desk   | Asianet News
Published : Mar 13, 2021, 04:58 PM ISTUpdated : Mar 13, 2021, 05:05 PM IST
'ഒരുപാട് നന്ദിയുണ്ട്...'; വൃക്ക നല്‍കിയ അടുത്ത സുഹൃത്തിന് നന്ദി പറഞ്ഞ് ഗായിക സെലീന ഗോമസ്

Synopsis

ആദ്യം ഇക്കാര്യം പുറത്ത് പറയേണ്ടെന്നാണ് കരുതിയിരുന്നത്. എന്നാൽ ഇപ്പോൾ ഇതിനെ പറ്റി തുറന്നു പറയാൻ ധൈര്യമുണ്ടായെന്ന് കൂട്ടുകാരി ഫ്രാൻസി വൃക്കദിനത്തിൽ ട്വിറ്ററിൽ കുറിച്ച് പോസ്റ്റിൽ പറയുന്നു. ഇതിന് മറുപടിയായാണ് തന്നെ സഹായിച്ചതിനുള്ള നന്ദി ഗായിക സെലീന അറിയിച്ചത്.

വൃക്ക നല്‍കിയ തന്റെ അടുത്ത സുഹൃത്തിന് നന്ദി അറിയിച്ച് അമേരിക്കൻ ഗായികയും നടിയുമായ സെലീന ഗോമസ്. സെലീന നന്ദി അറിയിച്ച് കൊണ്ട് ട്വിറ്ററിൽ പോസ്റ്റ് പങ്കുവയ്ക്കുകയായിരുന്നു. നാല് വർഷം മുമ്പ് തന്റെ ജീവൻ രക്ഷിച്ച ഫ്രാൻസിയ റാസിയയോടാണ് സെലീന അറിയിച്ചത്.  

ആദ്യം ഇക്കാര്യം പുറത്ത് പറയേണ്ടെന്നാണ് കരുതിയിരുന്നത്. എന്നാൽ ഇപ്പോൾ ഇതിനെ പറ്റി തുറന്നു പറയാൻ ധൈര്യമുണ്ടായെന്ന് കൂട്ടുകാരി ഫ്രാൻസി വൃക്കദിനത്തിൽ ട്വിറ്ററിൽ കുറിച്ച് പോസ്റ്റിൽ പറയുന്നു. ഇതിന് മറുപടിയായാണ് തന്നെ സഹായിച്ചതിനുള്ള നന്ദി ഗായിക സെലീന അറിയിച്ചത്.

2017 ലാണ് സെലീനയ്ക്ക് വൃക്കരോഗം ബാധിച്ച് ആശുപത്രിയിൽ പ്രവേശിച്ചത്. തുടർന്നാണ് സെലീനയ്ക്ക് വൃക്ക നൽകാൻ തയ്യാറായതെന്ന് ഫ്രാൻസിയ കുറിപ്പിൽ പറയുന്നു.  ശസ്ത്രക്രിയക്ക് ശേഷം കൂട്ടുകാരികൾ ഇരുവരും കൈകോർത്ത് ആശുപത്രികിടക്കയിൽ കിടക്കുന്ന ചിത്രം മുമ്പ് അന്ന് സെലീന സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.

 ഫ്രാൻ‌സിയയോട് എങ്ങനെ നന്ദി പറയണമെന്ന് എനിക്കറിയില്ല. വലിയൊരു ത്യാ​ഗമാണ് അവൾ എനിക്ക് വേണ്ടി ചെയ്തതു. ഞാൻ അനുഗ്രഹിക്കപ്പെട്ടവളാണ്. ഐ ലവ് യു സോ മച്ച് സിസ് എന്നാണ് സെലീന അന്ന് കുറിച്ചത്.

അമേരിക്കൻ ഗായികയും ഗാനരചയിതാവുമൊക്കെയാണ് സെലേന ഗോമെസ്. സ്റ്റാര്‍സ് ഡാൻസ്, റിവൈവല്‍ തുടങ്ങിയ ആല്‍ബങ്ങളിലൂടെ ശ്രദ്ധേയയായ ഗായിക. ദ ഫണ്ടമെന്റല്‍സ് ഓഫ് കെയറിംഗ്, ദ ഡെഡ് ഡോണ്ട് ഡൈ തുടങ്ങി ഒട്ടേറെ സിനിമകളിലും അഭിനയിക്കുകയും ചെയ്‍തിട്ടുണ്ട്. 

PREV
click me!

Recommended Stories

ഷീ പാഡ് പദ്ധതി: എല്ലാ സ്കൂളിലേക്കും വ്യാപിപ്പിക്കാൻ വനിതാ വികസന കോർപറേഷൻ
ജോലിക്കിടെയിലും സ്വപ്നം പിന്തുടർന്നു! മലപ്പുറംകാരി രചിച്ച ചരിത്രം; മിസ് ഇന്ത്യ വേൾഡ്‌വൈഡ് മത്സരത്തിൽ വിജയം നേടി മലയാളി