Genelia D'Souza Weight Loss Journey : ആറ് ആഴ്ച കൊണ്ട് നാല് കിലോ കുറച്ചു, വീഡിയോ പങ്കുവച്ച് ജെനീലിയ ഡിസൂസ

Published : Aug 13, 2022, 06:21 PM ISTUpdated : Aug 13, 2022, 06:59 PM IST
Genelia D'Souza Weight Loss Journey :  ആറ് ആഴ്ച കൊണ്ട് നാല് കിലോ കുറച്ചു, വീഡിയോ പങ്കുവച്ച് ജെനീലിയ ഡിസൂസ

Synopsis

അങ്ങനെ ആറ് ആഴ്ച കഴിഞ്ഞു. അതൊരു വലിയ യാത്രയായിരുന്നു. 59.4 കിലോയിൽ നിന്ന് 55.1 കിലോയിലേക്ക് എത്തി. ഒരുപാട് സംശയങ്ങളോടെയും അരക്ഷിതാവസ്ഥയോടെയുമാണ് ഞാൻ തുടങ്ങിയത്. എന്നാൽ ഇന്ന് ലക്ഷ്യത്തിലെത്തുന്നതിനു പുറമേ ഒരു വ്യക്തിയെന്ന നിലയിൽ എനിക്ക് കൂടുതൽ ആത്മവിശ്വാസം തോന്നുന്നു എന്ന് കുറിച്ച് കൊണ്ടാണ് താരം പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.

സമൂഹമാധ്യമങ്ങളിൽ സജീവമായ നടിമാരിലൊരാളാണ് ജെനീലിയ ഡിസൂസ. തൻറെ വിശേഷങ്ങളും ഭർത്താവ് റിതേഷ് ദേശ്മുഖിനൊപ്പമുള്ള വിഡിയോകളുമൊക്കെ ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ താരം പങ്കുവയ്ക്കാറുമുണ്ട്. മറ്റ് ബോളിവുഡ് നടിമാരെ പോലെ തന്നെ ഫിറ്റ്നസിന് ഏറെ പ്രധാന്യം കൊടുക്കുന്ന നടിയാണ് ജെനീലിയ ഡിസൂസ. താരം വർക്കൗട്ട് ചെയ്യുന്ന വീഡിയോ അടുത്തിടെ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിരുന്നു. 

അങ്ങനെ ആറ് ആഴ്ച കഴിഞ്ഞു. അതൊരു വലിയ യാത്രയായിരുന്നു. 59.4 കിലോയിൽ നിന്ന് 55.1 കിലോയിലേക്ക് എത്തി. ഒരുപാട് സംശയങ്ങളോടെയും അരക്ഷിതാവസ്ഥയോടെയുമാണ് ഞാൻ തുടങ്ങിയത്. എന്നാൽ ഇന്ന് ലക്ഷ്യത്തിലെത്തുന്നതിനു പുറമേ ഒരു വ്യക്തിയെന്ന നിലയിൽ എനിക്ക് കൂടുതൽ ആത്മവിശ്വാസം തോന്നുന്നു എന്ന് കുറിച്ച് കൊണ്ടാണ് താരം പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.

ഫിറ്റ്‌നസ് തന്റെ ജീവിതത്തിന്റെ ഒരു സ്ഥിരമായ ഭാഗമാകണമെന്ന് താൻ ആഗ്രഹിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. ഫിറ്റ്‌നസ് എന്റെ ജീവിതത്തിന്റെ ഭാഗമാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഞാൻ അമിതമായി കഴിക്കുമ്പോഴെല്ലാം നിരാശപ്പെടാതിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങളുടെ പതിവ് ഭക്ഷണമല്ല, ചതി ഭക്ഷണം എന്ന് വിളിക്കുന്നതിന് ഒരു കാരണമുണ്ടെന്ന് ഞാൻ അറിഞ്ഞിരിക്കാനും ആഗ്രഹിക്കുന്നുവെന്നും ജെനീലിയ കുറിച്ചു.

ജെനീലിയയുടെ ശരീരഭാരം കുറയ്ക്കാനുള്ള യാത്ര പലർക്കും പ്രചോദനമായതായി പലരും കമന്റ് ചെയ്തു. നിങ്ങൾ എന്നെ പ്രചോദിപ്പിക്കുന്നു എന്ന് മറ്റൊരാൾ കുറിച്ചു. ജെനീലിയ ഫിറ്റ്‌നസ് ചലഞ്ച് ആഴ്ചയുടെ ആദ്യ ദിവസത്തെ വീഡിയോ നേരത്തെ പങ്കുവെച്ചിരുന്നു. ആഴ്‌ച 1 - ഉറപ്പില്ല, ആത്മവിശ്വാസമില്ല, അനിശ്ചിതത്വം!!” എന്ന അടിക്കുറിപ്പിലാണ് നടി അന്ന് കുറിച്ചത്.

ചുവന്ന സാരിയിലുള്ള ചിത്രങ്ങൾ അടുത്തിടെ താരം പങ്കുവച്ചിരുന്നു. ഹൃദയത്തിൻറെ കണ്ണുകൾ കൊണ്ട് ആളുകളെ കാണൂ- എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന ക്യാപ്ഷൻ. ചിത്രങ്ങൾ സോഷ്യൽമീഡിയയില‍ വെെറലായിരുന്നു.

PREV
click me!

Recommended Stories

'യാത്രകൾ എന്നെ ജീവിതത്തിൽ എന്തും ഒറ്റയ്ക്ക് നേരിടാൻ പഠിപ്പിച്ചു; ഇത് ഗൗരിയുടെ യാത്ര അനുഭവങ്ങൾ
20 വർഷം സിംഗിൾ മദർ, അമ്മയ്ക്കും ഒരു കൂട്ട് വേണം; വിവാഹം നടത്തി കൊടുത്ത് മക്കള്‍