' ഈ മക്കൾ എന്റെ സൗഭാഗ്യം' എന്ന് ഫേസ്‌ബുക്കിൽ പോസ്റ്റിട്ട് ദിവസങ്ങൾക്കകം രണ്ടു പേരെയും കൊന്ന ഒരമ്മ

Published : Aug 30, 2019, 10:58 AM ISTUpdated : Aug 30, 2019, 11:06 AM IST
' ഈ മക്കൾ എന്റെ സൗഭാഗ്യം' എന്ന് ഫേസ്‌ബുക്കിൽ പോസ്റ്റിട്ട് ദിവസങ്ങൾക്കകം രണ്ടു പേരെയും കൊന്ന ഒരമ്മ

Synopsis

ജോര്‍ജിയയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. മരിക്കുന്നതിന് രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് ഈ മക്കൾ എന്റെ സൗഭാഗ്യമാണെന്നും വളരെയധികം സന്തോഷത്തിലാണെ‌ന്നും അവസാനമായി ഫേസ്ബുക്കിലിട്ട പോസ്റ്റിൽ മാർഷ പറയുന്നു.

താൻ മരിക്കുന്നതിന് മുമ്പ് തന്റെ രണ്ട് മക്കളും മരിക്കണമെന്ന് ആ അമ്മ തീരുമാനിച്ചു. 58കാരിയായ മാർഷ എഡ്വേർഡ്സ് തന്റെ രണ്ട് മക്കളെയും വെടിവച്ച് കൊന്ന ശേഷം സ്വയം വെടിവച്ച് മരിക്കുകയായിരുന്നു. മകൻ ക്രിസ് എഡ്വേർഡ്സ് മുറിയിലെ കട്ടിലിലും മകൾ എറിൻ എഡ്വേർഡ്സ് താഴേ വെടിയേറ്റ് മരിച്ച നിലയിലായിരുന്നു കിടന്നിരുന്നതെന്ന് പൊലീസ് പറയുന്നു.  

പ്രശസ്ത അറ്റ്‌ലാന്റ്‌ സർജനായ ഡോ. ക്രിസ്റ്റഫർ എഡ്വേർഡിന്റെ മുൻ ഭാര്യയാണ് മാർഷ എഡ്വേർഡ്സ്. വളരെ സന്തോഷത്തോടെ കഴിഞ്ഞ കുടുംബമാണ് ഇവരുടേത്. മരിക്കുന്നതിന് തലേ ദിവസം പോലും ഇവർ വാട്സാപ്പിലും ഫേസ്ബുക്കിലും സജീവമായിരുന്നു. കഴിഞ്ഞ ദിവസമാണ് ഇവർ ഇറ്റലിയിൽ പോയ ഫോട്ടോസ് ഫേസ്ബുക്കിൽ പങ്കുവച്ചത്. എന്താണ് ഇവർക്കിടയിൽ സംഭവിച്ചതെന്നു അറിയില്ലെന്ന് സുഹൃത്തുകൾ പറയുന്നു. 

ജോര്‍ജിയയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. ആത്മഹത്യ കുറിപ്പോ മറ്റൊന്നും തന്നെ കിട്ടിയിട്ടില്ലെന്നും പൊലീസ് പറയുന്നു. മരിക്കുന്നതിന് തലേ ദിവസമാണ് ഈ മക്കൾ എന്റെ സൗഭാഗ്യമാണെന്നും ഞാൻ വളരെയധികം  സന്തോഷത്തിലാണെ‌ന്നും അവസാനമായി ഫേസ്ബുക്കിലിട്ട പോസ്റ്റിൽ മാർഷ പറയുന്നു. മകൻ ക്രിസ് എഡ്വേർഡ്സ് ഡിജിറ്റൽ കണ്ടന്റ് മാനേജറായി ജോലി ചെയ്ത് വരികയായിരുന്നു. 

മകൾ എറിൻ ബോസ്റ്റൺ സർവ്വകലാശാലയിലെ ​വിദ്യാര്‍ത്ഥിയായിരുന്നു. അറ്റ്‌ലാന്റ്‌ മേയർ കെയ്‌ഷ ലാൻസും എഡ്വേർഡ്സിന്റെ കുടുംബത്തിന് അനുശോചനം രേഖപ്പെടുത്തി. ഫേസ്ബുക്കിലെ എല്ലാ ഫോട്ടോകളിലും അവർ വളരെ അടുത്തതും സന്തുഷ്ടവുമായ ബന്ധമാണെന്നാണ് വെളിപ്പെടുത്തുന്നത്. മരിക്കുന്നതിന് രണ്ടാഴ്ച്ചയ്ക്ക് മുമ്പാണ് മിയാമിയിൽ സംഘടിപ്പിച്ച നാഷണൽ അസോസിയേഷൻ ഓഫ് ബ്ലാക്ക് ജേണലിസ്റ്റിന്റെ വാർഷിക സമ്മേളനത്തിൽ മകൻ ക്രിസ് എഡ്വേർഡ്സ് പങ്കെടുത്തിരുന്നു.

PREV
click me!

Recommended Stories

ബ്രേക്കപ്പ് ടു 'മിസ് സൗത്ത് ഇന്ത്യ ഫിറ്റ്‌നസ്'; വനിതാ ബോഡിബിൽഡിങ്ങില്‍ കേരളത്തിന്‍റെ മുഖമായി ശ്രീയ അയ്യര്‍
ജനപ്രിയ ആഭരണമായ മൂക്കൂത്തി 'അപകടകാരി', മൂക്കൂത്തി തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിച്ചില്ലേൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ