ഹൈഹീല്‍സ് ധരിച്ച് പന്ത് തട്ടുന്ന മിടുക്കി; വീഡിയോ വൈറല്‍

Published : Jun 08, 2021, 09:25 AM ISTUpdated : Jun 08, 2021, 09:30 AM IST
ഹൈഹീല്‍സ് ധരിച്ച് പന്ത് തട്ടുന്ന മിടുക്കി; വീഡിയോ വൈറല്‍

Synopsis

ഹൈഹീൽസ് ചെരുപ്പ് ധരിച്ച് ഫുട്ബോള്‍ കളിക്കുന്ന ഒരു മിടുക്കി കുട്ടി ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം.  മിസോറം കായിക മന്ത്രി റോബർട്ട് റൊമാവിയ റോയ്റ്റ് ട്വീറ്റ് ചെയ്ത വീഡിയോ ആണ് തരംഗമാകുന്നത്. 

ഹൈഹീല്‍സ് ധരിച്ച് സ്‌റ്റൈലിഷ് ആയി നടക്കുന്നവരെയും അവ ധരിക്കാന്‍ പാടുപെടുന്നവരെയും കണ്ടിട്ടുണ്ടാവും. എന്നാല്‍ ഹൈഹീല്‍സ് ധരിച്ച് അനായാസം പന്ത് തട്ടുന്നത് കണ്ടിട്ടുണ്ടോ? ഹൈഹീൽസ് ചെരുപ്പ് ധരിച്ച് ഫുട്ബോള്‍ കളിക്കുന്ന ഒരു മിടുക്കി കുട്ടി ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം.

മിസോറം കായിക മന്ത്രി റോബർട്ട് റൊമാവിയ റോയ്റ്റ് ട്വീറ്റ് ചെയ്ത വീഡിയോ ആണ്  സൈബര്‍ ലോകത്ത് തരംഗമാകുന്നത്. ഐസോളിലുള്ള സിണ്ടി റെമ്രത്‌പുയി ആണ് ഈ വീഡിയോയിലെ താരം. ബ്ലാക് ഹൈഹീൽ ചെരുപ്പ് ധരിച്ച  സിണ്ടി, 2018 ലെ ഗ്രേറ്റ്ഫുൾ എന്ന പാട്ടിന്‍റെ താളത്തിലാണ് പന്ത് തട്ടുന്നത്. ഒരു തവണ പോലും പന്തിനെ നിലം തൊടാൻ അനുവദിക്കാതെ വളരെ പ്രഫഷണലായിട്ടാണ് ഈ മിടുക്കി ഇത്  ചെയ്യുന്നത്. 

 

 

 

 

ഇൻസ്റ്റാഗ്രാം റീലിൽ ആണ് സിണ്ടി ആദ്യമായി ഈ വീഡിയോ പോസ്റ്റ് ചെയ്തത്. ശേഷം ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികള്‍ വീഡിയോ ഏറ്റെടുക്കുകയായിരുന്നു. 

 

Also Read: സാരിയില്‍ കുതിര സവാരി നടത്തുന്ന യുവതി; വീഡിയോ വൈറല്‍...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

വനിതാദിനത്തില്‍ അറിയാന്‍, ഗ്രാമീണ സ്ത്രീകള്‍ സാമ്പത്തികമായും സ്‌ട്രോംഗ് ആണ്, വീട്ടുചെലവ് മാത്രമല്ല, സമ്പാദ്യവും അവരുടെ കയ്യില്‍ ഭദ്രം! സര്‍വേ പുറത്ത്
സ്ത്രീ ശാക്തീകരണത്തിൽ മാതൃകയായി സൗത്ത് ഇന്ത്യൻ ബാങ്ക്; 46 ശതമാനം ജീവനക്കാരും വനിതകൾ