സാരിയില്‍ കുതിര സവാരി നടത്തുന്ന യുവതി; വീഡിയോ വൈറല്‍

Published : Jun 07, 2021, 05:41 PM ISTUpdated : Jun 07, 2021, 05:50 PM IST
സാരിയില്‍ കുതിര സവാരി നടത്തുന്ന യുവതി; വീഡിയോ വൈറല്‍

Synopsis

സാരിയില്‍ കുതിരപ്പുറത്തിരുന്ന് ചീറിപ്പായുന്ന മോണാലിസയുടെ വീഡിയോ യൂട്യൂബിലൂടെയാണ് പ്രചരിക്കുന്നത്. 

സാരിയില്‍ തലകുത്തി മറിയുന്ന പല സ്ത്രീകളുടെയും വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിട്ടുണ്ട്. അത്തരത്തില്‍ ഇവിടെയിതാ സാരിയില്‍ കുതിര സവാരി നടത്തുന്ന ഒരു യുവതിയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ഒഡീഷയിലെ ജഹാല്‍ എന്ന ഗ്രാമത്തില്‍ നിന്നുള്ള മോണാലിസ എന്ന യുവതിയാണ് അനായാസം കുതിര സവാരി നടത്തുന്നത്. അതും സാരിയിലാണ് മോണാലിസയുടെ ഈ അഭ്യാസം. സാരിയില്‍ കുതിരപ്പുറത്തിരുന്ന് ചീറിപ്പായുന്ന മോണാലിസയുടെ വീഡിയോ  യൂട്യൂബിലൂടെയാണ് പ്രചരിക്കുന്നത്. 

കുതിര സവാരി മാത്രമല്ല, ബുള്ളറ്റ് സവാരിയും ട്രക്ക് സവാരിയുമൊക്കെയുണ്ട് ഈ മിടുക്കിയുടെ കയ്യില്‍. ഇതിന്‍റെയൊക്കെ വീഡിയോകള്‍ യൂട്യൂബില്‍ ഹിറ്റാണ്. ഇതുവഴി നല്ല രീതിയിലുള്ള സമ്പാദ്യവും മോണാലിസയ്ക്കുണ്ട്. 

വീഡിയോ കാണാം...

 

Also Read: സാരിയുടുത്ത് തലകുത്തി മറിയുന്ന യുവതി; വീഡിയോ വൈറല്‍...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

ബ്രേക്കപ്പ് ടു 'മിസ് സൗത്ത് ഇന്ത്യ ഫിറ്റ്‌നസ്'; വനിതാ ബോഡിബിൽഡിങ്ങില്‍ കേരളത്തിന്‍റെ മുഖമായി ശ്രീയ അയ്യര്‍
ജനപ്രിയ ആഭരണമായ മൂക്കൂത്തി 'അപകടകാരി', മൂക്കൂത്തി തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിച്ചില്ലേൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ