Viral Video: ഇതാ ഐശ്വര്യ റായിയുടെ മറ്റൊരു അപര കൂടി; വൈറലായി വീഡിയോ

Published : Sep 02, 2022, 11:02 AM ISTUpdated : Sep 02, 2022, 11:08 AM IST
Viral Video: ഇതാ ഐശ്വര്യ റായിയുടെ മറ്റൊരു അപര കൂടി; വൈറലായി വീഡിയോ

Synopsis

ഐശ്വര്യ റായിയുടെ പ്രശ്സ്തമായ ഡയലോഗുകൾക്ക് ആഷിദ ചുണ്ടനക്കുന്നതും ഭാവങ്ങള്‍ കാണിക്കുന്നതും വീഡിയോയിലുണ്ട്. നിരവധി പേർ ആഷിദയുടെ വീഡിയോ കാണുകയും പങ്കുവയ്ക്കുകയും ചെയ്തു. 

സിനിമാ താരങ്ങളുമായി രൂപ സാദൃശ്യമുള്ള പലരുടെയും വീഡിയോകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ ഒറ്റനോട്ടത്തിൽ ഐശ്വര്യ റായ് ആണെന്നു തോന്നുന്ന ഒരു യുവതിയുടെ വീഡിയോ ആണ് സൈബര്‍ ലോകത്ത് വൈറലാകുന്നത്. ഇൻസ്റ്റഗ്രാം താരമായ ആഷിദ സിങ്ങിന്റെ വീഡിയോയാണ് വൈറലായത്. 

ഐശ്വര്യ റായിയുടെ പ്രശസ്തമായ ഡയലോഗുകൾക്ക് ആഷിദ ചുണ്ടനക്കുന്നതും ഭാവങ്ങള്‍ കാണിക്കുന്നതും വീഡിയോയിലുണ്ട്. നിരവധി പേർ ആഷിദയുടെ വീഡിയോ കാണുകയും പങ്കുവയ്ക്കുകയും ചെയ്തു. ഇത് യഥാർഥത്തിൽ ഐശ്വര്യ തന്നെയാണോ എന്നാണ് പലരും ചോദിക്കുന്നത്. ഐശ്വര്യ റായിയുടെ ഫോട്ടോ കോപ്പി എന്നാണ് മറ്റൊരാളുടെ കമന്‍റ്.

 

 

മുമ്പും ഐശ്വര്യ റായിയുടെ രൂപ സാദൃശ്യമുള്ള പെണ്‍കുട്ടികളുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. അത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രശസ്തയായതാണ് അമൃത അമ്മു. 

 

ഇടുക്കി സ്വദേശിയാണ് അമൃത.  രാജീവ് മേനോന്‍റെ സംവിധാനത്തില്‍ 2000- ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രം 'കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേ'നിലെ ഐശ്വര്യ റായുടെ ഡയലോഗാണ് അമൃത അവതരിപ്പിച്ചത്.

Also Read: 'ഓണസദ്യ' കമ്മലിലും കൂടിയായലോ? വൈറലായി ലൗമിയുടെ കലാവിരുത് !

PREV
click me!

Recommended Stories

ഷീ പാഡ് പദ്ധതി: എല്ലാ സ്കൂളിലേക്കും വ്യാപിപ്പിക്കാൻ വനിതാ വികസന കോർപറേഷൻ
ജോലിക്കിടെയിലും സ്വപ്നം പിന്തുടർന്നു! മലപ്പുറംകാരി രചിച്ച ചരിത്രം; മിസ് ഇന്ത്യ വേൾഡ്‌വൈഡ് മത്സരത്തിൽ വിജയം നേടി മലയാളി