30 വയസിന് ശേഷം സ്ത്രീകളുടെ സ്വഭാവത്തിൽ ഉണ്ടാകുന്ന മാറ്റം; പഠനം പറയുന്നത്

Published : Mar 30, 2019, 11:12 AM IST
30 വയസിന് ശേഷം സ്ത്രീകളുടെ സ്വഭാവത്തിൽ ഉണ്ടാകുന്ന മാറ്റം; പഠനം പറയുന്നത്

Synopsis

 30 വയസ് കഴിയുമ്പോൾ പെൺമക്കളുടെ സ്വഭാവത്തിന് അമ്മയുടെ സ്വഭാവവുമായി വളരെയേറെ സാദൃശ്യം ഉണ്ടാകാമെന്നാണ് പുതിയ പഠനം. യു.കെയിലെ പ്രശ്സതഗവേഷക ഡോ. ജൂലിയ ഡി സിൽവയും സംഘവും നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. 33 വയസിന് ശേഷം പെൺമക്കൾക്ക് അമ്മയുടെ രൂപസാദ്യശ്യം കിട്ടാമെന്ന് പഠനത്തിൽ പറയുന്നു.

മനുഷ്യര്‍ക്ക് ഇടയിലുള്ള ബന്ധങ്ങളില്‍ ഏറ്റവും ദൃഢമായത് അമ്മയും മകളും തമ്മിലുള്ള ബന്ധമാണ്. കുട്ടിക്കാലത്ത് പെൺമക്കൾക്ക് എപ്പോഴും കൂടെ അമ്മമാർ വേണം. എന്നാൽ, കൗമാരത്തിൽ എത്തുന്നതോടെ അമ്മയ്ക്കും പെൺമക്കൾക്കുമിടയിൽ പലതരത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ വരാറുണ്ട്. 

അഭിപ്രായ വ്യത്യാസങ്ങൾ വലിയ കലഹങ്ങൾക്കും ഇടയാക്കാറുണ്ട്. എത്ര വലിയ അഭിപ്രായവ്യത്യാസം ഉണ്ടായാലും 30 വയസ് കഴിയുമ്പോൾ പെൺമക്കളുടെ സ്വഭാവത്തിന് അമ്മയുടെ സ്വഭാവവുമായി വളരെയേറെ സാദൃശ്യം ഉണ്ടാകാമെന്നാണ് പുതിയ പഠനം.

യു.കെയിലെ പ്രശ്സതഗവേഷക ഡോ. ജൂലിയ ഡി സിൽവയും സംഘവും നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. 33 വയസിന് ശേഷം പെൺമക്കൾക്ക് അമ്മയുടെ രൂപസാദ്യശ്യം കിട്ടാമെന്ന് പഠനത്തിൽ പറയുന്നു. അമ്മമാരുമായി നല്ല സൗഹൃദം ഉള്ളവർക്കും അധികം സൗഹൃദം ഇല്ലാത്തവർക്കും ഇതു തന്നെയാണ് അനുഭവം എന്ന് ഗവേഷക വ്യക്തമാക്കുന്നു. 

അമ്മ - മകള്‍ ബന്ധത്തോളം അടുപ്പമുള്ള ബന്ധങ്ങള്‍ മനുഷ്യര്‍ക്ക് ഇടയില്‍ ഉണ്ടാകില്ലെന്ന് ഗവേഷകര്‍ വാദിക്കുന്നത്. ഈ ബന്ധത്തിന്‍റെ തീവ്രതയെക്കുറിച്ച് പലപ്പോഴും മനുഷ്യര്‍ വൈകാരികമായി പറയാറുണ്ടെങ്കിലും ശാസ്ത്രീതമായി ഒരു സൂചന ഇതേക്കുറിച്ച് ഉണ്ടാകുന്നത് ആദ്യമാണ്. വിഷാദം, മാനസികമായ മറ്റുവ്യാധികള്‍ എന്നിവയെക്കുറിച്ച് നടന്ന ഒരു പഠനത്തിലാണ് അമ്മ-മകള്‍ ബന്ധത്തെക്കുറിച്ചുള്ള സൂചന ഗവേഷകര്‍ക്ക് ലഭിച്ചത്. 

അമ്മമാര്‍ക്കും പെണ്‍മക്കള്‍ക്കും ഇത്തരത്തില്‍ വിഷാദം പോലെയുള്ള അവസ്ഥകള്‍ ഏതാണ്ട് ഒരുപോലെ അനുഭവിക്കാന്‍ സാധിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. അമ്മമാരില്‍ നിന്ന് പെണ്‍മക്കള്‍ക്ക് ഈ വിഷാദം ജനിതമായി തന്നെ പകര്‍ന്നുകിട്ടാനും സാധ്യതയുണ്ടെന്നും​ ​ഗവേഷകർ പറയുന്നു.

PREV
click me!

Recommended Stories

പതിവുനടത്തത്തിന് പോയ മുത്തശ്ശി രാത്രി വൈകിയും വീട് എത്തിയില്ല, ഒടുവിൽ മാലയിൽ ഘടിപ്പിച്ചിരുന്ന ജിപിഎസ് തുണച്ചു
മകളുടെ ആദ്യ ആർത്തവം ആചാരത്തോടെ ആഘോഷമാക്കി കുടുംബം; ഏറ്റെടുത്ത് സമൂഹമാധ്യമം