എന്റെ ആ​ഗ്രഹം സാധിച്ചു; വർഷങ്ങളായുള്ള ആ ആ​ഗ്രഹം സാധിച്ചതിന്റെ സന്തോഷത്തിലാണ് ഈ അമ്മ...

Published : Mar 23, 2019, 12:08 PM ISTUpdated : Mar 23, 2019, 12:14 PM IST
എന്റെ ആ​ഗ്രഹം സാധിച്ചു; വർഷങ്ങളായുള്ള ആ ആ​ഗ്രഹം സാധിച്ചതിന്റെ സന്തോഷത്തിലാണ് ഈ അമ്മ...

Synopsis

കെെകളിൽ പൊലീസ് വിലങ്ങ് വച്ചപ്പോൾ അവർ സന്തോഷം കൊണ്ട് കരഞ്ഞു പോയി. ഒരിക്കലും സാധിക്കില്ലെന്ന് കരുതിയ ആ ആ​ഗ്രഹം സാധിച്ചതിന്റെ ത്രില്ലിലാണ് അന്ന ഇപ്പോൾ. മരിക്കുന്നതിന് മുമ്പ് പൊലീസ് തന്നെ അറസ്റ്റ് ചെയ്യണമെന്നത് ഈ വൃദ്ധയുടെ ഏറ്റവും വലിയ ആ​ഗ്രഹമായിരുന്നു.

104 കാരിയായ അന്ന ബ്രോക്കൻ ബ്രോസ് ഇപ്പോൾ വളരെ ഹാപ്പിയാണ്. കാരണം, അവർ വർഷങ്ങളായി ആ​ഗ്രഹിച്ചിരുന്ന ആ ആ​ഗ്രഹം സഫലമായതിന്റെ സന്തോഷത്തിലാണ്. ഇംഗ്ലണ്ട് സ്ട്രോക്ക് ലഹ് ഹോം കെയറിൽ പൊലീസുകാർ എത്തി ഈ വൃദ്ധയെ അറസ്റ്റ് ചെയ്തപ്പോൾ ചുറ്റും നിന്നവർ ഒന്ന് ഞെട്ടിപോയി. 

കെെകളിൽ പൊലീസ് വിലങ്ങ് വച്ചപ്പോൾ അവർ സന്തോഷം കൊണ്ട് കരഞ്ഞു പോയി. ഒരിക്കലും സാധിക്കില്ലെന്ന് കരുതിയ ആ ആ​ഗ്രഹം സാധിച്ചതിന്റെ ത്രില്ലിലാണ് അന്ന ഇപ്പോൾ. മരിക്കുന്നതിന് മുമ്പ് പൊലീസ് തന്നെ അറസ്റ്റ് ചെയ്യണമെന്നത് ഈ വൃദ്ധയുടെ ഏറ്റവും വലിയ ആ​ഗ്രഹമായിരുന്നു.

 സ്ട്രോക്ക് ലഹ് ഹോം കെയറിന്റെ ഫേസ് ബുക്ക് പേജിൽ അന്നയുടെയും പൊലീസുകാരുടെയും ചിത്രങ്ങൾ പങ്കുവയ്ക്കുകയായിരുന്നു. വാട്ട് എ മാജിക്കൽ ഡേ എന്നായിരുന്നു ഇവർ ചിത്രത്തിന് നല്കിയ പേര്. 1914ലാണ് അന്ന ജനിച്ചത്. പൊലീസ് അന്നയുടെ കെെകളിൽ വിലങ്ങ് വച്ചപ്പോൾ ഓരോ നിമിഷവും അവർ ആസ്വദിക്കുകയായിരുന്നുവെന്ന് ഹോം കെയറിലെ അധികൃതർ പറയുന്നു. 

അറസ്റ്റ് ചെയ്തതിനു ശേഷം അന്നയെ പൊലീസ് വാഹനത്തിന്റെ മുന്നിലിരുത്തിയാണ് സ്റ്റേഷനിലേക്ക് കൊണ്ട് പോയി എത്തിച്ചത്.  വളരെ സന്തോഷത്തിലാണെന്നും പണ്ട് മുതൽക്കുള്ള ആ​ഗ്രഹമാണ് സാധിച്ചതെന്നും അന്ന നിറഞ്ഞ ചിരിയോടെ 
പറഞ്ഞു.

PREV
click me!

Recommended Stories

പതിവുനടത്തത്തിന് പോയ മുത്തശ്ശി രാത്രി വൈകിയും വീട് എത്തിയില്ല, ഒടുവിൽ മാലയിൽ ഘടിപ്പിച്ചിരുന്ന ജിപിഎസ് തുണച്ചു
മകളുടെ ആദ്യ ആർത്തവം ആചാരത്തോടെ ആഘോഷമാക്കി കുടുംബം; ഏറ്റെടുത്ത് സമൂഹമാധ്യമം