
ട്രാൻസ് പുരുഷന്മാർക്ക് അനുയോജ്യമായ അടിവസ്ത്രം ധരിക്കാൻ കഴിയാത്തതിനാൽ എല്ലാ മാസവും ആർത്തവ സമയത്ത് താൻ പെട്ടുപോകാറുണ്ടെന്ന് ട്രാൻസ് പുരുഷൻ. വെയ്ൽസ് സ്വദേശിയായ 28കാരൻ ജയ് ഹാർലി റീസ് എന്ന ട്രാൻസ് പുരുഷനാണ് തന്റെ ദുരനുഭവം പങ്കുവെച്ചത്.
'ആർത്തവ സമയത്തൊക്കെയും ഞാൻ കരയാറുണ്ട്. ആ സമയങ്ങളിൽ സാനിറ്ററി ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതിന് സ്ത്രീകളുടെ അടിവസ്ത്രം ധരിക്കേണ്ടി വരും. ഇത് വിഷമം ഉണ്ടാക്കുന്ന ഒരു കാര്യമാണ്. പുരുഷനായി വേഷമണിഞ്ഞാലും കണ്ണാടിയിൽ നോക്കാൻ എനിക്ക് കഴിയാറില്ല കാരണം ഉള്ളിൽ എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് അറിയാം' ജയ് ഹാർലി പറഞ്ഞു.
ട്രാൻസ് പുരുഷന്മാർക്കായുള്ള അടിവസ്ത്രങ്ങളും നിർദ്ദേശങ്ങളും, ആവശ്യമായ സഹായവും ലഭിച്ചിരുന്നെങ്കിൽ തനിക്ക് കൂടുതൽ ആത്മവിശ്വാസവും നല്ല മാനസികാവസ്ഥയും ഉണ്ടാവുമായിരുന്നു എന്നും ഹാർലി പറഞ്ഞു. ഞങ്ങൾക്ക്, ഞങ്ങളായി ഇരിക്കാൻ കഴിയുന്ന, സുരക്ഷിതത്വം നൽകാൻ കഴിയുന്ന മതിയായ സ്ഥലങ്ങൾ ഇവിടെ ഇല്ല. പൊതു ശൗചാലയങ്ങളിൽ പോകാൻ പോലും പേടിയാണ്. കാരണം അതൊന്നും ഞങ്ങൾക്ക് സുരക്ഷിതമല്ല. ഇനി ഞങ്ങളുടെ ശരിക്കുമുള്ള വ്യക്തിത്വം ആളുകൾ തിരിച്ചറിയുകയാണെങ്കിൽ അവർ ഞങ്ങളെ ഒരിക്കലും അംഗീകരിക്കില്ലെന്നും ജയ് ഹാർലി പറയുന്നു.
ചെറിയ പട്ടണങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ട്രാൻസ്, നോൺ-ബൈനറി ആളുകൾക്ക് പോകാൻ സുരക്ഷിതമായ സ്ഥലങ്ങൾ ഒന്നും തന്നെ ഇല്ല. അടുത്തുള്ള കടകളിലേക്ക് പോകണമെങ്കിൽ പോലും ഗാംഭീര്യമുള്ള ശബ്ദങ്ങൾ കൊണ്ടും പ്രവർത്തികൾ കാണിച്ചും താനൊരു പുരുഷനാണെന്ന് അഭിനയിക്കേണ്ടതായി വരും. അല്ലാത്തപക്ഷം ഞങ്ങൾ സുരക്ഷിതരല്ലെന്ന് ട്രാൻസ് പുരുഷൻ ഹാർലി പറയുന്നു.
2019ൽ ജയ് ഹാർലി പുറത്തിറങ്ങുമ്പോൾ ആർക്കും അയാളെ മനസ്സിലായിരുന്നില്ല. മറ്റുള്ളവർക്ക് മനസിലാകാൻ വേണ്ടി അന്ന് എല്ലാം സ്വയം പറഞ്ഞ് ഫലിപ്പിക്കേണ്ടതായി വന്നുവെന്നും ഹാർലി പറയുന്നു. ട്രാൻസ് പുരുഷന്മാർക്കിടയിൽ ഉണ്ടാവുന്ന ഇത്തരം പ്രതിസന്ധികൾ നേരിടാനുള്ള സംവിധാനങ്ങൾ വേണമെന്നാണ് ഇവരുടെ ആവശ്യം.
പ്രശസ്ത ഫിലിപ്പിനോ ഷെഫ് മാർഗരിറ്റ ഫോറെസ് അന്തരിച്ചു