Latest Videos

International Women's Day 2024 : അന്താരാഷ്ട്ര വനിതാ ദിനത്തിൽ ആശംസകളറിയിക്കാം

By Web TeamFirst Published Mar 7, 2024, 9:08 AM IST
Highlights

'നിശ്ശബ്ദരാക്കപ്പെടുമ്പോള്‍ മാത്രമാണ് ശബ്ദങ്ങളുടെ പ്രാധാന്യം നമ്മള്‍ തിരിച്ചറിയുന്നത്.'..- -മലാല യൂസഫ് സായി.

എല്ലാ വർഷവും മാർച്ച് 8 ന് അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കുന്നു. ലിംഗസമത്വം, സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും ദുരുപയോഗവും തുടങ്ങിയ വിഷയങ്ങളിൽ അന്താരാഷ്ട്ര വനിതാ ദിനം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. 
1909 ഫെബ്രുവരി 28 ന്യൂയോർക്കിൽ സോഷ്യലിസ്റ്റ് പാർട്ടി ഓഫ് അമേരിക്ക വനിതാ ദിനമായി ആചരിച്ചു.

സ്ത്രീ തൊഴിലാളികൾ തൊഴിൽ അവകാശങ്ങൾക്കും പൗര രാഷ്ട്രീയ അവകാശങ്ങൾക്കും വേണ്ടി വാദിച്ച ദിനമായിരുന്നു അത്. ജർമ്മനിയിൽ, വനിതാ അവകാശ പ്രവർത്തകയായ ക്ലാര സെറ്റ്കിൻ ഡെൻമാർക്കിൽ നടന്ന ജോലി ചെയ്യുന്ന സ്ത്രീകളുടെ രണ്ടാമത്തെ അന്താരാഷ്ട്ര സമ്മേളനത്തിൽ വനിതാ ദിനം എന്ന ആശയം മുന്നോട്ടുവച്ചു.

 സ്ത്രീ വോട്ടവകാശം, തൊഴിലാളി പ്രസ്ഥാനങ്ങൾ, സ്ത്രീകളുടെ രാഷ്ട്രീയ അവകാശങ്ങൾക്കുവേണ്ടിയുള്ള വാദങ്ങൾ എന്നിവ അന്താരാഷ്ട്ര വനിതാ ദിനം ആചരിക്കുന്നു. 'Invest in Women: Accelerate Progress,' എന്നതാണ് 2024-ലെ അന്താരാഷ്ട്ര വനിതാ ദിനം പ്രമേയ എന്നത്. 

വനിതാ ദിനത്തിൽ ആശംസകൾ നേരാം... (International Women's Day 2024)

മാതൃത്വം മുതൽ മകൾ വരെ ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും സ്ത്രീകളിൽ ശക്തമായ ഒരു സഖ്യകക്ഷിയില്ലാതെ ഈ ജീവിതത്തിന് നിലനിൽപ്പില്ല. വനിതാദിനാശംസകൾ!

ലോകമെമ്പാടുമുള്ള എല്ലാ ശക്തരായ സ്ത്രീകൾക്കും വനിത ദിനാശംസകൾ നേരുന്നു.

'ഞാൻ ആരാണെന്ന് മറ്റുള്ളവർ തീരുമാനിക്കേണ്ട, അത് ഞാൻ തന്നെ തീരുമാനിക്കും.'..- - എമാ വാട്‌സൺ.

'നേതാക്കൾക്കായി കാത്തിരിക്കരുത്. തനിയെ ചെയ്യുക. ഒരാളിൽ നിന്നും മറ്റൊരാളിലേക്ക്. ചെറിയകാര്യങ്ങളിൽ പോലും വിശ്വസിക്കുക. കാരണം അതാണ് നിങ്ങളുടെ ശക്തിയുടെ ഉറവിടം'...- - മദർ തെരേസ.

'സന്തോഷത്തിന്റെ ഒരു വാതിൽ അടയുമ്പോൾ, മറ്റൊന്നു തുറക്കുന്നു. എന്നാൽ ഇടയ്ക്കിടെ നാം അടഞ്ഞവാതിലിലേക്ക് തന്നെ നോക്കിയിരിക്കുകയാണെങ്കിൽ നമുക്കായി തുറന്നു കിടക്കുന്ന വാതിലുകൾ നാം കാണാതെ പോകും.'..--ഹെലൻ കെല്ലർ

'നിശ്ശബ്ദരാക്കപ്പെടുമ്പോൾ മാത്രമാണ് ശബ്ദങ്ങളുടെ പ്രാധാന്യം നമ്മൾ തിരിച്ചറിയുന്നത്.'..- -മലാല യൂസഫ് സായി.

സ്ത്രീകളുടെ ആരോഗ്യ സംരക്ഷണം ; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

 


 

click me!