International Women's Day 2024 : ആർത്തവ ദിനങ്ങളിൽ നാല് കാര്യങ്ങൾ ശ്രദ്ധിക്കൂ

By Web TeamFirst Published Mar 8, 2024, 12:09 PM IST
Highlights

ആർത്തവസമയത്ത് സാനിറ്ററി പാഡുകളോ മെൻസ്ട്രൽ കപ്പുകളോ ക്യത്യസമയത്ത് തന്നെ മാറ്റേണ്ടത് പ്രധാനമാണ്. ഓരോ 4-6 മണിക്കൂറിലും പാഡ് മാറ്റാൻ പ്രത്യേകം ശ്രദ്ധിക്കണം. പാഡ് അധിക നേരം വയ്ക്കുന്നത് ബാക്ടീരിയയുടെ വളർച്ചയ്ക്കും അണുബാധയ്ക്കുമുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.  

ഇന്ന് മാർച്ച് 8. അന്താരാഷ്ട്ര വനിതാ ദിനം (International Women's Day 2024). വനിതാ ദിനം ആഘോഷിക്കുമ്പോൾ സ്ത്രീകളുടെ നേട്ടങ്ങളും പുരോഗതിയും മാത്രമല്ല ആർത്തവ ശുചിത്വത്തിൻ്റെ പ്രാധാന്യവും ഉയർത്തിക്കാട്ടേണ്ടത് അത്യാവശ്യമാണ്. ആർത്തവ ശുചിത്വം ഉൾപ്പെടെയുള്ള സ്ത്രീകളുടെ ആരോഗ്യ പ്രശ്‌നങ്ങൾക്ക് മുൻഗണന നൽകാനും ലോകമെമ്പാടുമുള്ള സ്ത്രീകൾക്ക് കൂടുതൽ ഉൾക്കൊള്ളുന്നതും പിന്തുണ നൽകുന്നതുമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള ഒരു ഓർമ്മപ്പെടുത്തലാണ് ഈ ദിനം. 

ഓരോ സ്ത്രീകളിലെ സ്വാഭാവിക പ്രക്രിയയാണ് ആർത്തവം. ഈ സമയത്ത് ശരിയായ ശുചിത്വ പാലിക്കേണ്ടത്   മൊത്തത്തിലുള്ള ആരോഗ്യത്തിന് ​ഗുണം ചെയ്യും. ഈ അന്താരാഷ്ട്ര വനിതാ ദിനത്തിൽ ഓരോ സ്ത്രീയും പാലിക്കേണ്ട അടിസ്ഥാന ആർത്തവ ശുചിത്വത്തെ കുറിച്ചാണ് താഴേ പറയുന്നത്...

ഒന്ന്...

ആർത്തവസമയത്ത് സാനിറ്ററി പാഡുകളോ മെൻസ്ട്രൽ കപ്പുകളോ ക്യത്യസമയത്ത് തന്നെ മാറ്റേണ്ടത് പ്രധാനമാണ്.  ഓരോ 4-6 മണിക്കൂറിലും പാഡ് മാറ്റാൻ പ്രത്യേകം ശ്രദ്ധിക്കണം. പാഡ് അധിക നേരം വയ്ക്കുന്നത് ബാക്ടീരിയയുടെ വളർച്ചയ്ക്കും അണുബാധയ്ക്കുമുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.  

രണ്ട്...

ഉപയോഗിച്ച സാനിറ്ററി പാഡുകൾ കൃത്യമായി സംസ്‌കരിച്ചുവെന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. പാഡുകൾ ടോയ്‌ലറ്റിലൂടെ ഫ്ലഷ് ചെയ്യുന്നത് ഒഴിവാക്കുക. കാരണം അവ പൈപ്പുകൾ അടഞ്ഞ് മലിനീകരണത്തിന് കാരണമാകും.

മൂന്ന്...

ആർത്തവ സമയത്ത് വ്യക്തിപരമായ ശുചിത്വം പാലിക്കേണ്ടത് അത്യാവശ്യമാണ്. ദിവസത്തിൽ കുറഞ്ഞത് മൂന്ന്  തവണയെങ്കിലും ജനനേന്ദ്രിയഭാഗം വൃത്തിയാക്കുക. കൂടാതെ, ഈർപ്പം കുറയ്ക്കുന്നതിനും ബാക്ടീരിയകളുടെ വളർച്ചയുടെ അപകടസാധ്യത കുറയ്ക്കുന്നതിനും അടിവസ്ത്രങ്ങൾ പതിവായി മാറ്റുകയും കോട്ടൺ അടിവസ്ത്രങ്ങൾ ഇടുകയും ചെയ്യുക.

നാല്...

ധാരാളം വെള്ളം കുടിക്കുകയും പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ അടങ്ങിയ സമീകൃതാഹാരം കഴിക്കുകയും ചെയ്യുന്നത് ആർത്തവ ലക്ഷണങ്ങളെ ലഘൂകരിക്കാനും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. കഫീൻ, ഉപ്പിട്ട ഭക്ഷണങ്ങൾ എന്നിവയുടെ അമിതമായ ഉപഭോഗം ഒഴിവാക്കുക. കാരണം അവ ആർത്തവസമയത്ത് വയറുവേദനയും അസ്വസ്ഥതയും വർദ്ധിപ്പിക്കും.

ഈ അന്താരാഷ്ട്ര വനിതാ ദിനത്തിൽ നാം അറി‍ഞ്ഞിരിക്കേണ്ടത്...

 

 

click me!