International Women's Day : വനിതാ ദിനത്തിൽ വർക്കൗട്ട് വീഡിയോ പങ്കുവച്ച് മലൈക അറോറ

Web Desk   | Asianet News
Published : Mar 08, 2022, 04:47 PM IST
International Women's Day : വനിതാ ദിനത്തിൽ വർക്കൗട്ട് വീഡിയോ പങ്കുവച്ച് മലൈക അറോറ

Synopsis

മലൈക ജിമ്മിൽ വ്യായാമം ചെയ്യുന്നതിന്റെയും ദിവസവും സ്ത്രീകൾ വ്യായാമം ചെയ്യേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും വീഡിയോയിൽ തുറന്ന് പറഞ്ഞു. നിങ്ങളുടെ യാത്രയിൽ വിശ്വസിക്കാനും സ്വയം സുഖം പ്രാപിക്കാൻ കഠിനമായി പ്രവർത്തിക്കാനും ഇത് നിങ്ങളെ പ്രചോദിപ്പിക്കുമെന്നും വീഡിയോയിൽ മലൈക പറയുന്നു.

ഫിറ്റ്നസിന്റെ കാര്യത്തിലും ഫാഷന്റെ കാര്യത്തിലും വിട്ടുവീഴ്ച്ച ചെയ്യാത്ത ബോളിവുഡ് താരമാണ് മലൈക അറോറ (Malaika Arora). നടി എന്നതിന് പുറമെ നർത്തകി (dancer), അവതാരക, മോഡൽ (model) എന്നിങ്ങനെ പല വേഷങ്ങളിലും തിളങ്ങിയ വ്യക്തിയാണ് മലൈക. നാൽപതുകളിലും യുവനടിമാരെ വെല്ലുന്ന ഊർജത്തിനു പിന്നിൽ ചി‌‌‌ട്ടയായ ഡയറ്റിങ്ങും (diet) വർക്കൗട്ടുമാണെന്ന് താരം തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. 

ഈ വർഷത്തെ അന്താരാഷ്ട്ര വനിതാ ദിനത്തിൽ സ്ത്രീകൾക്കായി മലൈക സന്ദേശം പങ്കുവച്ചു. മലൈക ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്നതിന്റെ വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചു. മലൈക ജിമ്മിൽ വ്യായാമം ചെയ്യുന്നതിന്റെയും ദിവസവും സ്ത്രീകൾ വ്യായാമം ചെയ്യേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും വീഡിയോയിൽ തുറന്ന് പറഞ്ഞു. നിങ്ങളുടെ യാത്രയിൽ വിശ്വസിക്കാനും സ്വയം സുഖം പ്രാപിക്കാൻ കഠിനമായി പ്രവർത്തിക്കാനും ഇത് നിങ്ങളെ പ്രചോദിപ്പിക്കുമെന്നും വീഡിയോയിൽ അവർ പറയുന്നു.

ട്രൈസെപ്പ് ബിൽഡിംഗ് വ്യായാമങ്ങൾ,സ്‌ട്രെച്ചിംഗ്, ട്രെഡ്‌മിൽ നടത്തം എന്നിവയും മറ്റും ഉൾപ്പെടെ, കോർ- ഫുൾ ബോഡി വർക്കൗട്ടുകൾ ചെയ്യുന്നതിന്റെ വീഡിയോ അവർ പങ്കുവച്ചു. 'ഹാപ്പി വിമൻസ് ഡേ' എന്ന് ക്യാപ്ഷൻ നൽകി വീഡിയോ പങ്കുവയ്ക്കുകയായിരുന്നു. 

കോർ വ്യായാമങ്ങൾ ചെയ്യുന്നതിന്റെ ആരോ​ഗ്യ​ഗുണങ്ങളും പെൽവിസ്, ഇടുപ്പ്, അടിവയർ എന്നിവയിലെ പേശികളെ  പ്രവർത്തിക്കാൻ ഏറ്റവും മികച്ച വ്യായാമം ഏതാണെന്ന് അവർ വീഡിയോയിൽ പറയുന്നു. ഇത് ദൈനംദിന പ്രവർത്തനങ്ങളിൽ മികച്ച സന്തുലിതാവസ്ഥയിലേക്കും സ്ഥിരതയിലേക്കും നയിക്കുന്നു. 

ഫുൾ ബോഡി വ്യായാമങ്ങൾ കൂടുതൽ കലോറി എരിച്ചുകളയാനും ശക്തി വർദ്ധിപ്പിക്കാനും, കാര്യക്ഷമത വർദ്ധിപ്പിക്കാനും, ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ കൂടുതൽ വഴക്കമുണ്ടാക്കാനും സഹായിക്കുന്നതായും അവർ പറഞ്ഞു.

 


 

PREV
click me!

Recommended Stories

ഷീ പാഡ് പദ്ധതി: എല്ലാ സ്കൂളിലേക്കും വ്യാപിപ്പിക്കാൻ വനിതാ വികസന കോർപറേഷൻ
ജോലിക്കിടെയിലും സ്വപ്നം പിന്തുടർന്നു! മലപ്പുറംകാരി രചിച്ച ചരിത്രം; മിസ് ഇന്ത്യ വേൾഡ്‌വൈഡ് മത്സരത്തിൽ വിജയം നേടി മലയാളി