മകളെക്കാൾ ചെറുപ്പമാണല്ലോ; സോഷ്യൽ മീഡിയയിൽ താരമായി 43 കാരി അമ്മയും 19 കാരി മകളും

Web Desk   | Asianet News
Published : Feb 22, 2020, 10:36 AM ISTUpdated : Feb 22, 2020, 10:40 AM IST
മകളെക്കാൾ ചെറുപ്പമാണല്ലോ; സോഷ്യൽ മീഡിയയിൽ താരമായി 43 കാരി അമ്മയും 19 കാരി മകളും

Synopsis

19 കാരിയായ മകൾ മെയ്‌ലാനിക്കൊപ്പമുളള ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതോടെയാണ് ജോളീൻ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയത്.

43 കാരിയായ അമ്മയും 19 കാരിയായ മകളുമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോഴത്തെ താരം. കാലിഫോർണിയ സ്വദേശിയായ ജോളീൻ ഡയസാണ് പ്രായം കൊണ്ട് മകളെ തോൽപ്പിക്കുന്നത്. 19 കാരിയായ മകൾ മെയ്‌ലാനിക്കൊപ്പമുളള ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതോടെയാണ് ജോളീൻ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയത്.

എലിമെന്ററി സ്കൂൾ ടീച്ചറായ ജോളീനെ കണ്ടാൽ 43 വയസുണ്ടെന്ന് ആർക്കും വിശ്വസിക്കാൻ ആകുന്നില്ല. താനും മകളും സഹോദരിമാരാണെന്ന് പലപ്പോഴും ആളുകൾ തെറ്റിദ്ധരിക്കാറുണ്ടെന്ന് ജോളീൻ പറയുന്നു. ഫിറ്റ്നസും, ആരോഗ്യകരമായ ഭക്ഷണരീതിയും, ചർമ സംരക്ഷണവുമാണ് തന്റെ ശരീര സൗന്ദര്യത്തിനു പിന്നിലെന്ന് ജോളീൻ പറയുന്നു.

രാവിലെ എണീറ്റ് കഴിഞ്ഞാൽ വെറുവയറ്റിൽ രണ്ട് ​ഗ്ലാസ് ചെറുചൂടുവെള്ളം കുടിച്ചാണ് ഓരോ ദിവസം തുടങ്ങാറുള്ളതെന്ന് ജോളീൻ പറയുന്നു. വ്യായാമം ചെയ്യാൻ ദിവസവും ഒരു മണിക്കൂർ മാറ്റിവയ്ക്കാറുണ്ടെന്നും ജോളീൻ പറഞ്ഞു. എപ്പോഴും സന്തോഷത്തോടെയിരിക്കാനാണ് ശ്രമിക്കാറുള്ളതെന്നും അവർ പറയുന്നു. 

PREV
click me!

Recommended Stories

മകളുടെ ആദ്യ ആർത്തവം ആചാരത്തോടെ ആഘോഷമാക്കി കുടുംബം; ഏറ്റെടുത്ത് സമൂഹമാധ്യമം
ബ്രേക്കപ്പ് ടു 'മിസ് സൗത്ത് ഇന്ത്യ ഫിറ്റ്‌നസ്'; വനിതാ ബോഡിബിൽഡിങ്ങില്‍ കേരളത്തിന്‍റെ മുഖമായി ശ്രീയ അയ്യര്‍