ലൈവ് റിപ്പോർട്ടിങ്ങിനിടെ അപകടം; ശ്രദ്ധിക്കാതെ ജോലി തുടര്‍ന്ന് മാധ്യമപ്രവർത്തക; വീഡിയോ

Published : Apr 27, 2020, 11:48 AM ISTUpdated : Apr 27, 2020, 11:49 AM IST
ലൈവ് റിപ്പോർട്ടിങ്ങിനിടെ അപകടം; ശ്രദ്ധിക്കാതെ  ജോലി തുടര്‍ന്ന് മാധ്യമപ്രവർത്തക; വീഡിയോ

Synopsis

ലൈവ് റിപ്പോർട്ടിങ്ങിനിടെ ഒരു അപകടകരമായ സംഭവം നടന്നിട്ടും ക്രിസ്റ്റിൻ  ശാന്തമായി ജോലി തുടർന്നു. ക്രിസ്റ്റിന്‍റെ ധീരമായ നീക്കത്തെ അഭിനന്ദിക്കുകയാണ് സോഷ്യല്‍ മീഡിയയിലൂടെ ആളുകള്‍. 

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ താരമാണ് ക്രിസ്റ്റന്‍ വെൽക്കർ എന്ന അമേരിക്കൻ മാധ്യമപ്രവര്‍ത്തക. ലൈവ് റിപ്പോർട്ടിങ്ങിനിടെ ഒരു അപകടകരമായ സംഭവം നടന്നിട്ടും ക്രിസ്റ്റിൻ  ശാന്തമായി ജോലി തുടർന്നു. ക്രിസ്റ്റിന്‍റെ ധീരമായ നീക്കത്തെ അഭിനന്ദിക്കുകയാണ് സോഷ്യല്‍ മീഡിയയിലൂടെ ആളുകള്‍. 

ലൈവ് റിപ്പോർട്ടിങ്ങിനിടെ ശക്തമായ കാറ്റിൽ കാമറയ്ക്കു മുന്നിൽ വച്ച രണ്ട് സ്റ്റാന്റിങ് ലൈറ്റുകൾ മറിഞ്ഞു വീഴുകയായിരുന്നു. തലനാരിഴയ്ക്കാണ് ക്രിസ്റ്റിൻ രക്ഷപ്പെട്ടത്.  ഒരുപക്ഷേ അൽപം മാറിയിരുന്നെങ്കിൽ ഭാരമുള്ള ഈ ലൈറ്റുകൾ ക്രിസ്റ്റിന്റെ ശരീരത്തിലേക്ക് വീഴുമായിരുന്നു. 

Also Read : "ഞാന്‍ നാളെ ജോലിക്ക് വരില്ല"; ലൈവിനിടെ ലോട്ടറിയടിച്ചതറിഞ്ഞ റിപ്പോര്‍ട്ടര്‍- വീഡിയോ...
ഇത്തരം ഒരു സംഭവമുണ്ടായാൽ ആരുടെ മുഖത്തായാലും ഒരു ഞെട്ടല്‍ കാണേണ്ടതാണ്. എന്നാൽ അത് ശ്രദ്ധിക്കാതെ  തന്നെ ജോലി തുടരുന്നതും വീഡിയോയില്‍ കാണാം. നിരവധി പേര്‍ ഇവരെ അഭിനന്ദിക്കുകയും വീഡിയോ ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. 

PREV
click me!

Recommended Stories

'യാത്രകൾ എന്നെ ജീവിതത്തിൽ എന്തും ഒറ്റയ്ക്ക് നേരിടാൻ പഠിപ്പിച്ചു; ഇത് ഗൗരിയുടെ യാത്ര അനുഭവങ്ങൾ
20 വർഷം സിംഗിൾ മദർ, അമ്മയ്ക്കും ഒരു കൂട്ട് വേണം; വിവാഹം നടത്തി കൊടുത്ത് മക്കള്‍