ഈ മിടുക്കിയെ ഓർക്കുന്നുണ്ടോ; ജ്യോതിയ്ക്ക് ചിലത് പറയാനുണ്ട്...

Published : Apr 13, 2019, 10:32 AM ISTUpdated : Apr 13, 2019, 11:01 AM IST
ഈ മിടുക്കിയെ ഓർക്കുന്നുണ്ടോ; ജ്യോതിയ്ക്ക് ചിലത് പറയാനുണ്ട്...

Synopsis

വോട്ട് ചെയ്ത ശേഷം ക്യാമറയുമായി എത്തിയ മാധ്യമപ്രവർത്തകരോട്  ജ്യോതി പറഞ്ഞത് ഒന്ന് മാത്രം.ആദ്യം എല്ലാവരും വോട്ട് ചെയ്യുക, ശേഷം മറ്റ് ജോലികൾക്കായി പോവുക. ലോകത്തിലെ ഏറ്റവും പൊക്കം കുറഞ്ഞ സ്ത്രീ എന്ന പേരിൽ ഗിന്നസ് റെക്കോർഡിൽ ഇടംപിടിച്ച ജ്യോതി വീണ്ടും വാർത്തകളിൽ നിറ‍ഞ്ഞിരിക്കുകയാണ്. 

ജ്യോതി അംഗേ എന്ന 25കാരിയെ ആരും മറക്കാൻ വഴിയില്ല. ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ സ്ത്രീ എന്ന പേരിൽ ഗിന്നസ് റെക്കോർഡിൽ ഇടംപിടിച്ച ജ്യോതി വീണ്ടും വാർത്തകളിൽ നിറ‍ഞ്ഞിരിക്കുകയാണ്. നാഗ്പൂരിലെ പോളിങ് സ്റ്റേഷനിൽ സ്ലീവ്‌ലെസ്സ് ചുവപ്പു കുപ്പായമണിഞ്ഞ് ജ്യോതിയെ ആളുകൾ വളരെ കൗതുകത്തോടെയാണ് നോക്കിയത്. 

ജ്യോതി ഒരു ബഹുമുഖ പ്രതിഭ കൂടിയാണ്. അറിയപ്പെടുന്ന സെലിബ്രിറ്റി ഷെഫ് കൂടിയാണ് ഈ മിടുക്കി. അത് കൂടാതെ അമേരിക്കൻ, ഇറ്റാലിയൻ ടെലിവിഷൻ സീരീസിലെ അഭിനേത്രി കൂടിയാണ് ജ്യോതി. ഇത് മാത്രമല്ല, ഈ ചെറുപ്രായത്തിൽത്തന്നെ വ്യവസായ സംരംഭ കൂടിയാണ്. 2 അടി 6 ഇഞ്ച് മാത്രം വലുപ്പമുള്ള ജ്യോതി അംഗേ 2011 ഡിസംബർ 16 നാണ് ഏറ്റവും ഉയരം കുറഞ്ഞ സ്ത്രീയായി ഇവരെ തെരഞ്ഞെടുത്തത്. 

കഷ്ടപ്പെട്ടാൽ മാത്രമേ ജീവിതത്തിൽ വിജയം കെെവരിക്കാനാകു. എത്ര പരാജയപ്പെട്ടാലും വീണ്ടും ശ്രമിക്കുകയാണ് വേണ്ടതെന്ന് ജ്യോതി പറയുന്നു. അധ്വാനിച്ചു ജീവിക്കുന്ന ഈ മിടുക്കിയ്ക്ക് വ്യക്തമായ രാഷ്ട്രിയ കാഴ്ച്ചപ്പാടുകളുണ്ട്. വോട്ട് ചെയ്ത ശേഷം ക്യാമറയുമായി എത്തിയ മാധ്യമപ്രവർത്തകരോട്  ജ്യോതി പറഞ്ഞത് ഒന്ന് മാത്രം...

ആദ്യം എല്ലാവരും വോട്ട് ചെയ്യുക, ശേഷം മറ്റ് ജോലികൾക്കായി പോവുക. ഉയരക്കുറവ് ജീവിതത്തിൽ വലിയ പ്രശ്നമായി കാണുന്നുണ്ടോ എന്ന ചോദ്യത്തിന് ജ്യോതി നൽകിയ മറുപടി ഇങ്ങനെയായിരുന്നു...ഉയരക്കുറവ് ഒരു കുറവായി കാണുന്നില്ല. ജീവിതത്തിൽ പല പ്രതിസന്ധിഘട്ടങ്ങൾ വരും. അതിനെ തരണം ചെയ്യുകയാണ് വേണ്ടതെന്ന് ജ്യോതി പറയുന്നു. കിഷൻജി ആംജ്, രഞ്ജന ആംജ് ദമ്പതികളുടെ മകളാണ് ജ്യോതി. ജ്യോതിയ്ക്ക് നാല് സഹോദരിമാരും ഒരു സഹോദരനുമുണ്ട്.


 

PREV
click me!

Recommended Stories

ബ്രേക്കപ്പ് ടു 'മിസ് സൗത്ത് ഇന്ത്യ ഫിറ്റ്‌നസ്'; വനിതാ ബോഡിബിൽഡിങ്ങില്‍ കേരളത്തിന്‍റെ മുഖമായി ശ്രീയ അയ്യര്‍
ജനപ്രിയ ആഭരണമായ മൂക്കൂത്തി 'അപകടകാരി', മൂക്കൂത്തി തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിച്ചില്ലേൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ