'ഇത് കേരളത്തിലെ ആദ്യത്തെ ഔട്ട്ഡോർ ന്യൂഡ് മെറ്റേണിറ്റി ഫോട്ടോഷൂട്ട്'...

Web Desk   | others
Published : Feb 15, 2020, 04:11 PM ISTUpdated : Feb 16, 2020, 05:58 PM IST
'ഇത് കേരളത്തിലെ ആദ്യത്തെ  ഔട്ട്ഡോർ ന്യൂഡ് മെറ്റേണിറ്റി ഫോട്ടോഷൂട്ട്'...

Synopsis

വിദേശ രാജ്യങ്ങളിൽ തുടക്കം കുറിച്ച മെറ്റേണിറ്റി ഫോട്ടോഷൂട്ടുകൾ ഇപ്പോള്‍ കേരളത്തിലും ട്രെൻഡാണ്. സേവ് ദ ഡേറ്റ് ഫോട്ടോഗ്രാഫി പോലെ തന്നെ മെറ്റേണിറ്റി ഫോട്ടോഷൂട്ടിലും വൈവിധ്യങ്ങൾ കൊണ്ടുവരാൻ ഫോട്ടോഗ്രാഫേഴ്സ് ശ്രമിക്കാറുണ്ട്. 

വിദേശ രാജ്യങ്ങളിൽ തുടക്കം കുറിച്ച മെറ്റേണിറ്റി ഫോട്ടോഷൂട്ടുകൾ ഇപ്പോള്‍ കേരളത്തിലും ട്രെൻഡാണ്. സേവ് ദ ഡേറ്റ് ഫോട്ടോഗ്രാഫി പോലെ തന്നെ മെറ്റേണിറ്റി ഫോട്ടോഷൂട്ടിലും വൈവിധ്യങ്ങൾ കൊണ്ടുവരാൻ ഫോട്ടോഗ്രാഫേഴ്സ് ശ്രമിക്കാറുണ്ട്. അത്തരത്തിലൊരു ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

വിദേശികളായ ദമ്പതികളാണ് പ്രകൃതിയോടിഴുകിച്ചേർന്ന ഫോട്ടോകൾക്ക് മോഡലുകളായത്. ആതിര ജോയ് എന്ന വനിതാ ഫോട്ടോഗ്രാഫറാണ് ഇതിന് പിന്നില്‍. ഭർത്താവിന്റെ സുഹൃത്തുക്കളായ ഫ്രഞ്ച് ദമ്പതികളായ അമൃതബാദും ജാനുമെന്ന് ആതിര പറയുന്നു. ഒപ്പം തന്നെ കേരളത്തിലെ ആദ്യത്തെ 'ഔട്ട്ഡോർ ന്യൂഡ് മെറ്റേണിറ്റി ഫോട്ടോഷൂട്ട്' ആണ് ഇതെന്നും ആതിര അവകാശപ്പെടുന്നു.

ആതിര തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. 'വാക്കുകൾക്ക് അതീതമാണ് മാതൃത്വം. ഈശ്വരൻ തന്ന വരദാനം പോലെ ശരീരവും മനസ്സും ഒരുപോലെ കുളിരേകുന്ന അസുലഭ മുഹൂർത്തമാണ് ഗർഭകാലം. ദാമ്പത്യ ബന്ധത്തിൻ്റെ ഏറ്റവും വലിയ ശക്തിയും ഇതുതന്നെ. മാതൃത്വം എന്നത് ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും മനോഹരവും, ആനന്ദകരവുമായ ഒന്നാണ്'- ആതിര കുറിച്ചത് ഇങ്ങനെയാണ്. എന്നാല്‍ ചിത്രങ്ങള്‍ക്ക് നേരെ നിരവധി വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. 

PREV
click me!

Recommended Stories

'യാത്രകൾ എന്നെ ജീവിതത്തിൽ എന്തും ഒറ്റയ്ക്ക് നേരിടാൻ പഠിപ്പിച്ചു; ഇത് ഗൗരിയുടെ യാത്ര അനുഭവങ്ങൾ
20 വർഷം സിംഗിൾ മദർ, അമ്മയ്ക്കും ഒരു കൂട്ട് വേണം; വിവാഹം നടത്തി കൊടുത്ത് മക്കള്‍