കിം കർദാഷിയാന്റെ അപര ക്രിസ്റ്റീന ആഷ്ടെൻ അന്തരിച്ചു ; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്

Published : Apr 28, 2023, 12:20 PM IST
കിം കർദാഷിയാന്റെ അപര ക്രിസ്റ്റീന ആഷ്ടെൻ അന്തരിച്ചു ;  അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്

Synopsis

കരുതലും സ്‌നേഹവുമുള്ള വ്യക്തിത്വം ആയിരുന്നു ആഷ്ടെന്നിന്റേതെന്ന് കുടുംബാം​ഗങ്ങളിൽ ഒരാൾ അനുസ്മരിച്ചു. ആഷ്ടെന്റെ മരണത്തിൽ തങ്ങൾ അ​ഗാധമായി ദുഃഖിക്കുന്നു എന്നും മരണവാർത്ത കേട്ട് തങ്ങളുടെ ഹൃദയം തകർന്നെന്നും കുടുംബാം​ഗങ്ങൾ കുറിച്ചു.  

മോഡലും കിം കർദാഷിയാനുമായി രൂപസാദൃശ്യവുമുള്ള ക്രിസ്റ്റീന ആഷ്ടെൻ ഗൂർകാനി ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. 34 വയസായിരുന്നു. പ്ലാസ്റ്റിക് സർജറിക്ക് പിന്നാലെ ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. ക്രിസ്റ്റീനയുടെ മരണവാർത്ത ഏപ്രിൽ 26 ന് അവരുടെ കുടുംബം ഇൻസ്റ്റാഗ്രാമിലൂടെയും ഒരു GoFundMe പേജിലൂടെയും പങ്കുവയ്ക്കുകയായിരുന്നു. 

സമൂഹമാധ്യമങ്ങളിൽ ആഷ്ടെൻ ജി ഓൺലൈൻ എന്നറിയപ്പെട്ട അവർക്ക് ഇൻസ്റ്റഗ്രാമിൽ 6.20 ലക്ഷത്തിലേറെ ഫോളോവേഴ്സാണുള്ളത്. ഏപ്രിൽ 20 ന് പുലർച്ചെ ഏകദേശം 4:31 ന് ഞങ്ങളുടെ ഒരു കുടുംബാംഗത്തിൽ നിന്ന് ഒരു ഫോൺ കോൾ എത്തി. അയാൾ കരയുകയും ആഷ്ടെൻ മരിച്ചെന്നു പറഞ്ഞ് വിലപിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഹൃദയസ്തംഭനത്തെത്തുടർന്നായിരുന്നു മരണം...- ആഷ്ടെന്റെ കുടുംബാം​ഗങ്ങളിൽ ഒരാൾ ഏപ്രിൽ 25-ന് ​ഗോ ഫണ്ടി മി പ്ലാറ്റ്‌ഫോമിൽ കുറിച്ചു.

''ഞങ്ങളുടെ സുന്ദരിയായ മകളും സഹോദരിയുമായ ക്രിസ്റ്റീന ആഷ്ടെൻ ഗൂർക്കാനിയുടെ ദൗർഭാഗ്യകരവും അപ്രതീക്ഷിതവുമായ വേർപാട് ഞങ്ങൾക്ക് പങ്കുവയ്ക്കേണ്ടിവരുന്നത് അഗാധമായ ദു:ഖത്തോടും വളരെ ഭാരപ്പെട്ട ഹൃദയത്തോടും കൂടിയാണ്,” കുടുംബാം​ഗങ്ങളിൽ ഒരാൾ കുറിച്ചു. ക്രിസ്റ്റീനയുടെ പ്ലാസ്റ്റിക് സർജറിയുമായി ബന്ധപ്പെട്ടാണ് മരണം സംഭവിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം.

കരുതലും സ്‌നേഹവുമുള്ള വ്യക്തിത്വം ആയിരുന്നു ആഷ്ടെന്നിന്റേതെന്ന് കുടുംബാം​ഗങ്ങളിൽ ഒരാൾ അനുസ്മരിച്ചു. ആഷ്ടെന്റെ മരണത്തിൽ തങ്ങൾ അ​ഗാധമായി ദുഃഖിക്കുന്നു എന്നും മരണവാർത്ത കേട്ട് തങ്ങളുടെ ഹൃദയം തകർന്നെന്നും കുടുംബാം​ഗങ്ങൾ കുറിച്ചു.

കഴിഞ്ഞ ദിവസം 22കാരനായ കനേഡിയൻ നടൻ സെയ്ൻറ് വോൻ കൊലൂച്ചി കോസ്മറ്റിക് സർജറിയിലെ പ്രശ്നങ്ങളെ തുടർന്ന് മരിച്ചിരുന്നു. കൊറിയൻ ബാൻഡായ ബിടിഎസിലെ ഗായകൻ ജിമിനെ പോലെയാകാനാണ് നടൻ പ്ലാസ്റ്റിക് സർജറി നടത്തിയത്.ജിമിനെ പോലെയാകാൻ 12 ശസ്ത്രക്രിയകളാണ് കൊലൂച്ചി നടത്തിയത്. 

ശരീരഭാരം കുറയ്ക്കണമെങ്കിൽ ആദ്യം ഒഴിവാക്കേണ്ടത് ഇതാണ് ; ട്വീറ്റ് പങ്കുവച്ച് മുൻ ഷെഫ്

 

PREV
click me!

Recommended Stories

'യാത്രകൾ എന്നെ ജീവിതത്തിൽ എന്തും ഒറ്റയ്ക്ക് നേരിടാൻ പഠിപ്പിച്ചു; ഇത് ഗൗരിയുടെ യാത്ര അനുഭവങ്ങൾ
20 വർഷം സിംഗിൾ മദർ, അമ്മയ്ക്കും ഒരു കൂട്ട് വേണം; വിവാഹം നടത്തി കൊടുത്ത് മക്കള്‍