നഗ്നചിത്രം ആവശ്യപ്പെട്ട് പണമയച്ച ആള്‍ക്ക് പെണ്‍കുട്ടി അയച്ചത് കിടിലന്‍ 'ചിത്രങ്ങള്‍'; അഭിനന്ദിച്ച് സോഷ്യല്‍ മീഡിയ

Published : Aug 17, 2019, 05:32 PM ISTUpdated : Aug 17, 2019, 05:37 PM IST
നഗ്നചിത്രം ആവശ്യപ്പെട്ട് പണമയച്ച ആള്‍ക്ക് പെണ്‍കുട്ടി അയച്ചത് കിടിലന്‍ 'ചിത്രങ്ങള്‍'; അഭിനന്ദിച്ച് സോഷ്യല്‍ മീഡിയ

Synopsis

'എന്‍റെ ന്യൂഡ് ചിത്രങ്ങള്‍ ആവശ്യപ്പെട്ട് പണം അയച്ചയാള്‍ക്ക് ഞാന്‍ ഒരു വീഡിയോ അയച്ചു നല്‍കി'

സോഷ്യല്‍ മീഡിയയിലൂടെ സ്ത്രീകളോട് ദുരുദ്ദേശപരമായി പെരുമാറുകയും ലൈംഗിക താല്‍പ്പര്യത്തോടെ സമീപിക്കുകയും ചെയ്യുന്നവരുടെ എണ്ണം ഇന്ന് വളരെ കൂടുതലാണ്. സ്ത്രീകളുടെ ഇന്‍ബോക്സിലേക്ക് മാത്രം മെസേജുകള്‍ അയക്കുന്ന ഇവരില്‍ പലരുടേയും വ്യാജ അക്കൗണ്ടുകളുമാകും.  

അത്തരത്തില്‍  നഗ്നചിത്രങ്ങള്‍ ആവശ്യപ്പെട്ട് പണവുമായി തന്നെ ഓണ്‍ലൈനില്‍ സമീപിച്ച യുവാവിന് കിടിലന്‍ മറുപടി നല്‍കിയിരിക്കുകയാണ് ഒരു പെണ്‍കുട്ടി. ലാഷ് എന്ന പെണ്‍കുട്ടിയാണ് യുവാവിന്‍റെ യഥാര്‍ത്ഥ ചിത്രം സോഷ്യല്‍ മീഡിയയക്ക് മുന്നില്‍ തുറന്നു കാട്ടിയത്. 

'ഒരു വ്യക്തി എന്നെ സമീപിച്ച് 30 ഡോളര്‍ അയച്ചു തന്നു. പകരമായി എന്‍റെ നഗ്ന ചിത്രങ്ങളാണ് അയാള്‍ ആവശ്യപ്പെട്ടത്. പണം നല്ല രീതിയില്‍ ഉപയോഗിക്കണമെന്നും അയാള്‍ എന്നോട് ആവശ്യപ്പെട്ടു. 
എന്‍റെ ന്യൂഡ് ചിത്രങ്ങള്‍ ആവശ്യപ്പെട്ടയാള്‍ക്ക് ഞാന്‍ ഒരു വീഡിയോ അയച്ചു നല്‍കി. റെസ്റ്റോറന്‍റിലെത്തി അയാള്‍ അയച്ചുനല്‍കിയ മുപ്പത് ഡോളര്‍ ഉപയോഗിച്ച് നല്ല ന്യൂഡില്‍സ് കഴിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍. 

യുവാവുമായുള്ള സംഭാഷണത്തിന്‍റെ സ്ക്രീന്‍ ഷോര്‍ട്ടുകളും ന്യൂഡില്‍സിന്‍റെ ചിത്രങ്ങളും അവര്‍ തന്നെയാണ് ട്വിറ്ററില്‍ പങ്കുവെച്ചത്. പെണ്‍കുട്ടിയുടെ കിടിലന്‍ മറുപടിയെ അഭിനന്ദിച്ച് നിരവധിപ്പേരാണ് സോഷ്യല്‍ മീഡിയയിലെത്തിയത്. 

PREV
click me!

Recommended Stories

ജനപ്രിയ ആഭരണമായ മൂക്കൂത്തി 'അപകടകാരി', മൂക്കൂത്തി തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിച്ചില്ലേൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ
ഷീ പാഡ് പദ്ധതി: എല്ലാ സ്കൂളിലേക്കും വ്യാപിപ്പിക്കാൻ വനിതാ വികസന കോർപറേഷൻ