​ ഗർഭകാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

By Web TeamFirst Published Aug 14, 2019, 8:57 PM IST
Highlights

​ഗർഭകാലത്തെ മാനസിക സമ്മർദ്ദം അമ്മയെക്കാൾ കുഞ്ഞിനാകും കൂടുതലായി ബാധിക്കുക. കുഞ്ഞിന് വളർച്ചക്കുറവും തൂക്കക്കുറവും ഉണ്ടാവാൻ ഇത് ഇടയാക്കും. ഇത്തരക്കാരിൽ മാസം തികയാതെ പ്രസവവേദന വരാനും പ്രസവിക്കാനുമുള്ള സാധ്യതയുണ്ടെന്നും പഠനങ്ങൾ പറയുന്നു.

ഇന്ന് മിക്കവരും വിവാഹം കഴിഞ്ഞ ഉടനെ ​ഗർഭിണിയാവാൻ തയ്യാറാവുന്നില്ല. ആദ്യ പ്രസവത്തിന്റെ പ്രായം കൂടിയിട്ടുണ്ടെന്നാണ് ഡോക്ടർമാരുടെ നിരീക്ഷണം. 18-20 വയസിലൊക്കെ ​ഗർഭം ധരിക്കുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. മിക്കവരുടെയും ആദ്യത്തെ പ്രസവം 27-28 വയസിലായിരിക്കും. 

ആദ്യത്തെയും രണ്ടാമത്തെയും പ്രസവങ്ങൾ തമ്മിലുള്ള ​ഗ്യാപ്പും കൂടിയിട്ടുണ്ടെന്ന് വിദ​ഗ്ധർ അഭിപ്രായപ്പെടുന്നു. മിക്കവരും മൂന്ന് വർഷത്തിലേറെ ഇടവേള കഴി‍ഞ്ഞാണ് രണ്ടാമത്തെ ​ഗർഭധാരണത്തിന് തയ്യാറെടുക്കുന്നത്. ഒരു കുഞ്ഞ് മതി എന്ന് തീരുമാനിക്കുന്നവരുടെയും എണ്ണം കൂടിയിട്ടുണ്ട്. സാധാരണ പ്രസവത്തേക്കാൾ സിസേറിയൻ ചെയ്യുന്നവരുടെ എണ്ണം ഇന്ന് കൂടി വരുന്നു.

 ഉയർന്ന വിദ്യാഭ്യാസമുള്ളവരാണ് സിസേറിയൻ വിധേയരാവുന്നതിൽ കൂടുതല്ലെന്നും പഠനങ്ങൾ വെളിപ്പെടുത്തുന്നു. ​​ഗർഭിണിയാകാൻ ഉദ്ദേശിക്കുന്നുവർക്കും ​ഗർഭകാലത്തും ശ്രദ്ധിക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതുമായ കാര്യങ്ങളെ കുറിച്ചാണ് പറയാൻ പോകുന്നത്...

ഗർഭിണിയാകുന്നതിന് മുൻപ്...

ആദ്യം രക്തപരിശോധന നടത്തണം.​ ഗർഭിണിയാവും മുൻപേ ചില പ്രതിരോധ കുത്തിവയ്പ്പുകളെടുക്കുന്നത് വളരെ നല്ലതാണ്. ഹെപ്പറ്റെെറ്റിസ് വാക്സിൻ,സെർവിക്കൽ കാൻസറിനുള്ള വാക്സിൻ, ചിക്കൻപോക്സിന്റെ വാക്സിൻ, എം എം ആർ വാക്സിൻ തുടങ്ങിയവയെല്ലാം വിവിധ രോ​ഗങ്ങളിൽ നിന്ന് പ്രതിരോധം ഉറപ്പുവരുത്തും. സർവെെക്കൽ കാൻസറിന്റെയും ചിക്കൻപോക്സിന്റെയും വാക്സിൻ എടുത്തിട്ട് ഒരു മാസം കഴിഞ്ഞേ ​ഗർഭം ധരിക്കാവൂ.

തുടക്കത്തിൽ എന്തൊക്കെ പരിശോധനകൾ വേണം...

​ഗർഭിണിയായി എന്ന് സംശയം തോന്നുന്ന സമയത്ത് തന്നെ ​ഗെെനക്കോളജിസ്റ്റിനെ കാണുക. ആദ്യത്തെ ചെക്കപ്പിൽ തന്നെ രക്തത്തിലെ ഹീമോ​ഗ്ലോബിന്റെ അളവ്, അമ്മയുടെ രക്ത​ഗ്രൂപ്പ്, എച്ച് ഐ വി, ഹെപ്പറ്റെെറ്റിസ് ബി, വിഡിആർ എൽ തുടങ്ങിയ രക്തത്തിലെ അണുബാധകളുടെ സ്ക്രീനിങ് ടെസ്റ്റ്, തെെറോയ്ഡ് ടെസ്റ്റ് എന്നിവ പരിശോധിക്കണം. 

​ഗർഭകാലത്തെ മാനസിക സമ്മർദ്ദം...

​ഗർഭകാലത്തെ മാനസിക സമ്മർദ്ദം അമ്മയെക്കാൾ കുഞ്ഞിനാകും കൂടുതലായി ബാധിക്കുക. കുഞ്ഞിന് വളർച്ചക്കുറവും തൂക്കക്കുറവും ഉണ്ടാവാൻ ഇത് ഇടയാക്കും. ഇത്തരക്കാരിൽ മാസം തികയാതെ പ്രസവവേദന വരാനും പ്രസവിക്കാനുമുള്ള സാധ്യതയുണ്ടെന്നും പഠനങ്ങൾ പറയുന്നു.

​ഫോളിക് ആസിഡ് ​ഗുളിക കഴിക്കേണ്ടതിന്റെ ആവശ്യകത...

കുഞ്ഞിന്റെ ബുദ്ധിപരമായ കഴിവുകൾ കുറെയൊക്കെ ജന്മസിദ്ധമാണ്. എന്നാൽ കുഞ്ഞിന്റെ തലച്ചോറിന്റെയും നാഡീവ്യൂഹത്തിന്റെയും വളർച്ചയെ ബാധിക്കാൻ സാധ്യതയുള്ള അം​ഗവെെകല്യങ്ങൾ കുറയ്ക്കാനായി ​ഗർഭത്തിന് ​ഗർഭം ധരിക്കുന്നതിന് മൂന്ന് മാസം മുൻപേ തന്നെ ഫോളിക് ആസിഡ് എന്ന വെെറ്റമിൻ ​ഗുളിക കഴിക്കാം. അമ്മയ്ക്ക് തെെറോയ്ഡ് ഹോർമോണിന്റെ കുറവുണ്ടെങ്കിൽ അത് നോർമൽ ലെവൽ ആക്കിയിട്ട് വേണം ​ഗർഭം ധരിക്കേണ്ടത്. 

സാധാരണ പ്രസവത്തിനുള്ള സാധ്യത കൂട്ടാൻ...

സുഖപ്രസവ സാധ്യത കൂട്ടാനായി നിത്യേന ചെറിയ വ്യായാമങ്ങൾ ശീലിക്കാം. അത് രാവിലെയും വെെകുന്നേരവും ഇരുപത് മിനിറ്റ് കെെവീശിയുള്ള നടത്തമാകാം. യോ​ഗയും ചെയ്യാം. ബ്രീത്തിങ് എക്സർസെെസും ചെയ്യാം. എന്നാൽ മുമ്പ് ശീലമില്ലാത്ത വ്യായാമമുറകളൊന്നും തന്നെ ​ഗർഭകാലത്ത് ചെയ്യരുത്.

കിടക്കുമ്പോൾ ശ്രദ്ധിക്കുക...

ഏതെങ്കിലും ഒരു വശത്തേക്ക് ചരിഞ്ഞ് കിടക്കുന്നതാണ് നല്ലത്. നേരെ കിടക്കുമ്പോൾ ​ഗർഭപാത്രത്തിന്റെ ഭാരം കാരണം അതിലേക്കുള്ള രക്തചംക്രമണം കുറയും. മലർന്നും കമിഴ്ന്നും കിടക്കാതിരിക്കാൻ ശ്രദ്ധിക്കുക. 
 

click me!