വടി ചുഴറ്റി വൈറലായ 'ആജി മാ'യെ കാണാൻ മന്ത്രിയെത്തി; സാരിയും പണവും സമ്മാനമായി നൽകി; വൈറലായി വീഡിയോ

By Web TeamFirst Published Jul 27, 2020, 9:00 AM IST
Highlights

കൊച്ചുമക്കളുടെ വിശപ്പടക്കാനാണ് താൻ തെരുവിൽ അഭ്യാസ പ്രകടനം നടത്തുന്നതെന്ന് ഇവർ‌ വ്യക്തമാക്കിയിരുന്നു. 
 


മഹാരാഷ്ട്ര: തെരുവിൽ‌ വടി ചുഴറ്റി അഭ്യാസപ്രകടനം നടത്തിയ 85 വയസ്സുള്ള ആജി മായെ കാണാൻ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് എത്തി. കഴിഞ്ഞ ദിവസമാണ് ശാന്താ ഭായി പവാർ എന്ന വയോധികയുടെ വീ‍‍ഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്. തുടർന്ന് പലയിടങ്ങളിൽ നിന്നും ഇവർക്ക് സഹായം ലഭിച്ചിരുന്നു. കൊച്ചുമക്കളുടെ വിശപ്പടക്കാനാണ് താൻ തെരുവിൽ അഭ്യാസ പ്രകടനം നടത്തുന്നതെന്ന് ഇവർ‌ വ്യക്തമാക്കിയിരുന്നു. 

'85 വയസ്സുള്ള ശാന്താ ഭായി പവാറിനെ അവരുടെ വീട്ടിലെത്തി കാണാനുള്ള ഭാ​ഗ്യം എനിക്കുണ്ടായി. ഉപജീവനത്തിനായി തെരുവിൽ അഭ്യാസപ്രകടനം നടത്തുന്ന സംഭവത്തെക്കുറിച്ച് പലരിൽ നിന്നായി അറിഞ്ഞിരുന്നു. അവരെ സന്ദർശിക്കാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷവും അതേ സമയം പ്രചോദനവും തോന്നുന്നു. പാർട്ടിക്ക് വേണ്ടി അവർക്ക് ഒരു ലക്ഷം രൂപയും സാരിയും നൽകി.' അനിൽ ദേശ്മുഖ് ട്വീറ്റിൽ പറഞ്ഞു. 

I had the privilege to meet 85yrs old Shantabai Pawar,the from , at her home.I heard from many people about the way she has been exercising for her livelihood.Felt inspired & refreshed upon meeting her & gifted her Nawari Saree & Rs 1Lakh on Party’s behalf.(1/2) pic.twitter.com/ZXxcsAZWhr

— ANIL DESHMUKH (@AnilDeshmukhNCP)

വീഡിയോ വൈറലായതിനെ തുടർന്ന് നിരവധി പേർ ശാന്താ ഭായിക്ക് സഹായവുമായി എത്തിയിരുന്നു. ബോളിവുഡ് നടൻ റിതേഷ് ദേശമുഖ് ആണ് 'വാരിയർ ആജി' എന്ന് പേരിട്ട് ഇവരുടെ വീഡിയോ ട്വിറ്ററിൽ പങ്കുവച്ചത്. ഇവരെ വിളിക്കുകയും ചെയ്തിരുന്നു. 

click me!