വിവാഹമോചനത്തിന് ശേഷം മുൻഭര്‍ത്താവുമായുള്ള ബന്ധത്തെ കുറിച്ച് മലൈക അറോറ

Published : Oct 03, 2022, 06:19 PM IST
വിവാഹമോചനത്തിന് ശേഷം മുൻഭര്‍ത്താവുമായുള്ള ബന്ധത്തെ കുറിച്ച് മലൈക അറോറ

Synopsis

1998ലായിരുന്നു മലൈകയുടെയും അര്‍ബാസ് ഖാന്‍റെയും വിവാഹം. 2017ല്‍ ഇരുവരും വിവാഹമോചിതരായി. ഇതിന് ശേഷം 2019ലാണ് മലൈകയും നടൻ അര്‍ജുൻ കപൂറും തമ്മിലുള്ള പ്രണയബന്ധം പരസ്യമാകുന്നത്.

സിനിമയില്‍ സജീവമല്ലെങ്കില്‍ കൂടി ഇപ്പോഴും വാര്‍ത്തകളില്‍- പ്രത്യേകിച്ച് ഗോസിപ്പുകളില്‍ നിറഞ്ഞുനില്‍ക്കുന്ന ബോളിവുഡ് താരമാണ് മലൈക അറോറ. നടൻ അര്‍ജുൻ കപൂറുമായുള്ള പ്രണയവും അര്‍ബാസ് ഖാനുമായുള്ള വിവാഹമോചനവുമെല്ലാം ഇത്തരത്തില്‍ മലൈകയെ ചര്‍ച്ചകളില്‍ സജീവമായി നിര്‍ത്തുന്നതില്‍ ഒരു പങ്ക് വഹിച്ചുവെന്ന് തന്നെ പറയാം.

ഒരു ഫാഷൻ- ഫിറ്റ്നസ് ഫ്രീക്ക് ആയ മലൈക തന്‍റെ നാല്‍പത്തിയെട്ടാം വയസിലും കാത്തുസൂക്ഷിക്കുന്ന യൗവ്വനമാണ് ഇപ്പോഴും മലൈകയ്ക്ക് ഇത്രമാത്രം ശ്രദ്ധ ലഭിക്കുന്നതിന് പിന്നിലെ മറ്റൊരു രഹസ്യം. സോഷ്യല്‍ മീഡിയയില്‍ മിക്ക ദിവസങ്ങളിലും മലൈകയുടെ വീഡിയോകള്‍ വൈറലാകാറുണ്ട്. സ്ത്രീകളടക്കം ഫിറ്റ്നസിനോട് ഏറെ താല്‍പര്യമുള്ളവരാണ് മലൈകയുടെ ആരാധകരില്‍ വലിയ വിഭാഗം പേരും. ഇത് മലൈകയുടെ ഇൻസ്റ്റഗ്രാം പേജിലെ കമന്‍റുകളിലൂടെ തന്നെ വ്യക്തമാകുന്നതാണ്.

ഇപ്പോഴിതാ തന്‍റെ വിവാഹമോചനത്തെ കുറിച്ചും മുൻ ഭര്‍ത്താവും നടനുമായ അര്‍ബാസ് ഖാനെ കുറിച്ചുമെല്ലാം ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ മലൈക തുറന്ന് പറഞ്ഞത് വ്യാപകമായ ശ്രദ്ധ നേടുകയാണ്. വിവാഹമോചനം എന്നതിനെ മോശം കാര്യമായി സമീപിക്കുന്നവര്‍ക്ക് ഒരു തിരുത്തലെന്ന രീതിയിലാണ് മലൈക തന്‍റെ അനുഭവം പങ്കുവയ്ക്കുന്നത്. 

അര്‍ബാസുമായി വേര്‍പിരിഞ്ഞ ശേഷമാണ് അദ്ദേഹവുമായി ഏറ്റവും നല്ല ബന്ധമുണ്ടായിട്ടുള്ളതെന്നാണ് മലൈക പറയുന്നത്. അര്‍ബാസ് നല്ലൊരു മനുഷ്യനാണെന്നും എന്നാല്‍ തങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നപ്പോള്‍ അത് എന്തുകൊണ്ടോ ഭംഗിയുള്ള ബന്ധാമായിരുന്നില്ലെന്നും മലൈക പറയുന്നു. എന്നാല്‍ അര്‍ബാസിന് ജീവിതത്തില്‍ എല്ലാവിധ സന്തോഷങ്ങളും ഉണ്ടാകട്ടെയെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും മലൈക പറയുന്നു. 

മലൈകയ്ക്കും അര്‍ബാസ് ഖാനും ഒരു മകനുണ്ട്. മകന്‍റെ കാര്യങ്ങള്‍ക്കെല്ലാം ഇരുവരും ഒരുമിച്ചെത്താറുണ്ട്. വിവാഹമോചനത്തിന് ശേഷം കുട്ടികളുടെ ഭാവിയെ കുറിച്ച് ആശങ്കപ്പെടുന്നവര്‍ക്കും നല്ലൊരു മാതൃകയാണ് മലൈകയും അര്‍ബാസും. 

താനെടുത്ത തീരുമാനങ്ങളിലെല്ലാം സന്തോഷമേയുള്ളൂവെന്നും ഒരുപാട് സ്ത്രീകള്‍ ജീവിതത്തില്‍ പലവിധത്തിലുള്ള ആശയക്കുഴപ്പങ്ങള്‍ നേരിടുന്നുണ്ട്, എന്നാല്‍ സധൈര്യം തീരുമാനങ്ങളെടുക്കാൻ അവര്‍ക്ക് സാധിക്കട്ടെയെന്നും എല്ലാവരെയും എപ്പോഴും ഒരുപോലെ സന്തോഷിപ്പിക്കാൻ നമുക്ക് സാധിക്കില്ലെന്ന യാഥാര്‍ത്ഥ്യം അവരെല്ലാം മനസിലാക്കട്ടെയെന്നും മലൈക പറയുന്നു. 

1998ലായിരുന്നു മലൈകയുടെയും അര്‍ബാസ് ഖാന്‍റെയും വിവാഹം. 2017ല്‍ ഇരുവരും വിവാഹമോചിതരായി. ഇതിന് ശേഷം 2019ലാണ് മലൈകയും നടൻ അര്‍ജുൻ കപൂറും തമ്മിലുള്ള പ്രണയബന്ധം പരസ്യമാകുന്നത്. എന്നാലിതിന് മുമ്പ് തന്നെ ഇരുവരും തമ്മില്‍ ബന്ധമുള്ളതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇവര്‍ തമ്മിലുള്ള പ്രായത്തിന്‍റെ അന്തരവും കാര്യമായി ചര്‍ച്ചകളില്‍ വന്നിരുന്നു. അര്‍ജുൻ കപൂര്‍ ഏറ്റവും നല്ലൊരു പങ്കാളിയാണെന്നാണ് മലൈക അടുത്തിടെ അഭിമുഖത്തില്‍ പറഞ്ഞത്. തന്‍റെ വളര്‍ച്ചയ്ക്കും ഉത്സാഹത്തിനുമെല്ലാം പിന്നില്‍ അര്‍ജുന്‍റെ സ്നേഹവും കരുതലുമാണെന്നും മലൈക പങ്കുവച്ചിരുന്നു.

Also Read:- 'ഒരിക്കലും ബിക്കിനി ധരിക്കില്ലെന്ന് കരുതിയതാണ്'; അനുഭവം പങ്കിട്ട് ബോളിവുഡ് താരത്തിന്‍റെ സഹോദരി

PREV
Read more Articles on
click me!

Recommended Stories

ഷീ പാഡ് പദ്ധതി: എല്ലാ സ്കൂളിലേക്കും വ്യാപിപ്പിക്കാൻ വനിതാ വികസന കോർപറേഷൻ
ജോലിക്കിടെയിലും സ്വപ്നം പിന്തുടർന്നു! മലപ്പുറംകാരി രചിച്ച ചരിത്രം; മിസ് ഇന്ത്യ വേൾഡ്‌വൈഡ് മത്സരത്തിൽ വിജയം നേടി മലയാളി