പേടിച്ച് ജീവിക്കാൻ പറ്റില്ല, സ്വയംപ്രതിരോധ മാര്‍ഗങ്ങള്‍ പഠിക്കണം; മാല്‍വി മല്‍ഹോത്ര പറയുന്നു

By Web TeamFirst Published Nov 2, 2020, 7:50 PM IST
Highlights

താന്‍ സ്വയംപ്രതിരോധ മാര്‍ഗങ്ങള്‍ പഠിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് മാല്‍വി പറയുന്നു. ഈ സംഭവത്തിന് ശേഷം മാതാപിതാക്കള്‍ തന്നോട് സ്വയംപ്രതിരോധ മാര്‍ഗങ്ങള്‍ പഠിച്ചിരിക്കേണ്ടതിനെക്കുറിച്ച് പറഞ്ഞുവെന്നും മാല്‍വി പറയുന്നു. 

കഴിഞ്ഞ ദിവസമാണ് വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരിൽ നടി മാല്‍വി മല്‍ഹോത്രയെ യുവാവ് ആക്രമിച്ചത്. യോഗേഷ് കുമാര്‍ മഹിപാല്‍ സിംഗ് എന്നയാളാണ് താരത്തെ കുത്തിക്കൊല്ലാന്‍ ശ്രമിച്ചത്. ഇപ്പോഴിതാ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായ മാല്‍വി ആ സംഭവത്തെക്കുറിച്ച് സംസാരിക്കുകയാണ്. 

താന്‍ സ്വയംപ്രതിരോധ മാര്‍ഗങ്ങള്‍ പഠിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് മാല്‍വി പറയുന്നു. ഈ സംഭവത്തിന് ശേഷം മാതാപിതാക്കള്‍ തന്നോട് സ്വയംപ്രതിരോധ മാര്‍ഗങ്ങള്‍ പഠിച്ചിരിക്കേണ്ടതിനെക്കുറിച്ച് പറഞ്ഞുവെന്നും മാല്‍വി പറയുന്നു. 

ജീവിതകാലം മുഴുവന്‍ ആരെയും പേടിച്ച് കഴിയാൻ പറ്റില്ല. ധൈര്യം വീണ്ടെടുക്കണം. എങ്കിലേ ഇത്തരത്തില്‍ എന്തെങ്കിലുള്ള സംഭവങ്ങള്‍ ഉണ്ടായാല്‍ സ്വയംസജ്ജമാകാന്‍ കഴിയൂ- മാല്‍വി ഹിന്ദുസ്ഥാൻ ടെെംസിനോട് പറഞ്ഞു. 

തന്നോട് ഇങ്ങനെ ചെയ്തയാളോട് സഹതാപമാണ് തോന്നുന്നത്. കാരണം ഇത് അയാളുടെ ക്രിമിനല്‍ മാനസികാവസ്ഥയെയാണ് കാണിക്കുന്നത്. -മാല്‍വി പറഞ്ഞു. 

കത്തികൊണ്ട് എന്റെ മുഖത്ത് കുത്താനാണ് അയാള്‍ നോക്കിയത്, എന്നാല്‍ കൈകൊണ്ട് തടഞ്ഞു'; മാല്‍വി മല്‍ഹോത്ര

click me!