'നിന്നേക്കാള്‍ ഞാന്‍ നിന്‍റെ അമ്മയെ ഇറുകെചേര്‍ത്തുപിടിക്കും'; ഒരു മകന് അച്ഛന്‍റെ കുറിപ്പ്‌

By Web TeamFirst Published Feb 27, 2020, 9:37 AM IST
Highlights

ഭാര്യയുടെ മാതൃത്വത്തെക്കുറിച്ച് വില്യം ട്രൈസ് എന്ന യുവാവ് പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. തങ്ങളുടെ കുഞ്ഞ് റോമന്‍ ക്രീഡിനോട് ഭാര്യ ലോറെന്‍ തനിക്ക് എത്രത്തോളം പ്രിയപ്പെട്ടവളാണെന്നു പറയുകയാണ് കുറിപ്പിലൂടെ വില്യം. 

ഭാര്യയുടെ മാതൃത്വത്തെക്കുറിച്ച് വില്യം ട്രൈസ് എന്ന യുവാവ് പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. തങ്ങളുടെ കുഞ്ഞ് റോമന്‍ ക്രീഡിനോട് ഭാര്യ ലോറെന്‍ തനിക്ക് എത്രത്തോളം പ്രിയപ്പെട്ടവളാണെന്നു പറയുകയാണ് കുറിപ്പിലൂടെ വില്യം. 

ഭാര്യക്കായിരിക്കും താന്‍ മുന്‍ഗണന നല്‍കുന്നത് എന്ന് പറയുന്ന വില്യം ഭാര്യ കുഞ്ഞിനുവേണ്ടി മാനസികമായും ശാരീരികമായും എത്രത്തോളം ത്യജിച്ചിട്ടുണ്ടെന്നും കുറിച്ചു. കുഞ്ഞ് ജനിക്കുന്നതോടെ അമ്മയേക്കാള്‍ പ്രാധാന്യം കുഞ്ഞിനുമാത്രം നല്‍കുന്നവര്‍ അമ്മയേക്കൂടി മനസ്സിലാക്കാന്‍ പഠിക്കണമെന്നും  വില്യം കൂട്ടിച്ചേര്‍ത്തു. 

'ഒന്‍പത് മാസമായി നിനക്കറിയുന്നത് നിന്റെ അമ്മയെ മാത്രമായിരുന്നു. നിന്നെ ഞാന്‍ എടുക്കും മുന്‍പ് അമ്മ നിന്നെ ചേര്‍ത്തുപിടിച്ചിരുന്നു. നിനക്കു വേണ്ടി എന്റെ സമയം ത്യജിക്കും മുമ്പ് നിന്റെ അമ്മ സന്തോഷത്തോടെ അവളുടെ ശരീരം ത്യജിച്ചു. നീ അസ്വസ്ഥനാകുമ്പോള്‍ ഞാന്‍ ആശ്വസിപ്പിക്കും മുന്‍പ് അമ്മ തന്റെ ഹൃദയമിടിപ്പോടെ നിന്നെ ആശ്വസിപ്പിച്ചു. നീ അശാന്തനായപ്പോള്‍ അമ്മയുടെ ശബ്ദം കൊണ്ട് നിന്നെ സുരക്ഷിതനാക്കി. നിനക്കു വേണ്ടി ഞാന്‍ എന്തെങ്കിലും ചെയ്യും മുന്‍പ് അമ്മ നിനക്കായി എല്ലാം നല്‍കി. നിന്നെ ഞാന്‍ ഇന്ന് ഇങ്ങനെ ചേര്‍ത്തുപിടിക്കാന്‍ കാരണം നിന്റെ അമ്മയാണ്. നിന്റെ ജീവിതം, സുരക്ഷിതത്വം, നിലനില്‍പ് എല്ലാം അമ്മയെ ആശ്രയിച്ചാണിരിക്കുന്നത്. അത് എനിക്കൊരിക്കലും പകരംവീട്ടാന്‍ കഴിയാത്ത കാര്യമാണ്. അമ്മയ്ക്ക് നിന്നോടുള്ള സ്‌നേഹത്തിന്റെ ആഴവും പരപ്പും തിരിച്ചറിയാന്‍ ഒരുപാടുകാലമെടുക്കും. പക്ഷേ ഒരിക്കല്‍, നിനക്ക് കുട്ടികള്‍ പിറക്കുമ്പോള്‍ മനസ്സിലാകും  ഞാനെന്താണ് പറയുന്നത് എന്ന്. 
ഞാന്‍ നിന്നെ ചേര്‍ത്തുപിടിക്കും, പക്ഷേ നിന്നേക്കാള്‍ നിന്റെ അമ്മയെ ഞാന്‍ കൂടുതല്‍ ഇറുകെചേര്‍ത്തുപിടിക്കും. കാരണം  അമ്മയുടെ സ്‌നേഹത്തിന്റെ വ്യാപ്തി മനസ്സിലാകുംതോറും എനിക്ക് നിന്നോടുള്ള സ്‌നേഹവും വളരും'- വില്യം തന്‍റെ ഫേസ്ബുക്കില്‍ കുറിച്ചു. 

click me!