അയാൾ കോണ്ടം പാക്കറ്റ് ജനല്‍ വഴി അകത്തേക്ക് എറിഞ്ഞു, ആ രാത്രിയിൽ പേടിച്ചു വിറച്ചു; യുവതി പറയുന്നത്

By Web TeamFirst Published Feb 6, 2020, 8:43 PM IST
Highlights

ബെംഗളൂരുവിൽ താമസമാക്കിയിട്ട് നാല് വർഷമായെന്നും ഇത്തരത്തിലൊരു സംഭവം ആദ്യമായിട്ടാണെന്നും ദീപ  പറയുന്നു. പൊലീസിനെ വിളിച്ചെങ്കിലും ആരും സ്ഥലത്തെത്തിയില്ലെന്ന് ദീപ പറഞ്ഞു. 

ജനുവരി 30 ന് പുലർച്ചെ രണ്ട് മണിക്കായിരുന്നു സംഭവം. വീടിന് മുന്നിലുള്ള വാതിലിൽ ആരോ​ തട്ടുന്ന ശബ്ദം കേട്ടു. വാതിൽ തള്ളുന്നത് പോലെയും തോന്നിയെന്ന് പരാതിക്കാരി ദീപ പറയുന്നു. ആരോ​ ഒരാൾ പുറത്തുള്ള കോളിങ് ബെൽ മൂന്നോ നാലോ തവണ അടിക്കുന്നുതും കേട്ടു. ജനലിലൂടെ  നോക്കിയെങ്കിലും ആരും അവിടെ ഉണ്ടായിരുന്നില്ല. ആരോ​ മനപൂർവ്വം പറ്റിക്കുന്നതാണെന്ന് തോന്നിയെന്നും ദീപ പറഞ്ഞു. 

ബെംഗളൂരുവിൽ താമസമാക്കിയിട്ട് നാല് വർഷമായെന്നും ഇത്തരത്തിലൊരു സംഭവം ആദ്യമായിട്ടാണെന്നും ദീപ  പറയുന്നു. ഒറ്റയ്ക്ക് താമസിക്കുന്ന ദീപ ഉടൻ തന്നെ 100ൽ ഡയൽ ചെയ്തു. ഏറ്റവും അടുത്തുള്ള പൊലീസ് സ്റ്റേഷനായ പുട്ടനഹള്ളി പൊലീസ് സ്റ്റേഷൻ വീട്ടിൽ നിന്ന് അഞ്ച് മിനിറ്റ് അകലെയാണ്. പൊലീസിനെ വിളിച്ചെങ്കിലും ആരും സ്ഥലത്തെത്തിയില്ലെന്ന് ദീപ പറഞ്ഞു. 

മുന്നിലുള്ള വാതിലിന് സമീപത്തായി ഒരു ജനലുണ്ട്. ആ ജനൽ തുറന്ന് ഒരാൾ കൈ അകത്തിട്ടു. വാതിൽ തുറക്കാൻ അയാൾ വളരെ ശ്രമിച്ചു. ഞാൻ ഭയന്ന് വിറയ്ക്കുകയായിരുന്നു. അയാൾ 'മാഡം, മാഡം ’എന്ന് വിളിക്കുന്നത്  കേൾക്കാനായുള്ളൂവെന്നും ദീപ പറയുന്നു. 2.45 കഴിഞ്ഞതോടെയാണ് പൊലീസ് വീട്ടിലെത്തുന്നത്. ജീപ്പ് വരുന്ന ശബ്ദം കേട്ട് അയാൾ ഓടി രക്ഷപ്പെട്ടു. പൊലീസ് വീട്ടിൽ പരിശോധന നടത്തി. വളരെ നിസാരമായാണ് അവർ ഈ സംഭവത്തെ കണ്ടതെന്നും ദീപ പറഞ്ഞു.

ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകളുടെ വീട്ടിൽ ഇത് സംഭവിക്കാമെന്നാണ് പൊലീസ് പറഞ്ഞത്. അവർ എനിക്കൊരു നമ്പർ നൽകി, എന്തെങ്കിലും സംഭവിച്ചാൽ ഞങ്ങൾക്ക് ഒരു കോൾ തരൂ. അത്രമാത്രം പറ‍ഞ്ഞ് അവർ തിരിച്ചുമടങ്ങിയെന്നും ദീപ പറഞ്ഞു. 

രാവിലെയാകാനായി കാത്തിരിക്കുകയായിരുന്നു. ഫ്രിഡ്ജിന് സമീപത്തായി ഒരു പാക്കറ്റ് കിടക്കുന്നത് കണ്ടു. എന്താണ് അതിനുള്ളിൽ എന്നറിയാൻ തുറന്നപ്പോഴാണ് കോണ്ടം ആയിരുന്നുവെന്ന് കാണുന്നത്. ഉടനെ തന്നെ പൊലീസിനെ വിളിച്ചു. രാവിലെ 9.30 ഓടെ പൊലീസ് വീട്ടിലെത്തി. കോണ്ടം പാക്കറ്റ് ഇട്ടത് രാത്രിയിൽ വന്ന ആളാണെന്ന് പൊലീസിനോട് പറ‍ഞ്ഞപ്പോഴും അവർ അത് നിസാരമായി കാണുകയായിരുന്നു.അതിനെ അവിടെ നിന്ന് എടുത്ത് കളഞ്ഞേക്ക് എന്ന് മാത്രമായിരുന്നു അവർ പറഞ്ഞത് - പരാതിക്കാരി ദീപ പറഞ്ഞു.‌

രേഖാമൂലം പരാതി നൽകാൻ പൊലീസ് സ്റ്റേഷനിൽ എത്തണമെന്ന് അവർ പറഞ്ഞു. വീട്ടിലെ സിസിടിവി ദൃശൃങ്ങളും അവർക്ക് അയച്ച് കൊടുത്തു. പരാതിയിൽ ഫൂട്ടേജുകൾ പോലീസിന് സമർപ്പിക്കുകയും ചെയ്തു. എന്നിരുന്നാലും, അവർ എഫ്‌ഐആർ ഫയൽ ചെയ്തിട്ടില്ല. 

തലേദിവസം രാത്രി നടന്ന സംഭവങ്ങളെക്കുറിച്ച് സബ് ഇൻസ്പെക്ടറോട് പറഞ്ഞു. എഫ്‌ഐ‌ആർ രജിസ്റ്റർ ചെയ്യാൻ അദ്ദേഹം വിസമ്മതിച്ചു. ഈ സംഭവത്തിൽ പൊലീസിൽ നിന്ന് യാതൊരു നടപടിയും ഇല്ലാത്തതിനാൽ ദീപ ആക്ടിവിസ്റ്റ് ദീപിക നാരായൺ ഭരദ്വാജിനെ സമീപിക്കുകയായിരുന്നു. 

 

click me!