manushi chhillar| നവംബർ മാസം സ്പെഷ്യലാകാൻ കാരണം ഇതാണ്; മാനുഷി കുറിച്ചു

Web Desk   | Asianet News
Published : Nov 19, 2021, 03:40 PM ISTUpdated : Nov 19, 2021, 04:01 PM IST
manushi chhillar| നവംബർ മാസം സ്പെഷ്യലാകാൻ കാരണം ഇതാണ്; മാനുഷി കുറിച്ചു

Synopsis

ലോകസുന്ദരി കിരീടം നേടിയ ചിത്രവും പുതിയ സിനിമ പൃഥ്വിരാജിൽ നിന്നുള്ള ചിത്രവും ചേർത്തുവച്ചാണ് മാനുഷി പോസ്റ്റ് പങ്കുവച്ചത്. രണ്ടും നടന്നത് നവംബർ മാസങ്ങളിലാണെന്ന് മാനുഷി കുറിച്ചു. 2022 ജനുവരിയിലായിരിക്കും സിനിമ റിലീസിന് എത്തുക. 

2017 ലെ മിസ് വേൾഡ് സൗന്ദര്യ മത്സരത്തിൽ ജേതാവായ മാനുഷി ഛില്ലറിന്റെ (manushi chhillar) പുതിയ ഇൻസ്റ്റ​ഗ്രാം പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടിയിരിക്കുന്നത്.  നവംബർ എന്ന മാസം തനിക്ക് പ്രിയപ്പെട്ടതാവുന്നത് എങ്ങനെയെന്ന് കുറിച്ചിരിക്കുകയാണ് മാനുഷി. 

ലോകസുന്ദരി കിരീടം നേടിയ ചിത്രവും പുതിയ സിനിമ പൃഥ്വിരാജിൽ നിന്നുള്ള ചിത്രവും ചേർത്തുവച്ചാണ് മാനുഷി പോസ്റ്റ് പങ്കുവച്ചത്. രണ്ടും നടന്നത് നവംബർ മാസങ്ങളിലാണെന്ന് മാനുഷി കുറിച്ചു. 2022 ജനുവരിയിലായിരിക്കും സിനിമ റിലീസിന് എത്തുക. 

2017 നവംബറിലായിരുന്നു മാനുഷിക്ക് മിസ് വേൾ‍ഡ് പട്ടം നേടിയത്. ആദ്യ ചിത്രമായ പൃഥ്വിരാജിന്റെ ട്രെയിലർ  നവംബർ പതിനഞ്ചിനാണ് പുറത്തിറങ്ങിയത്. അത് കൊണ്ട് തന്നെ നവംബർ എപ്പോഴും സ്പെഷ്യലായിരിക്കുമെന്ന് മാനുഷി കുറിച്ചു. 

അക്ഷയ് കുമാർ നായകനായെത്തുന്ന പൃഥ്വിരാജ് മാനുഷിയുടെ ബോളിവുഡിലെ അരങ്ങേറ്റ ചിത്രവുമാണ്. ഇനി വരാനിരിക്കുന്ന കാര്യങ്ങൾക്കായി ആവേശത്തോടെ കാത്തിരിക്കുകയാണെന്നും മാനുഷി കുറിച്ചു.

PREV
click me!

Recommended Stories

ഷീ പാഡ് പദ്ധതി: എല്ലാ സ്കൂളിലേക്കും വ്യാപിപ്പിക്കാൻ വനിതാ വികസന കോർപറേഷൻ
ജോലിക്കിടെയിലും സ്വപ്നം പിന്തുടർന്നു! മലപ്പുറംകാരി രചിച്ച ചരിത്രം; മിസ് ഇന്ത്യ വേൾഡ്‌വൈഡ് മത്സരത്തിൽ വിജയം നേടി മലയാളി