ശരീരവടിവ്‌ ശസ്‌ത്രക്രിയയില്‍ പിഴവ്; മോഡലിന് ദാരുണാന്ത്യം

Web Desk   | Asianet News
Published : Dec 22, 2020, 11:15 PM ISTUpdated : Dec 22, 2020, 11:17 PM IST
ശരീരവടിവ്‌ ശസ്‌ത്രക്രിയയില്‍ പിഴവ്; മോഡലിന് ദാരുണാന്ത്യം

Synopsis

ശരീരവടിവ് ശസ്ത്രക്രിയ ചെയ്തതിന് പിന്നാലെയാണ് സ്വിം വേര്‍ ഡിസൈനറുകൂടിയായിരുന്ന കാനോ മരണത്തിന് കീഴടങ്ങിയത്.

പ്രമുഖ മോഡലും മെക്സിക്കന്‍ ‘കിം കാര്‍ദഷാന്‍’ എന്നറിയപ്പെടുന്ന സോഷ്യല്‍ മീഡിയയിലെ താരവുമായിരുന്ന ജോസ്ലിന്‍ കാനോ അന്തരിച്ചു. 29 വയസായിരുന്നു. ശരീരവടിവ് ശസ്ത്രക്രിയ ചെയ്തതിന് പിന്നാലെയാണ് സ്വിം വേര്‍ ഡിസൈനറുകൂടിയായിരുന്ന കാനോ മരണത്തിന് കീഴടങ്ങിയത്.

ഇന്‍സ്റ്റഗ്രാമില്‍ 1.3 കോടി ഫോളോവേഴ്സാണ് താരത്തിന് ഉണ്ടായിരുന്നത്. പിന്‍ഭാഗത്തെ ആകാരഭംഗി വര്‍ധിപ്പിക്കാനുള്ള ശസ്ത്രക്രിയയാണ് താരം നടത്തിയത്. 

കാനോയുടെ സംസ്‌കാരം കലിഫോര്‍ണിയയ്ക്ക് അടുത്തുള്ള ന്യൂപോര്‍ട്ട് ബീച്ചില്‍ നടത്തുമെന്നാണ് റിപ്പോര്‍ട്ട് ടൈംസ് മാഗസിന്റെ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളുടെ പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ളയാളാണ് കിം.

ബ്രിട്ടനില്‍ നിന്നെത്തുന്ന യാത്രക്കാര്‍ക്ക് പുതിയ മാർഗനിർദേശം പുറത്തിറക്കി

PREV
click me!

Recommended Stories

ഷീ പാഡ് പദ്ധതി: എല്ലാ സ്കൂളിലേക്കും വ്യാപിപ്പിക്കാൻ വനിതാ വികസന കോർപറേഷൻ
ജോലിക്കിടെയിലും സ്വപ്നം പിന്തുടർന്നു! മലപ്പുറംകാരി രചിച്ച ചരിത്രം; മിസ് ഇന്ത്യ വേൾഡ്‌വൈഡ് മത്സരത്തിൽ വിജയം നേടി മലയാളി