
സോഷ്യൽമീഡിയയിൽ വൈറലായി മധ്യവയസ്കയുടെ ഡാൻസ് വീഡിയോ. കുടുംബ ചടങ്ങിനിടെ മധുരക്കിനാവിൻ ലഹരിയിലെങ്ങോ കുടമുല്ല പൂ വിരിഞ്ഞു എന്ന ഗാനത്തിനാണ് ഇവർ മനോഹരമായി ചുവടുവെക്കുന്നത്. ഫേസ്ബുക്ക്, വാട്സ് ആപ് ഗ്രൂപ്പുകളിൽ ഒന്നര മിനിറ്റ് നീളുന്ന വീഡിയോ വ്യാപകമായി പ്രചരിക്കുകയാണ്. ഈ പ്രായത്തിലും എത്ര മനോഹരമായാണ് ഇവർ നൃത്തം ചെയ്യുന്നതെന്ന് നിരവധി പേർ അഭിപ്രായപ്പെട്ടു. വീഡിയോ ലക്ഷക്കണക്കിന് പേർ കാണുകയും ആയിരങ്ങൾ ഷെയർ ചെയ്യുകയും ചെയ്തു. അതേസമയം, ഇവരുടെ പേരോ മറ്റുവിവരങ്ങളോ ലഭ്യമായിട്ടില്ല. ഇവരെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് സോഷ്യൽമീഡിയ ഉപഭോക്താക്കൾ.