​​ഗർഭിണികളുടെ ശ്രദ്ധയ്ക്ക്; മൈഗ്രെയ്ൻ നിസ്സാരമായി കാണരുത്; പഠനം പറയുന്നത്‍

By Web TeamFirst Published Jul 2, 2019, 5:40 PM IST
Highlights

​ഗർഭിണികൾ മൈഗ്രെയ്നെ നിസ്സാരമായി കാണരുത്. മൈഗ്രെയ്ൻ ഗർഭകാലത്ത് സങ്കീർണതകൾക്കുള്ള സാധ്യത വർധിപ്പിക്കുമെന്ന് പഠനം. 

മൈഗ്രെയ്ൻ ഗർഭകാലത്ത് സങ്കീർണതകൾക്കുള്ള സാധ്യത വർധിപ്പിക്കുമെന്ന് പഠനം. മൈഗ്രെയ്നുള്ള ഗർഭിണികൾക്ക് ഗർഭം അലസൽ, സിസേറിയനുള്ള സാധ്യത, കു‍ഞ്ഞിന് ഭാരം കുറയുക എന്നിവ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് ഡെൻമാർക്കിലെ ആർഹസ് സർവകലാശാലയിലെ ​ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു.

മൈഗ്രെയ്നുള്ള 22,000 ഗർഭിണികളിൽ പഠനം നടത്തുകയായിരുന്നു. ഹെഡേക്ക് എന്ന മെഡിക്ക‌ൽ ജേണലിൽ പഠനം പ്രസിദ്ധീകരിച്ചു. മൈഗ്രെയ്ൻ ഇല്ലാത്ത ഗർഭിണികളെ അപേക്ഷിച്ച് മൈഗ്രെയ്നുള്ള ​​ഗർഭിണികൾക്ക് സിസേറിയൻ വരാനുള്ള സാധ്യത 15 മുതൽ 25 ശതമാനം വരെയാണെന്ന് ​പഠനത്തിൽ പറയുന്നു.​

ഗർഭിണികൾ മൈഗ്രെയ്‌നിനുള്ള മരുന്നുകൾ തുടക്കത്തിലെ കഴിക്കുന്നത് ​ഗർഭകാലത്ത് സങ്കീർണതകളുണ്ടാകാനുള്ള സാധ്യത വളരെ കുറവാണെന്ന് ​ഗവേഷകനായ നിൾസ് സ്കജാ പറയുന്നു. മൈഗ്രെയ്നിനുള്ള മരുന്നുകൾ ​ഗർഭകാലത്ത് സങ്കീർണതകൾക്ക് കാരണമാകില്ലെന്നും അദ്ദേഹം പറയുന്നു. മൈഗ്രെയ്നുള്ള ​ഗർഭിണികൾക്ക് ഇത് പ്രധാനപ്പെട്ട അറിവാണെന്നും സ്കജാ കൂട്ടിച്ചേർത്തു. 

മൈഗ്രെയ്ൻ പൊതുവേ പുരുഷൻമാരേക്കാൾ സ്ത്രീകളിലാണ് കൂടുതലായി  കണ്ട് വരുന്നതെന്നും അദ്ദേഹം പറഞ്ഞു. സമ്മർദ്ദം, ക്ഷീണം, ഹോർമോൺ വ്യതിയാനം എന്നിവ കാരണമാകാം മൈഗ്രെയ്ൻ ഉണ്ടാകുന്നതെന്ന് മുൻ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.

click me!