
രണ്ട് വർഷത്തെ ഡേറ്റിങ്ങിന് ശേഷം മിസ് അർജന്റീനയും മിസ് പ്യൂർട്ടോ റിക്കോയും വിവാഹിതരായതായി പ്രഖ്യാപിച്ചു. അർജന്റീനൻ സുന്ദരിയായ മരിയാന വരേലയും പ്യൂർട്ടോറിക്കോ സുന്ദരിയായ ഫാബിയോള വാലന്റിനുമാണ് വിവാഹിതരായി അറിയിച്ചത്. 2020 ൽ മിസ് ഗ്രാൻഡ് ഇന്റർനാഷണൽ മത്സരത്തിലാണ് ഇരുവരും കണ്ടുമുട്ടിയത്. സൗഹൃദം പിന്നീട് പ്രണയമായി വളർന്നു. 2019 ലെ മിസ് യൂണിവേഴ്സ് മത്സരത്തിൽ ഫാബിയോള അർജന്റീനയെ പ്രതിനിധീകരിച്ചു. 2020 ലെ മിസ് ഗ്രാൻഡ് ഇന്റർനാഷണലിന്റെ ടോപ്പ് 10ൽ ഫാബിയോളയെത്തി. മരിയാന, 2019-ൽ മിസ് അർജന്റീന കിരീടം ചൂടിയതിന് ശേഷം ഫൈനലിലേക്ക് കടന്നു.
സൗന്ദര്യമത്സരം കഴിഞ്ഞതിന് ശേഷമാണ് ഇവർ സുഹൃത്തുക്കളായത്. തങ്ങൾ ഡേറ്റിംഗിലാണെന്ന് പറഞ്ഞിരുന്നില്ലെങ്കിലും സോഷ്യൽ മീഡിയയിൽ ഇരുവരും ഒരുമിച്ചുള്ള നിരവധി ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നു. ഒക്‌ടോബർ 30ന്, രണ്ട് വർഷത്തെ ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്ന വീഡിയോയും ഒക്ടോബർ 28 ന് അവർ വിവാഹിതരായെന്ന അടിക്കുറിപ്പും പങ്കിട്ടു. രണ്ട് മോഡലുകളും ഒരുമിച്ച് അവധിക്കാലം ആഘോഷിക്കുന്നതിന്റെ വീഡിയോയും പുറത്തുവിട്ടു. സാൻ ജവാനിലെ വിവാഹ ബ്യൂറോയ്ക്ക് പുറത്ത് ദമ്പതികൾ ചുംബിക്കുന്നതിന്റെ ദൃശ്യത്തോടെയാണ് വീഡിയോ അവസാനിച്ചത്. വീഡിയോ പോസ്റ്റ് ചെയ്തതിന് ശേഷം 20 ലക്ഷം ആളുകൾ കണ്ടു. ഇരുവർക്കും ആശംസകൾ നേർന്ന് ഫോളോവേഴ്സ് രംഗത്തെത്തി.