'കണക്ക്' പ്രകാരം ലോകത്തെ ഏറ്റവും വലിയ സുന്ദരി, ദാ ഇവരാണ്...

By Web TeamFirst Published Oct 16, 2019, 8:49 PM IST
Highlights

'ഗ്രീക്ക് മാത്തമാറ്റിക്‌സ്' പ്രകാരം മുഖത്തെ അവയവങ്ങളുടെ വലിപ്പത്തിനും ഘടനയ്ക്കുമെല്ലം കൃത്യമായ അളവുകളുണ്ടത്രേ. ഇത് വച്ചാണ് സുന്ദരിയെ തെരഞ്ഞെടുക്കുന്നത്. എന്തായാലും ഈ 'സയന്‍സ്' വച്ച് ശാസ്ത്രജ്ഞന്മാര്‍ ഇക്കുറി ലോകസുന്ദരിയായി തെരഞ്ഞെടുത്തിരിക്കുന്നത് ആരെയാണെന്നറിയാമോ?

ഏറെ ആഘോഷമായി നല്‍കുന്ന ഒരു പദവിയാണ് ലോകസുന്ദരിപ്പട്ടം. സൗന്ദര്യത്തിനൊപ്പം തന്നെ സ്വഭാവം, ബുദ്ധിശക്തി എന്നിങ്ങനെ പല ഘടകങ്ങളും കണക്കിലെടുത്താണ് ലോകസുന്ദരിപ്പട്ടം നല്‍കിവരാറ്. എന്നാല്‍ കണക്കുകളുടെ അടിസ്ഥാനത്തില്‍ സുന്ദരിമാരെ നിശ്ചയിക്കുന്ന പരിപാടിയെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ?

'ഗ്രീക്ക് മാത്തമാറ്റിക്‌സ്' പ്രകാരം മുഖത്തെ അവയവങ്ങളുടെ വലിപ്പത്തിനും ഘടനയ്ക്കുമെല്ലം കൃത്യമായ അളവുകളുണ്ടത്രേ. ഇത് വച്ചാണ് സുന്ദരിയെ തെരഞ്ഞെടുക്കുന്നത്. എന്തായാലും ഈ 'സയന്‍സ്' വച്ച് ശാസ്ത്രജ്ഞന്മാര്‍ ഇക്കുറി ലോകസുന്ദരിയായി തെരഞ്ഞെടുത്തിരിക്കുന്നത് ആരെയാണെന്നറിയാമോ? 

പ്രശസ്ത പെര്‍ഫ്യൂം ബ്രാന്‍ഡായ 'വിക്ടോറിയാസ് സീക്രട്ടി'ന്റെ മോഡലായ ബെല്ല ഹാഡിഡാണ് ഈ താരം. മുഖത്തിന്റെ ആകൃതി, കണ്ണിന്റെ ഘടന, കവിളിന്റെ ഘടന, ചുണ്ടിന്റെ അനുപാതം- എന്നിങ്ങനെ പല ഘടകങ്ങളാണ് ബെല്ലയ്ക്ക് തുണയായത്. 

എന്നിട്ടും കണക്കുകള്‍ കൃത്യമായി വന്നിട്ടില്ലെന്നാണ് പുരസ്‌കാരം നിശ്ചയിച്ച ശാസ്ത്രജ്ഞന്മാരുടെ ജൂറി അഭിപ്രായപ്പെടുന്നത്. കണക്കുകള്‍ ഏറെക്കുറെയൊക്കെ ശരിയായി അവര്‍ ലഭിച്ചത് ഈ ഒരേയൊരു സുന്ദരിയെ മാത്രമാണത്രേ. പോപ് ഗായിക ബിയോണ്‍സ്, നടി ആംബെര്‍ ഹേര്‍ഡ് എന്നിവരാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തെത്തിയത്.

click me!