മിസ്‌ വേൾഡ് അമേരിക്ക ഫൈനൽ മത്സരം; മോഡൽ ബോധരഹിതയായി വീണു

Published : Oct 16, 2019, 09:50 AM ISTUpdated : Oct 16, 2019, 09:58 AM IST
മിസ്‌ വേൾഡ് അമേരിക്ക ഫൈനൽ മത്സരം; മോഡൽ ബോധരഹിതയായി വീണു

Synopsis

അവർ എന്നെ സ്റ്റേജിന് പുറകിലേക്ക് വരാൻ പറഞ്ഞു. ഞാൻ അവിടെ എത്തിയപ്പോഴേക്കും ഒരു ആംബുലൻസ് വന്ന് കിടക്കുന്നുണ്ടായിരുന്നു. ശ്രീയെ ആ ആംബുലൻസിൽ കയറ്റി ആശുപത്രിയിലേക്ക് കൊണ്ട് പോവുകയായിരുന്നു. 

മിസ്‌ വേൾഡ് അമേരിക്ക ഫൈനൽ മത്സരത്തിന്റെ വേദിയിൽ വച്ചാണ് ഇന്ത്യൻ അമേരിക്കൻ മോഡലായ ശ്രീ സയ്നി ബോധരഹിതയായി വീണത്. ശ്രീയുടെ ഏറെ നാളത്തെ സ്വപ്നമാണ് ആ കിരീടം. എന്നാൽ കിരീടം തൊട്ടടുത്ത് എത്തിയപ്പോഴാണ് ആ ദുർവിധി രോ​ഗത്തിന്റെ രൂപത്തിൽ ജീവിതത്തിലെത്തിയതെന്ന് ശ്രീയുടെ അമ്മ ഏക്താ സയ്നി പറയുന്നു. 

 എന്റെ മകൾ ഇപ്പോൾ ആശുപത്രിയിൽ രോഗവുമായി മല്ലിട്ടുകൊണ്ടിരിക്കുകയാണ്. മകളുടെ ജീവന് വേണ്ടി നിങ്ങൾ പ്രാർഥിക്കണം. കാർഡിയാക് അറസ്റ്റ് വരാനുള്ള സാധ്യതയുള്ളതുകൊണ്ട് മകൾ ഡോക്ടറുമാരുടെ നിരീക്ഷണത്തിലാണെന്ന് അമ്മ ഏക്ത പറയുന്നു. 

സംഭവത്തെക്കുറിച്ച് ശ്രീയുടെ അമ്മ പറയുന്നതിങ്ങനെ...

അവർ എന്നെ സ്റ്റേജിന് പുറകിലേക്ക് വരാൻ പറഞ്ഞു. ഞാൻ അവിടെ എത്തിയപ്പോഴേക്കും ഒരു ആംബുലൻസ് വന്ന് കിടക്കുന്നുണ്ടായിരുന്നു. ശ്രീയെ ആ ആംബുലൻസിൽ കയറ്റി ആശുപത്രിയിലേക്ക് കൊണ്ട് പോവുകയായിരുന്നു. അന്നത്തെ ദിവസം ശ്രീ വളരെ സന്തോഷവതിയായിരുന്നു. മിസ്‌വേൾഡ് അമേരിക്ക മത്സരത്തിന്റെ പ്രിലിമിനറി റൗണ്ടിൽ മികച്ച പ്രകടനമാണവൾ കാഴ്ചവച്ചത്.

 ഫൈനൽ മത്സരത്തിൽ അഞ്ച് അവാർഡുകൾ അവൾക്ക് നൽകുമായിരുന്നു എന്നാണ് ഞാൻ കേട്ടത്. ആശുപത്രിയിൽ ഇപ്പോൾ എല്ലാവരും ഉണ്ട്. സ്കാനിങ്, ഇസിജി പോലുള്ള നിരവധി പരിശോധനകൾ നടത്തി. കാർഡിയാക് അറസ്റ്റിന് സാധ്യതയുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്. 

ഇപ്പോൾ അവൾ നിരീക്ഷണത്തിലാണ്.എന്റെ മകൾ ശ്രീ നിരവധി പ്രയാസങ്ങൾ അനുഭവിച്ചിട്ടുണ്ട്.മുഖത്തെ പൊള്ളലുകൾ, പരിഹാസങ്ങൾ, ഹൃദയശസ്ത്രക്രിയകൾ അങ്ങനെയൊരുപാട്. പേസ്മേക്കർ പിടിപ്പിക്കുന്നതിനായി 12–ാം വയസ്സിൽ ഹൃദയ ശസ്ത്രക്രിയ ചെയ്തിരുന്നു. 

ലോകസുന്ദരിയാവുക എന്നത് കുട്ടിക്കാലം മുതലുള്ള അവളുടെ ആഗ്രഹമായിരുന്നു. യേൽ യൂണിവേഴ്‌സിറ്റിയിലും ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിലും പഠിച്ച ശ്രീ, സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റിയിൽ വൈകാരിക ആരോഗ്യത്തെക്കുറിച്ച് ഒരു ആപ് രൂപകൽപന ചെയ്തിട്ടുണ്ട്. നിങ്ങളുടെ പ്രാർഥന എപ്പോഴും ശ്രീയ്ക്കൊപ്പം ഉണ്ടാകണമെന്ന് അമ്മ ഏക്ത പറയുന്നു.

PREV
click me!

Recommended Stories

മകളുടെ ആദ്യ ആർത്തവം ആചാരത്തോടെ ആഘോഷമാക്കി കുടുംബം; ഏറ്റെടുത്ത് സമൂഹമാധ്യമം
ബ്രേക്കപ്പ് ടു 'മിസ് സൗത്ത് ഇന്ത്യ ഫിറ്റ്‌നസ്'; വനിതാ ബോഡിബിൽഡിങ്ങില്‍ കേരളത്തിന്‍റെ മുഖമായി ശ്രീയ അയ്യര്‍