സിംപിളാണ് ഗര്‍ഭകാലത്തെ വ്യായാമം; വര്‍ക്കൗട്ട് വീഡിയോയുമായി ദിയ മിര്‍സ...

Published : Apr 09, 2021, 04:21 PM ISTUpdated : Apr 09, 2021, 04:34 PM IST
സിംപിളാണ് ഗര്‍ഭകാലത്തെ വ്യായാമം; വര്‍ക്കൗട്ട് വീഡിയോയുമായി ദിയ മിര്‍സ...

Synopsis

39കാരിയായ താരം കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് താന്‍ ഗര്‍ഭിണിയായ വിവരം ആരാധകരോട് പങ്കുവച്ചത്. 

നിറവയറിൽ ശീർഷാസനം ചെയ്തു നിൽക്കുന്ന ബോളിവുഡ് നടി അനുഷ്ക ശർമ മുതല്‍ ഹര്‍ഭജന്‍ സിംഗിന്‍റെ ഭാര്യയും നടിയുമായ ഗീതാ ബസ്രയുടെ ഗര്‍ഭകാലത്തെ യോഗാ പരിശീലന ചിത്രങ്ങള്‍ വരെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഗര്‍ഭകാലത്തെ  വ്യായാമത്തിന്‍റെയും യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് പലരും ഇത്തരത്തില്‍ പറയുകയുണ്ടായി. 

ഇപ്പോഴിതാ അക്കൂട്ടത്തില്‍ ഗര്‍ഭകാല വ്യായാമം ചെയ്യുന്ന വീഡിയോയുമായി രംഗത്തെത്തിയിരിക്കുകയാണ് നടി ദിയ മിര്‍സ. ഇന്‍സ്റ്റാഗ്രാം സ്‌റ്റോറിയിലാണ് ദിയ വീഡിയോ പങ്കുവച്ചത്. കൈകള്‍ക്കും, കാലുകള്‍ക്കും, കഴുത്തിനും നല്‍കുന്ന ചെറിയ വ്യായമങ്ങളാണ് ദിയ ചെയ്യുന്നത്. ഒരു കാല് ഉപയോഗിച്ചും രണ്ട് കാലുകള്‍ ഉപയോഗിച്ചുമുള്ള സ്‌ക്വാട്ടുകളും താരം ചെയ്യുന്നുണ്ട്. 

 

ജിം ട്രെയിനറുടെ മേല്‍നോട്ടത്തില്‍ സ്വന്തം വീടിന്റെ ടെറസിലാണ് ദിയയുടെ വര്‍ക്കൗട്ട്. 39കാരിയായ താരം കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് താന്‍ ഗര്‍ഭിണിയായ വിവരം ആരാധകരോട് പങ്കുവച്ചത്. 

 

Also Read: അമ്മയാകാന്‍ പോകുന്ന വാര്‍ത്ത പങ്കുവച്ച് ദിയ മിർസ; ചിത്രങ്ങൾ കാണാം...

PREV
click me!

Recommended Stories

ബ്രേക്കപ്പ് ടു 'മിസ് സൗത്ത് ഇന്ത്യ ഫിറ്റ്‌നസ്'; വനിതാ ബോഡിബിൽഡിങ്ങില്‍ കേരളത്തിന്‍റെ മുഖമായി ശ്രീയ അയ്യര്‍
ജനപ്രിയ ആഭരണമായ മൂക്കൂത്തി 'അപകടകാരി', മൂക്കൂത്തി തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിച്ചില്ലേൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ