വേദന കൂടിയപ്പോൾ ബാത്ത് റൂമിലേക്ക് പോയി, ഒരു പെൺകുഞ്ഞിന് ജന്മം നൽകി

Published : May 06, 2019, 03:45 PM ISTUpdated : May 06, 2019, 03:57 PM IST
വേദന കൂടിയപ്പോൾ ബാത്ത് റൂമിലേക്ക് പോയി, ഒരു പെൺകുഞ്ഞിന് ജന്മം നൽകി

Synopsis

ആർത്തവ വേദനയാകാമെന്നാണ് ആദ്യം കരുതിയത്. കഴിഞ്ഞ ആറ് മാസമായി ​ഗർഭനിരോധന ​ഗുളിക സ്ഥിരമായി കഴിച്ച് വരുന്നതായി ക്ലാര പറഞ്ഞു. വേദന കൂടുകയും പിന്നീട് അമിതമായി വിയർക്കാനും തുടങ്ങി. കഠിനമായ വേദനയും പിടിച്ചമർത്തി ക്ലാര ഓഫീസിലേക്ക് പോവുകയും ചെയ്തു. ഓഫീസിൽ പോയെങ്കിലും ജോലി ചെയ്യാൻ പറ്റിയ അവസ്ഥയായിരുന്നില്ല. 

യുകെയിൽ ഓരോ വർഷവും നൂറുകണക്കിന് കുഞ്ഞുങ്ങളാണ് ഗർഭിണികളാണെന്ന് അറിയാത്ത അമ്മമാർക്കായി ജനിക്കുന്നത്. ക്രിപ്റ്റിക്ക് പ്രെ​ഗ്നൻസി എന്നാണ് ഇതിനെ പറയുന്നത്. ​ക്ലാര ഡോല്ലോ എന്ന യുവതി ഗർഭിണിയാണെന്ന വിവരം തിരിച്ചറിഞ്ഞിരുന്നില്ല. ഒരു ദിവസം രാവിലെ ഉറക്കമുണർന്നപ്പോൾ നല്ല ക്ഷീണവും ആർത്തവ സമയത്ത് ഉണ്ടാകാറുള്ള പോലെയുള്ള വേദനയും അനുഭവപ്പെട്ടുവെന്ന് ക്ലാര പറയുന്നു. 

ആർത്തവ വേദനയാകാമെന്നാണ് ആദ്യം കരുതിയത്. പക്ഷേ വേദന കൂടി വരികയാണ് ചെയ്തത്. കഴിഞ്ഞ ആറ് മാസമായി ​ഗർഭനിരോധന ​ഗുളിക സ്ഥിരമായി കഴിച്ച് വരുന്നതായി ക്ലാര പറഞ്ഞു. വേദന കൂടുയും പിന്നീട് അമിതമായി വിയർക്കാനും തുടങ്ങി. കഠിനമായ വേദനയും പിടിച്ചമർത്തി ക്ലാര ഓഫീസിലേക്ക് പോവുകയും ചെയ്തു. ഓഫീസിൽ പോയെങ്കിലും ജോലി ചെയ്യാൻ പറ്റിയ അവസ്ഥയായിരുന്നില്ല. 

അമിതമായി വിയർക്കുകയും കെെകൾ വിറയ്ക്കുകയും ചെയ്തിരുന്നുവെന്ന് ക്ലാര പറഞ്ഞു. ഓഫീസിൽ ഇനിയും ഇരുന്നാൽ ആരോ​ഗ്യസ്ഥിതി മോശമാകുമെന്ന് മനസിലായി. ക്ലാര രണ്ട് ദിവസത്തേക്ക് ലീവ് എഴുതി കൊടുത്ത ശേഷം വീട്ടിലേക്ക് മടങ്ങി. സഹിക്കാൻ പറ്റാത്ത വേദനയും പിടിച്ചമർത്തി വീടുവരെയും ക്ലാര നടന്നാണ് പോയത്. 

വീട്ടിലെത്തിയപ്പോഴാണ് ക്ലാ‌രയ്ക്ക് ഒരു കാര്യം മനസിലായത്. ഭർത്താവ് ലോക്സ്മിത്തിന്റെ കയ്യിലാണ് താക്കോൽ ഉണ്ടായിരുന്നത്. ക്ലാ‌ര ഉടനെ ഭർത്താവിനെ വിളിച്ചു. വരാൻ അൽപമൊന്ന് വെെകുമെന്ന് ലോക്സ്മിത്ത് പറഞ്ഞു. ഭർത്താവ് വരുന്നത് വരെ ക്ലാര വീടിന് ചുറ്റും നടന്നു. ഭർത്താവ് വീട്ടിലെത്തിയ ഉടനെ ആംബുലൻസ് വിളിക്കുകയാണ് ചെയ്തതു.

ക്ലാരയ്ക്ക് ‌വയറ് വേദനയും അമിതരക്തസ്രാവവും കൂടി. വേദന കൂടിയപ്പോൾ ക്ലാര നേരെ ബാത്ത് റൂമിലേക്കാണ് പോയത്. പ്രസവവേദനയാണെന്ന കാര്യം അവസാനമാണ് ക്ലാരയ്ക്ക് മനസിലായത്. ബാത്ത് റൂമിൽ പോയി രണ്ട് മിനിറ്റ് കഴി‍ഞ്ഞതും ക്ലാര ഒരു പെൺകുട്ടിയ്ക്ക് ജന്മം നൽകി.  

പ്രസവം കഴിഞ്ഞപ്പോഴാണ് ആംബുലൻസ് എത്തിയത്. തുടർന്ന് അമ്മയെയും കുഞ്ഞിനെയും ആശുപത്രിലേക്കെത്തിച്ചു. കുഞ്ഞിന് 3 കിലോ ഭാരമുണ്ടെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും ഡോക്ടർമാർ പറഞ്ഞു. മകൾക്ക് അമേലിയ എന്ന പേരുമിട്ടു. ​ഗർഭിണിയായിരുന്നതിന്റെ ഒരു ലക്ഷണവും ഉണ്ടായിരുന്നില്ല. ​ഗർഭം ഉണ്ടാകാതിരിക്കാൻ സ്ഥിരമായി ​ഗർഭനിരോധന ​ഗുളിക കഴിച്ചിരുന്നുവെന്നും എന്നിട്ടും ഇത് എങ്ങനെ സംഭവിച്ചുവെന്ന് മനസിലാകുന്നില്ലെന്ന് ക്ലാര പറയുന്നു. 


 

PREV
click me!

Recommended Stories

ബ്രേക്കപ്പ് ടു 'മിസ് സൗത്ത് ഇന്ത്യ ഫിറ്റ്‌നസ്'; വനിതാ ബോഡിബിൽഡിങ്ങില്‍ കേരളത്തിന്‍റെ മുഖമായി ശ്രീയ അയ്യര്‍
ജനപ്രിയ ആഭരണമായ മൂക്കൂത്തി 'അപകടകാരി', മൂക്കൂത്തി തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിച്ചില്ലേൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ