'ജൂനിയര്‍ സൂപ്പര്‍ ഹീറോയ്ക്കായുള്ള കാത്തിരിപ്പ് ആരംഭിച്ചു'; സന്തോഷ വാർത്ത പങ്കുവച്ച് മൃദുലയും യുവയും

Web Desk   | Asianet News
Published : Jan 13, 2022, 07:44 PM IST
'ജൂനിയര്‍ സൂപ്പര്‍ ഹീറോയ്ക്കായുള്ള കാത്തിരിപ്പ് ആരംഭിച്ചു';  സന്തോഷ വാർത്ത പങ്കുവച്ച് മൃദുലയും യുവയും

Synopsis

സോഷ്യല്‍ മീഡിയയില്‍ മൃദുല പങ്കുവച്ച കുറിപ്പ് വൈറലായി മാറിയിരിക്കുന്നത്. സമൂഹമാധ്യമത്തിലൂടെയാണ് ഇരുവരും ഈ വിശേഷം ആരാധകരുമായി പങ്കുവച്ചത്. യുവ കൃഷ്ണയും കഴിഞ്ഞ ജൂലൈയിലാണ് വിവാഹിതരായത്.

ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ് മൃദല വിജയിയും യുവ കൃഷ്ണയും. ഇപ്പോഴിതാ ജീവിതത്തിലെ ഒരു സന്തോഷ വാർത്തയുമായിട്ടാണ് മൃദലയും യുവയും എത്തിയിരിക്കുന്നത്. തങ്ങൾ മാതാപിതാക്കളാകാൻ പോകുന്നുവെന്ന വിശേഷമാണ് താരങ്ങൾ പങ്കുവച്ചിരിക്കുന്നത്. 

സോഷ്യൽ മീഡിയയിൽ മൃദുല പങ്കുവച്ച കുറിപ്പ് വൈറലായി മാറിയിരിക്കുന്നത്. സമൂഹമാധ്യമത്തിലൂടെയാണ് ഇരുവരും ഈ വിശേഷം ആരാധകരുമായി പങ്കുവച്ചത്. യുവ കൃഷ്ണയും കഴിഞ്ഞ ജൂലൈയിലാണ് വിവാഹിതരായത്.

'ഹായ് ഫ്രണ്ട്‌സ്, ഞങ്ങളുടെ ജൂനിയർ സൂപ്പർ ഹീറോയ്ക്കായുള്ള കാത്തിരിപ്പ് ഞങ്ങൾ ആരംഭിച്ച വിവരം സന്തോഷത്തോടെ നിങ്ങളെ അറിയിക്കുകയാണ്. നിങ്ങളുടെ പ്രാർത്ഥനകളും അനുഗ്രഹങ്ങളും വേണം. ഡോക്ടർ വിശ്രമം നിർദ്ദേശിച്ചതിനാൽ ഞാൻ തുമ്പപ്പൂ സീരിയലിൽ നിന്നും പിന്മാറുകയാണ്. ഞങ്ങളുടെ യൂട്യൂബ് ചാനൽ ആയ ‘മൃദ്വ വ്‌ളോഗ്‌സി’ലൂടെ നിങ്ങളോടൊപ്പം ഉണ്ടാകും’...- മൃദുല കുറിച്ചു. 

ഇരുവർക്കും ആശംസകളുമായി നിരവധി താരങ്ങളും എത്തിയിട്ടുണ്ട്. അലീന പടിക്കൽ, റെബേക്ക സന്തോഷ് ദിയ മേനോൻ, ഷിയാസ് കരീം, തുടങ്ങിയ താരങ്ങളും ആരാധകരും ആശംസകളുമായി എത്തിയിട്ടുണ്ട്. ആശംസകൾക്ക് മൃദുല നന്ദി പറയുകയും ചെയ്യുന്നുണ്ട്.

PREV
Read more Articles on
click me!

Recommended Stories

ഷീ പാഡ് പദ്ധതി: എല്ലാ സ്കൂളിലേക്കും വ്യാപിപ്പിക്കാൻ വനിതാ വികസന കോർപറേഷൻ
ജോലിക്കിടെയിലും സ്വപ്നം പിന്തുടർന്നു! മലപ്പുറംകാരി രചിച്ച ചരിത്രം; മിസ് ഇന്ത്യ വേൾഡ്‌വൈഡ് മത്സരത്തിൽ വിജയം നേടി മലയാളി