'നിങ്ങളൊക്കെ ജീവിച്ചിരിപ്പുണ്ടോ, പുച്ഛം തോന്നുന്നു'; വിമര്‍ശിച്ച യുവാവിന് നമിതയുടെ മറുപടി ഇങ്ങനെ...

Published : Aug 19, 2019, 03:39 PM IST
'നിങ്ങളൊക്കെ ജീവിച്ചിരിപ്പുണ്ടോ, പുച്ഛം തോന്നുന്നു'; വിമര്‍ശിച്ച യുവാവിന് നമിതയുടെ മറുപടി ഇങ്ങനെ...

Synopsis

താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ക്ക് താഴെ മോശം കമന്‍റ് ചെയ്യുകയും പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്നത് പതിവ് കാഴ്ചയാണ്. 

താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ക്ക് താഴെ വന്ന് മോശം കമന്‍റ് ചെയ്യുകയും പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്നത് ഇപ്പോള്‍ പതിവ് കാഴ്ചയാണ്. താരങ്ങള്‍ സഹിക്കെടുമ്പോള്‍ വന്ന് മറുപടി കൊടുക്കുകയും ചെയ്യും. അതുതന്നെയാണ് ഇവിടെയും വാര്‍ത്ത. തന്‍റെ ഫോട്ടോയ്ക്ക് താഴെ കമന്‍റ്  ചെയ്ത ആരാധകന് ഇവിടെ ചുട്ട മറുപടി കൊടുത്തിരിക്കുന്നത് മലയാളത്തിന്‍റെ യുവനായിക നമിത പ്രമോദാണ്.

 

കേരളം ഇത്തവണ നേരിട്ട പ്രളയ ദുരന്തത്തില്‍ മലയാള സിനിമാ ലോകം ഒന്നും ചെയ്തില്ലെന്നും നിങ്ങള്‍ ജീവിച്ചിരിപ്പുണ്ടോ എന്നുമായിരുന്നു ആരാധകന്‍റെ വിമര്‍ശനം. 

'നിങ്ങളൊക്കെ ജീവിച്ചിരിപ്പുണ്ടോ , കേരളത്തിന് ഒരു പ്രളയം അല്ലെങ്കില്‍ പ്രശ്നം വരുമ്പോള്‍ സഹായിക്കാന്‍ നിങ്ങളൊക്കെ അല്ലേയുള്ളൂ. നടന്‍ വിജയ് സാര്‍ 70 ലക്ഷം കൊടുത്തു എന്ന് കേള്‍ക്കുമ്പോള്‍ മലയാളം ഫിലിം ഇന്‍ഡസ്ട്രിയോട് പോലും പുച്ഛം തോന്നുന്നു. കേരളത്തിലെ മലയാളികള്‍ അല്ലേ നിങ്ങളുടെയൊക്കെ പടം തിയറ്ററില്‍ പോയി കാണുന്നത്. അവര്‍ക്ക് ഇത്തിരിസഹായം ചെയ്തൂടെ' എന്നായിരുന്നു നമിത ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ വന്ന വിമര്‍ശനം. ഇതിനാണ് താരം മറുപടി കൊടുത്തത്.  

 

'സഹായം ചെയ്യുന്നത് നൂറുപേരെ അറിയിക്കണം എന്ന് ഇല്ല ബ്രോ. നമ്മള്‍ മാത്രം അറിഞ്ഞാല്‍ മതി' എന്നാണ് നമിത മറുപടി നല്‍കിയത്. താരം ഫേസ്ബുക്കില്‍ പങ്കുവെച്ച തന്‍റെ കുടുംബചിത്രവും ആരാധകരുടെ ശ്രദ്ധനേടി. 

PREV
click me!

Recommended Stories

ഷീ പാഡ് പദ്ധതി: എല്ലാ സ്കൂളിലേക്കും വ്യാപിപ്പിക്കാൻ വനിതാ വികസന കോർപറേഷൻ
ജോലിക്കിടെയിലും സ്വപ്നം പിന്തുടർന്നു! മലപ്പുറംകാരി രചിച്ച ചരിത്രം; മിസ് ഇന്ത്യ വേൾഡ്‌വൈഡ് മത്സരത്തിൽ വിജയം നേടി മലയാളി