'ഗൂഗിളുകാരേ, ഇനിയെങ്കിലും എന്റെ പ്രായം ഒന്ന് കുറച്ചെഴുതാമോ?'

Web Desk   | others
Published : Jan 29, 2020, 03:51 PM IST
'ഗൂഗിളുകാരേ, ഇനിയെങ്കിലും എന്റെ പ്രായം ഒന്ന് കുറച്ചെഴുതാമോ?'

Synopsis

'ബദായി ഹോ' എന്ന ചിത്രത്തിലെ, അപ്രതീക്ഷിതമായി ഗര്‍ഭിണിയാകുന്ന മദ്ധ്യവയസ്‌കയുടെ വേഷം നീനയെ പുതിയ തലമുറക്കിടയില്‍ ഏറെ ശ്രദ്ധേയയാക്കി. ഇനി കങ്കണ ചിത്രമായ 'പങ്ക'യിലും നീന ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സിനിമയില്‍ സജീവമാകുന്നതിന് പുറമെ സോഷ്യല്‍ മീഡിയയിലും സജീവമാണ് നീന  

ഹിന്ദി സിനിമാപ്രേക്ഷകരെ സംബന്ധിച്ചിടത്തോളം വര്‍ഷങ്ങളുടെ പരിചയവും സ്‌നേഹവുമാണ് അവര്‍ക്ക് നീന ഗുപ്തയെന്ന നടിയോടുള്ളത്. സിനിമ, സീരിയല്‍, പരസ്യങ്ങള്‍ എന്നിങ്ങനെ വിവിധ മേഖലകളിലായി ഒരുകാലത്ത് നിറഞ്ഞുനിന്ന വ്യക്തിത്വമാണ് നീന. എന്നാല്‍ ഇടയ്ക്ക് കുറച്ചുകാലം എല്ലായിടത്ത് നിന്നും നീന അപ്രത്യക്ഷയായിരുന്നു.

ഇപ്പോഴിതാ അറുപതാം വയസില്‍ വീണ്ടും സിനിമയില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് നീന. 'ബദായി ഹോ' എന്ന ചിത്രത്തിലെ, അപ്രതീക്ഷിതമായി ഗര്‍ഭിണിയാകുന്ന മദ്ധ്യവയസ്‌കയുടെ വേഷം നീനയെ പുതിയ തലമുറക്കിടയില്‍ ഏറെ ശ്രദ്ധേയയാക്കി. ഇനി കങ്കണ ചിത്രമായ 'പങ്ക'യിലും നീന ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 

സിനിമയില്‍ സജീവമാകുന്നതിന് പുറമെ സോഷ്യല്‍ മീഡിയയിലും സജീവമാണ് നീന. പൊതുസമൂഹം പ്രായമായവരെ കാണുന്ന രീതിയെ പരസ്യവേദികളിലും അതിന് പുറത്തുമെല്ലാം നിശിതമായി വിമര്‍ശിക്കുന്ന സ്വഭാവക്കാരിയാണ് നീന. ഒരു കുടുംബത്തില്‍ പ്രായമായ സ്ത്രീ എന്നാല്‍ ഉപയോഗശൂന്യയായ ഒരാള്‍ എന്ന നിലയ്ക്കാണ് കാണുന്നതെന്നും സിനിമാമേഖലയിലും അവസ്ഥ മറ്റൊന്നല്ലെന്നും നീന മുമ്പ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. 

 

 

ബിക്കിനിയും ഷോര്‍ട്ട് ടോപ്പും കൂളിംഗ് ഗ്ലാസുമെല്ലാം അണിഞ്ഞ് ഒരു ചെറുപ്പക്കാരിയെപ്പോലെ ചിത്രങ്ങളും വീഡിയോകളുമെടുത്ത് തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവയ്ക്കുന്നതിലൂടെ നീന പറയാനാഗ്രഹിക്കുന്നതും സമാനമായ സംഗതി തന്നെയാണ്. അതായത് ഫാഷന്‍, സിനിമ, കുടുംബജീവിതം, സമൂഹജീവിതം- എന്നിങ്ങനെ ഒരിടത്ത് നിന്നും പ്രായമായവര്‍ പിന്നേട്ട് പോകേണ്ടതില്ല എന്ന നിശ്ചയദാര്‍ഢ്യം. 

 

 

ഇന്നിതാ മുടി ബോബ് ചെയ്തതിന്റെ ചിത്രം പങ്കുവച്ചുകൊണ്ട് നീന പറയുന്നതും പ്രായത്തിന്റെ കാര്യം തന്നെ. 'ഗൂഗിളുകാരേ ഇനിയെങ്കിലും എന്റെ പ്രായം ഒന്ന് കുറച്ചെഴുതാമോ' എന്ന രസകരമായ അടിക്കുറിപ്പാണ് നീനയുടെ ഫോട്ടോയെ വ്യത്യസ്തമാക്കിയിരിക്കുന്നത്.

 

 

നിരവധി പേരാണ് വളരെ 'പൊസിറ്റീവ്' ആയ കമന്റുകളുമായി നീനയുടെ ചിത്രത്തിന് താഴെയെത്തിയിരിക്കുന്നത്. പ്രായമായ സ്ത്രീകള്‍ക്കും സജീവമായി ഇഷ്ടമുള്ള രംഗങ്ങളില്‍ തുടരാനും, വ്യക്തിജീവിതം ആസ്വദിക്കാനും നീന ഒരു മാതൃക കൂടിയാവുകയാണ്.

PREV
click me!

Recommended Stories

മകളുടെ ആദ്യ ആർത്തവം ആചാരത്തോടെ ആഘോഷമാക്കി കുടുംബം; ഏറ്റെടുത്ത് സമൂഹമാധ്യമം
ബ്രേക്കപ്പ് ടു 'മിസ് സൗത്ത് ഇന്ത്യ ഫിറ്റ്‌നസ്'; വനിതാ ബോഡിബിൽഡിങ്ങില്‍ കേരളത്തിന്‍റെ മുഖമായി ശ്രീയ അയ്യര്‍