' ശരീരത്തോട് നിങ്ങൾ ദയ കാണിക്കണം, തടി കൂടുന്നതിനെ കുറിച്ച് ഓർത്ത് ആകുലപ്പെടരുത്' - നേഹ ധൂപിയ

Web Desk   | Asianet News
Published : Jul 02, 2020, 11:19 PM ISTUpdated : Jul 02, 2020, 11:24 PM IST
' ശരീരത്തോട് നിങ്ങൾ ദയ കാണിക്കണം, തടി കൂടുന്നതിനെ കുറിച്ച് ഓർത്ത് ആകുലപ്പെടരുത്' - നേഹ ധൂപിയ

Synopsis

നിങ്ങളുടെ ശരീരത്തോട് നിങ്ങൾ ദയ കാണിക്കണമെന്ന് പറഞ്ഞാണ് നേഹ കുറിപ്പ് തുടങ്ങിയിരിക്കുന്നത്. ' പലരും പരിഹസിക്കും. അതൊന്നും വകവയ്ക്കരുതെന്നും തടി കൂടുന്നതിനെ കുറിച്ച് ഓർത്ത് ആകുലപ്പെടരുത് ' - നേഹ പറയുന്നു.

തടിയുള്ള സ്ത്രീകളെ കണ്ടാൽ പരിഹസിക്കുന്ന എത്രയോ പേരുണ്ട്. ബോഡിഷെയിമിങ് നേരിടുന്നവരിലേറെ പേരും സ്ത്രീകളാണ്. ഏറ്റവും ഒടുവിലായി ബോളിവുഡ് താരം നേഹാ ധൂപിയ പങ്കുവച്ച കുറിപ്പ് വെെറലാവുകയാണ്.

തന്റെ  മുന്‍കാല ചിത്രങ്ങള്‍ പങ്കുവച്ചാണ് നേഹ മനോഹരമായൊരു കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. നിങ്ങളുടെ ശരീരത്തോട് നിങ്ങൾ ദയ കാണിക്കണമെന്ന് പറഞ്ഞാണ് നേഹ കുറിപ്പ് തുടങ്ങിയിരിക്കുന്നത്. ' പലരും പരിഹസിക്കും. അതൊന്നും വകവയ്ക്കരുതെന്നും തടി കൂടുന്നതിനെ കുറിച്ച് ഓർത്ത് ആകുലപ്പെടരുത് ' -  നേഹ പറയുന്നു.

' നിങ്ങളോടും നിങ്ങളുടെ ശരീരത്തോടും ദയയുള്ളവരാകൂ. ഇതെല്ലാം തിരിച്ചറിയാനും സ്വന്തം ശരീരത്തെയോര്‍ത്ത് അഭിമാനിക്കാനും സുരക്ഷിതത്വം തോന്നാനും എനിക്കല്‍പം സമയമെടുത്തു. നിങ്ങള്‍ ഇതു വായിക്കുന്നുണ്ടെങ്കില്‍ എന്നെപ്പോലെ വൈകരുത്. നിങ്ങളുടെ തൂക്കത്തിന്റെ തോതല്ല നിങ്ങളെ നിര്‍ണയിക്കുന്നത്'  - നേഹ കുറിപ്പിൽ പറയുന്നു.ഗര്‍ഭിണിയായിരുന്ന കാലത്തെ വീഡിയോയും നേഹ കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്.

പച്ച സല്‍വാറില്‍ സുന്ദരിമാരായി ദിയയും ഇഷാനിയും; ചിത്രങ്ങള്‍...

 

PREV
click me!

Recommended Stories

ഷീ പാഡ് പദ്ധതി: എല്ലാ സ്കൂളിലേക്കും വ്യാപിപ്പിക്കാൻ വനിതാ വികസന കോർപറേഷൻ
ജോലിക്കിടെയിലും സ്വപ്നം പിന്തുടർന്നു! മലപ്പുറംകാരി രചിച്ച ചരിത്രം; മിസ് ഇന്ത്യ വേൾഡ്‌വൈഡ് മത്സരത്തിൽ വിജയം നേടി മലയാളി