
കളിക്കളത്തിലും പുറത്തും ആരാധകരെ നേടിയെടുത്ത ടെന്നീസ് താരമാണ് സാനിയ മിര്‍സ. ഇന്ത്യന്‍ ടെന്നീസിനെ ആഗോളതലത്തിലെത്തിക്കുന്നതില്‍ പ്രമുഖ പങ്കുവഹിച്ച സാനിയയുടെ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കുമായി കാത്തിരിക്കുകയായിരുന്നു ആരാധക ലോകം. ഇപ്പോഴിതാ അമ്മയായതിന് ശേഷമുളള താരത്തിന്‍റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്.
തന്‍റേതായ ഒരു ഫാഷന്‍ മുദ്ര സൂക്ഷിക്കുന്ന താരം കൂടിയാണ് സാനിയ. അമ്മയായതിന് ശേഷം ഗ്ലാമര്‍ കൂടിയോ എന്നാണ് 32കാരി സാനിയയുടെ പുതിയ ചിത്രങ്ങള്‍ കണ്ട ആരാധകരുടെ ചോദ്യം.
പകുതി മാത്രം പ്രിന്‍റ് ഉളള സിബ് ഓണ്‍ ജാക്കറ്റും മിനി ഷോട്ട്സുമാണ് ഒരു ചിത്രത്തില്‍ സാനിയ ധരിച്ചിരിക്കുന്നത്. വളരെ ചെറിയ മേക്കപ്പ് മാത്രമാണ് താരം ഇട്ടിരിക്കുന്നത്. നൂഡ് ലിപ്സ്റ്റികാണ് സാനിയ ഫോട്ടോഷൂട്ടിന് ഇട്ടിരുന്നത്. സാനിയ തന്നെ ഇന്‍സ്റ്റാഗ്രാമീലൂടെ തന്‍റെ ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്.
സാനിയ മിര്‍സ- ശുഹൈബ് മാലിക് ദമ്പതികളുടെ ഏഴ് മാസമുള്ള മകന്‍ ഇസ്ഹാന്‍ മിര്‍സ മാലിക്കിന്‍റെ ചിത്രങ്ങളും കഴിച്ച ദിവസം ആരാധകരുടെ മനം കവര്‍ന്നിരുന്നു. 2010 ഏപ്രില്‍ 12നാണ് പാക്കിസ്ഥാന്‍ ക്രിക്കറ്ററായ ശുഹൈബും സാനിയയും വിവാഹിതരാകുന്നത്. 2018 ഒക്ടോബര്‍ 30നായിരുന്നു ഇരുവര്‍ക്കും കുഞ്ഞ് പിറന്നത്.