New Mother : ഗര്‍ഭകാലം തൊട്ട് പ്രസവം വരെ; വീഡിയോ പങ്കിട്ട് നടി പ്രണിത

Published : Jun 13, 2022, 01:27 PM IST
New Mother : ഗര്‍ഭകാലം തൊട്ട് പ്രസവം വരെ; വീഡിയോ പങ്കിട്ട് നടി പ്രണിത

Synopsis

മുന്‍കാലങ്ങളെ അപേക്ഷിച്ച് ഗര്‍ഭകാലപരിചരണത്തെ കുറിച്ച് ഇന്ന് കൂടുതല്‍ അവബോധം ആളുകള്‍ക്കിടയിലുണ്ട്. ഈ വിഷയത്തില്‍ കാര്യമായ ബോധവത്കരണങ്ങള്‍ നടത്തുന്നതില്‍ സെലിബ്രിറ്റികളായ സ്ത്രീകള്‍ക്കും വലിയ പങ്കുണ്ട്. 

ഗര്‍ഭകാലം മുഴുവന്‍ സ്ത്രീകള്‍ ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കേണ്ടതുണ്ട് ( Pregnancy Care ). എങ്കില്‍ മാത്രമേ ജനിക്കാനിരിക്കുന്ന കുഞ്ഞും ( Newborn Baby )  ആരോഗ്യത്തോടെയിരിക്കൂ. അതുകൊണ്ടാണ് ഗര്‍ഭിണികളെ പങ്കാളിയും കുടുംബാംഗങ്ങളുമെല്ലാം കഴിയാവുന്നത് പോലെ കരുതുന്നതും പരിപാലിക്കുന്നതും. 

മുന്‍കാലങ്ങളെ അപേക്ഷിച്ച് ഗര്‍ഭകാലപരിചരണത്തെ ( Pregnancy Care ) കുറിച്ച് ഇന്ന് കൂടുതല്‍ അവബോധം ആളുകള്‍ക്കിടയിലുണ്ട്. ഈ വിഷയത്തില്‍ കാര്യമായ ബോധവത്കരണങ്ങള്‍ നടത്തുന്നതില്‍ സെലിബ്രിറ്റികളായ സ്ത്രീകള്‍ക്കും വലിയ പങ്കുണ്ട്. ഗര്‍ഭകാല സന്തോഷം, അത് സ്ത്രീയെ എത്തരത്തിലെല്ലാം സ്വാധീനിക്കുന്നു, കുഞ്ഞിനെ  ( Newborn Baby )  എത്തരത്തിലെല്ലാം ബാധിക്കുന്നു, പങ്കാളി നല്‍കേണ്ട പിന്തുണ, അതിന്‍റെ പ്രാധാന്യം എന്നിവയെല്ലാം തങ്ങളുടെ അനുഭവങ്ങളെ മുന്‍നിര്‍ത്തി പങ്കുവച്ചിട്ടുള്ള സെലിബ്രിറ്റികള്‍ നിരവധിയാണ്.

സമാനമായി ഇപ്പോഴിതാ തന്‍റെ ഗര്‍ഭകാല അനുഭവങ്ങള്‍ വീഡിയോയിലൂടെ പങ്കുവയ്ക്കുകയാണ് നടി പ്രണിത സുഭാഷ്. കന്നഡ, തെലുങ്ക്, തമിഴ് ചിത്രങ്ങളിലൂടെ സിനിമാസ്വാദകര്‍ക്ക് സുപരിചിതയാണ് പ്രണിത. ഒരു പതിറ്റാണ്ടിലധികമായി പ്രണിത സിനിമാമേഖലയില്‍ സജീവമാണ്. 2021ലാണ് വ്യവസായിയായ നിതിന്‍ രാജവുമായി പ്രണിതയുടെ വിവാഹം നടന്നത്. 

 

 

ഗര്‍ഭിണിയായത് മുതല്‍ തന്നെ ഫോട്ടോകളും വീഡിയോകളുമെല്ലാം പ്രണിത സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുമായിരുന്നു. പ്രണിതയുടെ മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നേരത്തെ തന്നെ ചികിത്സിച്ച് ഗൈനക്കോളജിസ്റ്റിനും മറ്റ് ഡോക്ടര്‍മാര്‍ക്കും നന്ദി അറിയിച്ചുകൊണ്ട് കുഞ്ഞിനെ ചേര്‍ത്തുപിടിച്ച ചിത്രവും പ്രണിത പങ്കുവച്ചിരുന്നു. 

 

 

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് പ്രണിത ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഗര്‍ഭിണിയാകാനൊരുങ്ങുന്ന സ്ത്രീകളെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് വലിയ പ്രചോദനമാണ് പ്രസവശേഷം വളരെ 'പൊസിറ്റീവ്' ആയി ഈ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നവര്‍. പ്രണിതയും അത്തരത്തില്‍ പ്രചോദനമാകുമെന്നത് തീര്‍ച്ചയാണ്. ആരാധകരും തങ്ങളുടെ പ്രിയതാരത്തിനും കുടുംബത്തിനും ആശംസകളറിയിച്ചിട്ടുണ്ട്. 

Also Read:- പ്രസവമുറിയില്‍ നിന്ന് അലറിക്കൊണ്ട് ഭര്‍ത്താവിനെ പുറത്താക്കി; യുവതിയുടെ അനുഭവം

PREV
Read more Articles on
click me!

Recommended Stories

ഷീ പാഡ് പദ്ധതി: എല്ലാ സ്കൂളിലേക്കും വ്യാപിപ്പിക്കാൻ വനിതാ വികസന കോർപറേഷൻ
ജോലിക്കിടെയിലും സ്വപ്നം പിന്തുടർന്നു! മലപ്പുറംകാരി രചിച്ച ചരിത്രം; മിസ് ഇന്ത്യ വേൾഡ്‌വൈഡ് മത്സരത്തിൽ വിജയം നേടി മലയാളി